ചില ചെറിയ വാക്കുകൾ ജീവിതത്തെ മുഴുവൻ മാറ്റിമറിക്കുന്നത് അത്ഭുതകരമായ കാഴ്ചയാണ്. ഒരു പുസ്തകം വായിക്കുമ്പോൾ കിട്ടുന്നതിനെക്കാൾ അതിശയകരമായ മാറ്റം ചിലപ്പോൾ ഒരു വാക്ക് കേൾക്കുമ്പോൾ ഉണ്ടാവാറുണ്ട്. പുതിയ വർഷത്തിന്റെ തുടക്കത്തിൽ ഈ വാക്കുകൾ കേൾക്കുന്നത് ജീവിതം മുഴുവൻ അതിശയകരമായ മാറ്റങ്ങൾക്ക് കാരണമാകില്ലെന്ന് ആരറിഞ്ഞു? ഇതാ അവയിൽ ചിലത്.
അവസാനം വായിച്ചു നിർത്തിയത് എവിടെയാണോ അത് ഒരിക്കൽകൂടി വായിച്ചുവെങ്കിൽ മാത്രമേ ജീവിതത്തിന്റെ അടുത്ത പടി നിങ്ങൾക്ക് നല്ലരീതിയിൽ ആരംഭിക്കാനാവൂ.
സന്തോഷം വെറുതെ സംഭവിക്കുന്നതല്ല, ഓരോ ദിവസവും നമ്മൾ തിരഞ്ഞെടുക്കു ന്നതാണ് അത്.
ചില നിമിഷങ്ങൾ ഓർമ്മയായി രേഖപ്പെടുത്തപ്പെടുന്നതുവരെ അവയുടെ മൂല്യം നിങ്ങൾ തിരിച്ചറിയണമെന്നില്ല.
ഓരോ ദിവസത്തെയും ഏറ്റവും പാഴാക്കിക്കളയുന്നത് ചിരിക്കാൻ കഴിയാതെ പോകുമ്പോഴാണ്.
നീ നിന്നെ അറിയുന്നതിനെക്കാൾ കൂടുതൽ ശക്തനാണ്. നീ നിന്നെ മനസ്സിലാക്കിയിരിക്കു ന്നതിനെക്കാൾ മനോഹരിയും.
നിങ്ങൾ ആരായിത്തീരണമെന്ന് തീരുമാനിക്കേണ്ട ഒരേയൊരു വ്യക്തി നിങ്ങൾ മാത്രമാണ്.
നിരാശ തോന്നുന്നുണ്ടോ സാരമാക്കാനില്ല, എല്ലാ ദിവസവും രാത്രി സൂര്യൻ മറഞ്ഞുപോകാറുണ്ട്. പക്ഷേ എല്ലാ ദിവസവും പ്രഭാതത്തിൽ അത് ഉയർത്തെണീല്ക്കാറുണ്ട്,അക്കാര്യം മറക്കരുത്.
വസന്തം പോലെ ജീവിക്കുക
മറ്റുള്ളവർ തീർക്കുന്ന മേഘങ്ങൾക്കിടയിൽ മഴവില്ലുകളായിത്തീരുക
കരുണ നിറഞ്ഞ ഒരു വാക്ക് ഒരു വസന്തം തന്നെയാണ്.
ദിവസത്തിൽ ഒരു മണിക്കൂർ നേരത്തെ എണീല്ക്കുന്നത് ഒരു മണിക്കൂർ കൂടുതൽ നന്നായി ജീവിക്കുന്നതുപോലെയാണ്.
എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാൻ കഴിയുകയില്ല. പക്ഷേ അവ മഹത്തായ ഒരു തുടക്കമാണ്.
ചില നേരങ്ങളിൽ നിശ്ശബ്ദമായിരിക്കുക,ജീവിതം സംസാരിച്ചുകൊള്ളും.
ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ കഴിയുന്നത് ഒരുവന് വെളിച്ചത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുമ്പോഴാണ്.
നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ നിങ്ങൾക്കത് ചെയ്യാൻ കഴിയും.