Category: She
-
ബ്രെസ്റ്റ് കാൻസർ വരാതിരിക്കാൻ
ബ്രെസ്റ്റ് കാൻസർ വരാതിരിക്കാൻ എന്തെങ്കിലും എളുപ്പമാർഗ്ഗങ്ങളുണ്ടോ? തീർച്ചയായും ഉണ്ട്. നല്ല ഭക്ഷണം കഴിക്കുക. തൂക്കം നിയന്ത്രിക്കുക എന്നിവയാണ് അതിൽ പ്രധാനം. കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നിവയിൽ നിന്ന് ഒഴിഞ്ഞുനില്ക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ഭക്ഷണകാര്യത്തിലും തൂക്കത്തിലും വളരെയധികം ശ്രദ്ധിച്ചേ മതിയാകൂ.ശരിയായ ഭക്ഷണം കഴിക്കുകയും വെയ്റ്റ് നിയന്ത്രിക്കുകയും ചെയ്താൽ ബ്രെസ്റ്റ് കാൻസറിനുള്ള സാധ്യത വളരെ കുറയുമെന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്. ഇതിനായി ഏതൊക്കെതരം ഭക്ഷണപദാർത്ഥങ്ങളാണ് ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് എന്ന് അറിഞ്ഞിരിക്കുന്നത് വളരെ നന്നായിരിക്കും.ബ്രാകലി: ബ്രെസ്റ്റ് കാൻസർ ഉണ്ടാകാനിടയുള്ള കോശങ്ങളെ കുറയ്ക്കാൻ ഇതിന് കഴിവുണ്ട്. വേവിക്കാതെ കഴിക്കുന്നതാണ് കൂടുതൽ ഉത്തമം.കോരമത്സ്യം: ഒമേഗ 3 അടങ്ങിയ മത്സ്യം ബ്രെസ്റ്റ് കാൻസർ സാധ്യതകളെ കുറയ്ക്കുന്നു. കോര ഇക്കാര്യത്തിൽ ഏറ്റവും ഗുണപ്രദമാണ്.ആഴ്ചയിൽ 8 ഔൺസ് മീനെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ബ്രെസ്റ്റ് കാൻസറിന് പൊതുവെ കാരണമായ റൗരമേഹ രമൃരശിീാമ യെ പത്തുവർഷത്തേക്ക് തുരത്താൻ ഫിഷ് ഓയിൽ സപ്ലിമെന്റ്സിന് കഴിവുണ്ടത്രെ. മത്തി, ചൂര എന്നിവയിലും ഇതേ ഗുണം തന്നെയുണ്ട്.വാൾനട്സ്: ട്യൂമറിനോട് പൊരുതാനുള്ള ശക്തി ഇതിനുണ്ട്. ആന്റി ഇൻഫൽമേറ്ററിയാണ് വാൾനട്സ് എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ബ്രെസ്റ്റ് കാൻസറിന്റെ വളർച്ച തടസ്സപ്പെടുത്താൻ സഹായിക്കുന്നു.ഒലിവ് ഓയിൽ, പ്ലംസ്, പീച്ചസ് തുടങ്ങിയവയാണ് ഇതരഭക്ഷണപദാർത്ഥങ്ങൾ.പ്ലംസിലും പീച്ചിലും അടങ്ങിയിട്ടുള്ളത് രണ്ടുതരം ആന്റിഓക്സിഡന്റുകളാണ്. ഇവ ബ്രെസ്റ്റ് കാൻസറിന്റെ കോശങ്ങളെ കൊന്നൊടുക്കുകയും ആരോഗ്യമുള്ളകോശങ്ങളുടെ നിലനില്പ് സാധ്യമാക്കുകയും ചെയ്യുന്നു. കറ്റാർവാഴ ജ്യൂസ് ഈ കാൻസറിനെ പ്രതിരോധിക്കുന്നതിൽ മുൻപന്തിയിൽ നില്ക്കുന്നു. സ്വാഭാവികമായ ആറു പ്രകൃതിദത്തഘടകങ്ങൾ കറ്റാർവാഴയിലുണ്ട്. കറ്റാർവാഴയുടെ മൂന്നിലകളും 50 ഗ്രാം തേനും 50 ഗ്രാം ബ്രാണ്ടിയും ചേർത്ത് മിക്സിയിലടിച്ച് ഫ്രിഡ്ജിൽവച്ച് സൂക്ഷിച്ച് വെറും വയറ്റിൽ ഒന്നോ രണ്ടോ ടീസ്പൂൺ കഴിക്കുന്നത് നല്ലതാണത്രെ. ആത്തച്ചക്കയ്ക്ക് ചില ദോഷവശങ്ങളുണ്ടെങ്കിലും കാൻസർ രോഗികൾക്ക് ചില പാർശ്വഫലങ്ങൾ ഒഴിവാക്കാനുള്ള എളുപ്പവഴിയാണ.് ആത്തച്ചക്ക ജ്യൂസ് കുടിച്ചാൽ ത്വക്കിലെ കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവ ഇല്ലാതാക്കാൻ കഴിയുമെന്ന് വെർജീനിയ ടെക്കിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. തുവര,ചണവിത്ത്, വീറ്റ് ഗ്രാസ്, ബീൻസ് എന്നിവയ്ക്കെല്ലാം ബ്രെസ്റ്റ് കാൻസറിനെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്. നാരുകളടങ്ങിയ ഭക്ഷണം ഈസ്ട്രജനെ പുറന്തള്ളാനും ദഹനം എളുപ്പമുള്ളതാക്കാനും സഹായിക്കും. വീറ്റ് ഗ്രാസ് രക്തം ശുദ്ധീകരിക്കുകയും ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.കൂടാതെ ദഹനശേഷിയും പ്രതിരോധശേഷിയും കൂട്ടുന്നതിനും സഹായകമാണ്. വിറ്റമിൻ സ, എ, ഇ, സെലേനിയം എന്നിവയും കാൻസർപ്രതിരോധകങ്ങളാണ്. അതിനാൽ ഇവ അടങ്ങിയ ആഹാരപദാർത്ഥങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. ആരോഗ്യകരമായ ഭക്ഷണശീലം രോഗങ്ങളിൽ നിന്നുള്ള മോചനത്തിന്റെ വാതിൽ തുറക്കുകകൂടിയാണ് ചെയ്യുന്നത് എന്ന കാര്യം മറക്കാതിരിക്കാം. -
ഗർഭിണിയാണോ…? ഇക്കാര്യം ശ്രദ്ധിക്കണേ
ഗർഭകാലം നിസ്സാരമാണെന്ന് അതിന് സാക്ഷ്യംവഹിച്ചിട്ടുള്ളവരും അതിലൂടെ കടന്നുപോയിട്ടുള്ളവരും ഒരിക്കലും പറയുകയില്ല. ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം കൂടിയാണ് അവൾ ഗർഭിണിയായിരിക്കുന്ന അവസ്ഥ. കുഞ്ഞിന് ജന്മം കൊടുക്കുന്ന ഒമ്പതുമാസത്തിനിടയിൽ അവൾ നിർബന്ധമായും ഒഴിവാക്കേണ്ട പല കാര്യങ്ങളുമുണ്ട്. അക്കാര്യം അറിഞ്ഞിരിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യും.എന്തൊക്കെയാണ് ഒരു ഗർഭിണി പൊതുവായി ഒഴിവാക്കേണ്ട കാര്യങ്ങൾഎന്നല്ലേ പറയാം. മദ്യം, കോഫി, കഫീനേറ്റഡ് ടീ (Caffeinated tea), ഹെർബൽ ടീ എന്നിവ നിർബന്ധമായും ഗർഭിണികൾ ഒഴിവാക്കേണ്ടതാണ്. ഹെർബൽ ടീ നൂറു ശതമാനം ആരോഗ്യകരമാണെന്ന് തോന്നാമെങ്കിലും അത് ഗർഭിണികൾക്ക്ദോഷം ചെയ്യുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഗർഭഛിദ്രത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും എന്നതുകൊണ്ടാണ് കൂടിയ അളവിൽ ഗർഭിണികൾ കാപ്പി കുടിക്കരുതെന്ന് പറയുന്നത്. കുഞ്ഞിന് തലച്ചോറിന് ക്ഷതം വരുത്താനും വളർച്ച തടസപ്പെടുത്താനും മദ്യ ഉപയോഗം കാരണമാകും. ഡിസ്ബോസിബിൾ ബോട്ടിലുകളിലെ വെള്ളം കുടിക്കുന്നതും ഗർഭിണികൾ അവസാനിപ്പിക്കണം. ടാറ്റൂ ചെയ്യുക, മുടി ഡൈ ചെയ്യുക എന്നിവയിൽ നിന്നും ഗർഭിണികൾ ഒഴിഞ്ഞുനില്ക്കണം. ടാറ്റു ചെയ്യുമ്പോൾ ഇൻഫെക്ഷൻ സാധ്യത കൂടുതലാണ്. ഇതുവഴി ഹെപ്പറ്റൈറ്റിസ് ബി, എച്ച് ഐ വി തുടങ്ങിയവ പകർന്നേക്കും. ഭാരമുള്ളവ ഉയർത്തരുതെന്ന് പോലെയുള്ള നിർദ്ദേശങ്ങൾ പൊതുവെ പറയപ്പെടുന്നതാണല്ലോ? കുഞ്ഞിനെ ഇത് ദോഷകരമായി ബാധിക്കും. മാസം തികയാതെ പ്രസവിക്കുന്നതിനോ തൂക്കം കുറയാനോ കാരണമാകും.വിറകിന്റെ പുക, പൂച്ചകളുമായുള്ള സമ്പർക്കം, സൂര്യപ്രകാശം അമിതമായി ശരീരത്തിലേല്ക്കുന്ന വിധത്തിലുളള ജോലി, റോളർ സ്‌കേറ്റിംഗും ബംബർ കാർ ഡ്രൈവിംഗും പോലെയുള്ള വിനോദങ്ങൾ എന്നിവ പാടില്ല. ഉറക്കക്കുറവിന് ഒരിക്കലും ഗർഭിണികൾ ഉറക്കഗുളികകളെ ആശ്രയിക്കരുത്. കെമിക്കൽസ് അടങ്ങിയ ക്ലീനിങ് സാധനങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം. പെയ്ന്റിംങ്, പെഡിക്യൂർ, മാനിക്യൂർ എന്നിവയ്ക്ക് പ്രസവം കഴിയുന്നതുവരെ ഗർഭിണികൾ കാത്തിരിക്കണം. അമിതമായ ചൂടുവെള്ളത്തിൽ കുളിക്കാതിരിക്കാനും ശ്രദ്ധിക്കണം.ഗർഭിണികൾ അമിതമായി ഭക്ഷണം കഴിക്കാനോ തീർത്തും ഭക്ഷണം കുറയ്ക്കാനോ പോകരുത്. അമിതഭക്ഷണം ബി.പിക്കും പ്രമേഹത്തിനും കാരണമാകും. അമ്മ ഭക്ഷണം കുറയ്ക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്ക് ദോഷം ചെയ്യും. ലേസർ ഉപയോഗിച്ചുള്ള രോമം നീക്കം ചെയ്യൽ ഗർഭിണികൾ നടത്തുന്നതിനോട് ഭൂരിപക്ഷം ഡോക്ടേഴ്സും വിയോജിക്കുന്നുണ്ട്. ഗർഭകാലത്ത് ഡോക്ടറുടെ വിദഗ്ദ അഭിപ്രായപ്രകാരം മാത്രമേ ആന്റിബയോട്ടിക്സ് കഴിക്കാവൂ. അമിതമായ ടെൻഷന് ഗർഭിണികൾ ഒരിക്കലും വിധേയമാകരുത്. ആന്റിബയോട്ടിക്സിന്റെ ദുരുപയോഗം കുഞ്ഞിന് ജനനവൈകല്യങ്ങൾക്ക് കാരണമായേക്കാം എന്നതിനാലാണ് ആന്റിബയോട്ടിക് ഉപയോഗത്തിൽ ഡോക്ടറുടെ ഉപദേശം വേണ്ടിവരുന്നത്. സ്ട്രെസ് ഹോർമോണുകൾ അകാലത്തിലുള്ള പ്രസവത്തിന് കാരണമാകും. സോഡയുടെ വിവിധ വകഭേദങ്ങളായ ഡയറ്റ് സോഡ, കഫിനേറ്റഡ് സോഡ തുടങ്ങിയവയും വർജ്ജിക്കണം.എക്സറേ കിരണങ്ങൾ പതിയാതിരിക്കാനും ഗർഭകാലത്ത് സിഗററ്റ് വലിക്കാതിരിക്കാനും ശ്രദ്ധിക്കണം. പുകവലിക്കാതിരിക്കുക മാത്രമല്ല പുകവലിക്കുന്നവരുടെ അടുത്തുനില്ക്കാതിരിക്കാനും ശ്രദ്ധിക്കണം. രണ്ടിനും ഒരേ ദോഷം തന്നെയുണ്ട്. ഗർഭകാലത്ത് രക്തം ദാനം ചെയ്യാനോ വിമാനത്തിൽ സഞ്ചരിക്കാനോ പാടില്ല. രക്തദാനം വിളർച്ചയ്ക്ക് കാരണമാകും. ലിവർ, വേവിക്കാത്ത മുട്ട എന്നിവയും കഴിക്കാൻ പാടില്ല. സിറ്റ് അപ്പ് പോലെയുള്ള എക്സർസൈസുകൾ, കാതുകുത്തൽ തുടങ്ങിയവ ഗർഭകാലത്ത് പറഞ്ഞിട്ടുള്ളവയല്ല.
ജയാ വർഗീസ്
-
രോഗത്തിന് കീഴടക്കാന്‍ കഴിയാത്ത പുഞ്ചിരിയുമായി സൊണാലി തിരികെയെത്തി
വെള്ളിത്തിരയില്‍ കണ്ട അതേ വശ്യമായ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും സൊണാലി ബെന്ദ്രെ ക്യാമറക്കണ്ണുകളുടെയും കാഴ്ചക്കാരുടെയും നേരെ നോക്കി ചിരിച്ചു. ഒരു രോഗത്തിനും തകര്‍ക്കാന്‍ കഴിയാത്തതാണ് തന്റെയുള്ളിലെ ആത്മവിശ്വാസമെന്ന് വിളിച്ചുപറയുന്നതായിരുന്നു സൊണാലിയുടെ ഓരോ ചലനങ്ങളും. കാന്‍സര്‍ രോഗബാധിതയാണെന്ന് ലോകത്തെ അറിയിച്ചതിന് ശേഷം വിദഗ്ദ ചികിത്സകള്‍ക്ക് ശേഷം ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയെത്തിയതായിരുന്നു സൊണാലി. ഒപ്പം ഭര്‍ത്താവ് ഗോള്‍ഡി ബെഹലുമുണ്ടായിരുന്നു.സൊണാലി ആരോഗ്യവതിയായിരിക്കുന്നു. കൂടുതല്‍ ഉന്മേഷത്തോടെയാണ് അവള്‍ തിരികെയെത്തിയിരിക്കുന്നത്. നിങ്ങള്‍ ഞങ്ങളോട് കാണിച്ച സ്‌നേഹത്തിനും നല്കിയ പിന്തുണകള്‍ക്കും ഒരുപാട് നന്ദി. ചികിത്സ അവസാനിച്ചു. ഇപ്പോള്‍ സൊണാലി പരിപൂര്‍ണ്ണരോഗവിമുക്തയാണ്. എന്നാല്‍ ഇത്തരം രോഗങ്ങള്‍ക്കുള്ളതുപോലെ പതിവു ചെക്കപ്പ്, സ്‌കാന്‍ എന്നിവയുണ്ടായിരിക്കും. മാധ്യമങ്ങളോടായി ഗോള്‍ ഡി പറഞ്ഞു. അവള്‍ വളരെ ധീരയും നിശ്ചയദാര്‍ഢ്യം ഉള്ളവളുമാണ്. ഞാന്‍ അവളെയോര്‍ത്ത് അഭിമാനിക്കുന്നു. അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. പോരാട്ടം കഴിഞ്ഞു. ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്. പ്രതീക്ഷയോടെ മുന്നോട്ടു നോക്കുന്നു. ഇത് ഹാപ്പി ഇടവേളയാണ്. സൊണാലി ബെന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജൂലൈയിലാണ് ഗുരുതരമായ കാന്‍സര്‍ 43 കാരിയായ സൊണാലിയെ ബാധിച്ച കാര്യം ലോകമറിഞ്ഞത്. എന്നാല്‍ രോഗം അറിഞ്ഞപ്പോള്‍ മുതല്‍ പോസിറ്റീവായ നിലപാടുകള്‍ കൊണ്ട് സൊണാലി ലോകത്തെ അതിശയിപ്പിച്ചിരുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സൊണാലിക്കുണ്ടായിരുന്നു.
-
സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് ആഗ്രഹിക്കുന്നത്…
ഓരോ പുരുഷനും സ്ത്രീ തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നുണ്ട്. അവൾ പ്രതീക്ഷിക്കുന്നതുപോലെയുള്ള പുരുഷനാകുന്നുണ്ടോ താൻ എന്നത് അവന്റെ എന്നത്തെയും ഏറ്റവും വലിയ ഉത്കണ്ഠകളിലൊന്നാണ്. ഓരോ സ്ത്രീയും വ്യത്യസ്തരാണ്. ഓരോ പുരുഷനും അങ്ങനെ തന്നെ. എന്നിട്ടും എല്ലാ സ്ത്രീകളും തങ്ങളുടെ പുരുഷന്മാരിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ഏറെക്കുറെ സമാനമാണ്. അടുത്തയിടെ അമേരിക്കയിൽ നടത്തിയ ഒരു സർവ്വേയിൽ സ്ത്രീകൾ തങ്ങൾ ആഗ്രഹിക്കുന്ന പുരുഷന്മാരുടെ ഗുണഗണങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയുണ്ടായി.21 നും 54 നും വയസ് പ്രായമുള്ള ആയിരം സ്ത്രീകളാണ് ഈ സർവ്വേയിൽ പങ്കെടുത്തത്. പുരുഷന്റെ ശാരീരികസൗന്ദര്യത്തെയും ആരോഗ്യത്തെയുംകാൾ അവരെല്ലാം പറഞ്ഞത് അവന്റെ മറ്റ് ചില ഗുണങ്ങളെക്കുറിച്ചായിരുന്നു. സർവ്വേയിൽ പങ്കെടുത്ത സ്ത്രീകൾ തങ്ങൾ ആഗ്രഹിക്കുന്ന പുരുഷനെക്കുറിച്ചുള്ള കാര്യങ്ങൾ പങ്കുവച്ചവ ഇപ്രകാരമാണ്.
വിശ്വസ്തനായിരിക്കണം84 % സ്ത്രീകളും പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് വിശ്വസ്തതയാണ്. തന്നെക്കുറിച്ച് എപ്പോഴും പുരുഷൻ ചിന്തിക്കണം, ഏറ്റവും സുന്ദരിയായ സ്ത്രീ താനാണ് എന്ന് അവൻ കരുതണം എന്നെല്ലാം അവൾ ആഗ്രഹിക്കുന്നുണ്ട്.കരുണയുണ്ടായിരിക്കണംകരുണയുള്ള പുരുഷനെ എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നു. തെറ്റുകൾ പറ്റിയാലും കരുണയോടെ ക്ഷമിക്കാനും സഹിഷ്ണുതയോടെ പെരുമാറാനും കഴിയുന്നവനായിരിക്കണം.പിതൃഭാവമുണ്ടായിരിക്കണംതങ്ങളുടെ പുരുഷന് പിതൃഭാവമുള്ളത് ഏതൊരു സ്ത്രീയും ഇഷ്ടപ്പെടുന്നുണ്ട്. അച്ഛനിൽ നിന്ന് ലഭിച്ച വാത്സല്യം, കരുതൽ, സംരക്ഷണം ഇതെല്ലാം നല്കാൻ പുരുഷന് കഴിയണം.സത്യസന്ധനായിരിക്കണംനിസ്സാരകാര്യങ്ങൾക്ക് പോലും നുണ പറയുന്നവനാകാതെ എപ്പോഴും സത്യസന്ധതയോടെ വ്യാപരിക്കുന്നവനായിരിക്കണം.ഫലിതപ്രിയനായിരിക്കണംപുരുഷന്റെ ഗൗരവപ്രകൃതം സ്ത്രീകൾക്ക് പൊതുവെ ഇഷ്ടമല്ല. അവൻ തമാശ് പറയുകയും തമാശ് ആസ്വദിക്കുകയും ചെയ്യണം. 77 % സ്ത്രീകളും പുരുഷന്റെ ഈ ഗുണം ഇഷ്ടപ്പെടുന്നുണ്ട്.ബുദ്ധിയുണ്ടായിരിക്കണംപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നവനായിരിക്കണം. ഏതൊരു വിഷയത്തെയും കുറിച്ച് അവന് വ്യക്തമായ
കാഴ്ചപ്പാടുണ്ടായിരിക്കണം.ആത്മവിശ്വാസമുള്ളവനായിരിക്കണംആത്മവിശ്വാസമുള്ള പുരുഷന് മാത്രമേ തന്റെസ്ത്രീയെയും ആത്മവിശ്വാസമുള്ളവളാക്കി മാറ്റാ നാവൂ. തന്റെ ജോലിയിലുംകഴിവിലും തികഞ്ഞ ആത്മവിശ്വാസം പുലർത്തുന്ന പുരുഷനോട് അവൾക്ക് ആദരവുണ്ടായിരിക്കും.
ഔദാര്യശീലമുള്ളവനായിരിക്കണംഔദാര്യത്തോടെ പെരുമാറാൻ കഴിയുന്നവൻ എന്ന് പറയുമ്പോൾ തനിക്ക് വേണ്ടി സമയവും മറ്റും ചെലവഴിക്കാൻ മനസ്സുള്ളവൻ എന്നാണ് അർത്ഥം.
കേൾക്കുന്നവനായിരിക്കണംതന്റെ പരാതികളും പരിഭവങ്ങളും കേൾക്കാൻ മനസ്സുണ്ടായിരിക്കണം, ഞാനിതാ ഇവിടെയുണ്ട് നീയെല്ലാം പറഞ്ഞോ എന്ന് പറയുന്നവനും പറയു ന്നത് കേൾക്കുന്നവനുമായിരിക്കണം.
റൊമാൻസ് പ്രകടിപ്പിക്കണംഉള്ളിൽ പ്രേമമുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല, അത് പ്രകടിപ്പിക്കാനും കൂടി കഴിയണം.
കിടപ്പറയിലും മിടുക്കനാകണംകിടക്കയിൽ തന്റെ ഇഷ്ടങ്ങൾ കൂടി പരിഗണിക്കുന്നവനും തന്നെ കരുതുന്നവനുമായിരിക്കണം.
പാചകവും ശുചിയാക്കലും ചെയ്താൽ കൊള്ളാംപാകം ചെയ്യാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും മനസ്സുണ്ടായിരിക്കണം.മേൽപ്പറഞ്ഞവ വ്യക്തിത്വത്തിന്റെ സ്വഭാവസവിശേഷതകളായിരുന്നെങ്കിൽ പുരുഷന്റെ ശാരീരികപ്രത്യേകതകളും സ്ത്രീകൾക്ക് പ്രധാനപ്പെട്ടതുതന്നെ. അവയിൽ മുൻപന്തിയിലുള്ളത് സുന്ദരമായ മുഖമാണ്, ഉയരം, അതിന് അനുസ്രതമായ വണ്ണം തുടങ്ങിയവയും വേണ്ടതുതന്നെ. ആൾ ഇത്തിരി സ്‌റ്റൈലിഷ് ആയാലും കുഴപ്പമില്ലത്രെ. -
പൊണ്ണത്തടി മാനസികാരോഗ്യം തകര്‍ക്കുമോ?
പൊണ്ണത്തടി ആര്‍ക്കും ഇഷ്ടമില്ല. പുരുഷനും സ്ത്രീകളും ഒന്നുപോലെ അത് ഇഷ്ടപ്പെടാത്തവരാണ്. എങ്കിലും പുരുഷന്മാരെക്കാള്‍ സ്ത്രീകളെയാണ് പൊണ്ണത്തടി ദോഷകരമായി ബാധിക്കുന്നത്. സ്ത്രീകളെ ഇത് കൂടുതല്‍ വിഷാദത്തിലേക്ക് തള്ളിയിടാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനം പറയുന്നു. ലോകം മുഴുവന്‍ പൊണ്ണത്തടി വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിന്റെ ദൂഷ്യവശം സ്ത്രീകളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന തരത്തിലുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശരീരത്തിന്റെ അമിതഭാരം മനസിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെത്രെ. അത് ക്രമേണ വിഷാദരോഗത്തിനും കാരണമാകും. യുകെയില്‍ നടന്ന പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1990 മുതല്‍ യുകെയില്‍ പൊണ്ണത്തടി ഇരട്ടിയായിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. അതുകൊണ്ടുതന്നെ യുകെയിലെ സ്ത്രീകളില്‍ വിഷാദരോഗവും വര്‍ദ്ധിച്ചുവരുന്നു. -
വീണിട്ടും വീഴാതെ
ഹെദരാബാദുകാരിയായ സുജാത ബുര്‍ലായുടെ ജീവിതം അന്നുവരെ അതായത് 2001 ജൂണ്‍ ഒമ്പതു വരെ വര്‍ണ്ണശബളമായിരുന്നു. നിറയെ സന്തോഷം..പൊട്ടിചിരികള്‍..ആഹ്ലാ
ദങ്ങള്‍.. കൂട്ടുകൂടാന്‍ ധാരാളം സുഹൃത്തുക്കള്‍. പക്ഷേ ആ ദിവസം എല്ലാം അവസാനിച്ചു. അന്ന് മഹാരാഷ്ട്രയിലെ സായി ബാബ ക്ഷേത്രം സന്ദര്‍ശിച്ച് തീര്‍ത്ഥാടകസംഘത്തിനൊപ്പം മടങ്ങിവരുകയായിരുന്നു സുജാത. പക്ഷേ ദുരന്തം അവളെ കാത്തുനിന്നിരുന്നു. ഒരു അപകടം. അത് സുജാതയുടെ ജീവിതത്തെ രണ്ടായി കീറിമുറിച്ചു. തുടര്‍ന്ന് നാലുമാസത്തെ ആശുപത്രി വാസം.
അത്തരമൊരു ദിവസം അവളെ ചികിത്സിച്ചിരുന്ന ഡോക്ടേഴ്‌സും ഫിസിയോ തെറാപ്പിസ്റ്റും നടുക്കുന്ന ഒരു സത്യം അവളോട് പങ്കുവച്ചു.
ഇനി അവള്‍ക്കൊരിക്കലും ജീവിതത്തില്‍ നിവര്‍ന്നുനടക്കാനാവില്ല. തോളുകള്‍ക്ക് താഴേയ്ക്ക് അവള്‍ തളര്‍ന്നുപോയിരുന്നു.
അന്ന് അവള്‍ക്ക് 21 വയസായിരുന്നു പ്രായം. ജീവിതത്തില്‍ മനുഷ്യരെയും വ്യക്തിബന്ധങ്ങളെയും തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് അന്നായിരുന്നു എന്ന് സുജാത വിശ്വസിക്കുന്നു. കാരണം അന്നുവരെ കൂടെയുണ്ടായിരുന്നവര്‍ അവളെ പിരിഞ്ഞുപോയി. ജീവിതകാലം മുഴുവന്‍ ശയ്യാവലംബിയായി കഴിയുന്ന ഒരുവളുടെ സൗഹൃദം അവര്‍ക്കെന്തിന്?
ജീവിതം നിരാശതയുടെ ആഴങ്ങളിലേക്ക് വീണുപോയ ദിവസങ്ങളായിരുന്നു അത്. ജീവിതത്തില്‍ താന്‍ തീര്‍ത്തും തനിച്ചാണെന്ന് സുജാതയ്ക്ക് മനസ്സിലായി. ആ ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചുകൊണ്ട് 2004 ല്‍ അച്ഛനുംമരിച്ചു. അടിക്കടിയുണ്ടായി്ക്കൊണ്ടിരിക്
കുന്ന ദുരന്തങ്ങളില്‍ നിന്ന് ഒരു മോചനം അവള്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. ആ സാഹചര്യങ്ങളെ അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. അപ്പോഴാണ് സ്‌റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ചുള്ള ചിന്തകള്‍ അവളുടെ മനസ്സിലേക്ക് കടന്നുവന്നത്. അത് വലിയൊരു ജീവിതവിജയത്തിന്റെയും സാമ്പത്തികവിജയത്തിന്റെയും തുടക്കമായിരുന്നു. ഇന്ന് മാസം രണ്ടിനും രണ്ടരയ്ക്കും ഇടയില്‍ ലക്ഷം രൂപ സമ്പാദിക്കുന്ന വ്യക്തിയായി മാറിയിരിക്കുന്നു സുജാത.
ഇപ്പോള്‍ ജീവിതത്തെ വളരെ പ്രസന്നതയോടെ കാണാന്‍ സുജാതയ്ക്ക് കഴിയുന്നു. വീല്‍ച്ചെയറില്‍ എവിടെയും സഞ്ചരിക്കാനും കഴിയുന്നു. ലാപ്പ്‌ടോപ്പുണ്ടെങ്കില്‍ എവിടെവച്ചുവേണമെങ്കിലും ജോലി ചെയ്യാന്‍ കഴിയുമെന്ന് സുജാത അഭിമാനിക്കുന്നു.
അപകടം ഉണ്ടാകുന്നതിന് മുമ്പ് ടൈപ്പ് ചെയ്യാനോ എഴുതാനോ അവള്‍ക്കറിയില്ലായിരുന്നു. ഇന്ന് അത് രണ്ടും വളരെ നിസ്സാരമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നു. സുജാത പറയുന്നു. ആരെയും സാമ്പത്തികമോ ശാരീരികമോ മാനസികമോ ആയി ആശ്രയിക്കാന്‍ താന്‍ തയ്യാറല്ലെന്ന നിലപാടാണ് സുജാതയ്ക്കുള്ളത്.
സാമ്പത്തികസ്വാതന്ത്ര്യം ജീവിതത്തില്‍ വളരെയധികം സ്വാതന്ത്ര്യം തരുമെന്ന് ഉറച്ചുവിശ്വസിക്കുന്ന ആളാണ് ഞാന്‍. അതു മനസ്സിലാക്കിയപ്പോഴാണ് സ്വന്തമായി പണമുണ്ടാക്കണമെന്ന ചിന്തയുണ്ടായത്. അതിന് തുടക്കം കുറിച്ചത് സഹോദരിയോടൊപ്പം ടെക്സ്റ്റയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തിയായിരുന്നു. 10 ജോലിക്കാരും ഉണ്ടായിരുന്നു അവിടെ. എന്നാല്‍ സുജാതയുടെ ശാരീരിക ബലഹീനത തൊഴിലാളികള്‍ ചൂഷണം ചെയ്തു. ഫലമോ ബിസിനസ് നഷ്ടത്തിലായി. അതിന്റെ ഒടുവില്‍ ബിസിനസ് അവസാനിപ്പിച്ചു. പിന്നീടാണ് സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് തിരിഞ്ഞത്.
അപകടത്തിന് മുമ്പ് എനി്‌ക്കൊരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം എല്ലാവരും ഓടിപ്പോയി. അവര്‍ വ്യാജ സുഹൃത്തുക്കളായിരുന്നു. ആളുകള്‍ അങ്ങനെയാണ്. അവര്‍ സന്തോഷം, വിജയം, പണം എന്നിവയ്ക്ക് പിന്നാലെ പായുന്നവരാണ്. അവര്‍ ഒരിക്കലും പരാജയപ്പെട്ടവരുടെ ഒപ്പം നില്ക്കില്ല. പക്ഷേ ഇന്നെനിക്ക് വളരെ കുറച്ച് സുഹൃത്തുക്കളുണ്ട്. അവര്‍ നല്ലസുഹൃത്തുക്കളുമാണ്. അവരെന്നെ നല്ലതുപോലെ നോക്കുന്നു. സുജാത പറയുന്നു.
ഇത് മാത്രമൊന്നുമല്ല സുജാത. മോട്ടിവേഷനല്‍ ഫാക്കല്‍റ്റി, ആന്ധ്രാപ്രദേശിലെ ഒരു ചാനലിലെ അവതാരക എന്നീ നിലകളിലെല്ലാം സുജാത ഇന്ന് പ്രശസ്തയാണ്. വൈകല്യമുള്ളവരക്ക് സ്വന്തമായി ജോലി കണ്ടെത്താനുള്ള സഹായം നല്കുന്ന സ്ഥാപനവും ഒരു അനാഥാലയവും സ്ഥാപിച്ചിട്ടുണ്ട് സുജാത.
വീണുപോകുമായിരുന്ന എത്രയോ ജീവിതങ്ങള്‍ക്ക് ഉയിര്‍ത്തെണീല്ക്കാന്‍ ബലമുള്ള കരം നല്കുകയാണ്, ഒരിക്കല്‍ മാത്രം വീണുപോയ സുജാത.
-
സാന്ത്വന ചികിത്സയുടെ മാതാവ്
പാലിയേറ്റീവ് കെയർ അഥവാ സാന്ത്വനചികിത്സ ഇന്ന് അപരിചിതമായ ഒരു വാക്ക് അല്ല. എന്നാൽ അറുപതുകളുടെ അവസാനത്തിൽ മധ്യകേരളത്തിൽ പാലിയേറ്റീവ് കെയർ എന്ന സങ്കല്പം തെല്ലും അന്യമായിരുന്നു. ഈ സങ്കല്പത്തെ മധ്യകേരളത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് മേരി കളപ്പുരയ്ക്കല്‍ ആയിരുന്നു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഥമ അംഗമായി പ്രഥമ വ്രതവാഗ്ദാനം എടുത്ത ഡോ. മേരി മലയാളിയായ ആദ്യത്തെ സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം കൂടിയാണ്. കോട്ടയം കാരിത്താസ് ആശുപത്രിയുമായി ബന്ധപ്പെട്ടായിരുന്നു ഡോക്ടർ ഈ നൂതനചികിത്സയെ പൊതുജനമധ്യത്തിൽ അവതരിപ്പിച്ചത്.പാലിയം എന്ന ലത്തീൻ പദത്തിൽ നിന്നാണ് പാലിയേറ്റീവ് എന്ന വാക്കിന്റെ ഉത്ഭവം. അതിന്റെ അർത്ഥം സംരക്ഷണം, പുതപ്പ് എന്നെല്ലാമാണ്. പാലിയേറ്റീവ് കെയറിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഹോം കെയർ.
കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പാലിയേറ്റീവ് കെയർ ആരംഭിക്കുകയെന്ന ഡോക്ടർ മേരിയുടെ ആശയം അന്ന് പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നില്ല. കാരണം രോഗികളെ വീട്ടിൽ ചെന്ന് സൗജന്യമായി പരിശോധിക്കുമ്പോൾ സ്വഭാവികമായി ആശുപത്രിയിലേക്കുള്ള രോഗികളുടെ എണ്ണം കുറയുമെന്നായിരുന്നു അധികൃതരുടെ ധാരണ. പക്ഷേ ഡോക്ടർ മേരിയുടെ വഴികൾ ശരിയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.
അങ്ങനെ മധ്യകേരളത്തിലെ പാലിയേറ്റീവ് കെയറിന് രൂപവും ഭാവവും നല്കിയ ഡോക്ടർ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സാന്ത്വനചികിത്സാ കേന്ദ്രങ്ങളെ ഒരേ കുടക്കീഴിൽ കൊണ്ടുവരികയും നിരവധി പഞ്ചായത്തുകളിൽ പാലിയേറ്റീവ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ പ്രേരണയാകുകയും ചെയ്തു.
ഏറെ പ്രതിബന്ധങ്ങളെ നേരിട്ട അന്നത്തെ പാലിയേറ്റീവ് കെയർ ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന വിദഗ്ദർക്ക് വരെ പഠിക്കാനും പ്രചോദനമേകാനും കഴിയുന്ന വിധത്തിലുള്ള സ്ഥാപനമായി വളർന്നുകഴിഞ്ഞിരിക്കുന്നു എന്നതാണ് ഡോക്ടർ മേരിയെ ഇന്ന് ഏറെ സന്തുഷ്ടയാക്കുന്നത്.
പ്രായമായ രോഗികളെ ഒരിക്കലും ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കാൻ ബന്ധുക്കൾ അനുവദിക്കരുത് എന്നാണ് ഡോക്ടർ പറയുന്നത്. ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് നിശ്ചയമായിക്കഴിഞ്ഞാൽ ബന്ധുക്കളിൽ നിന്ന് അകറ്റി എന്തിനാണ് ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ച് രോഗികളെ കഷ്ടപ്പെടുത്തുന്നത്? ഡോക്ടർ ചോദിക്കുന്നു. അവരെ സമാധാനപൂർവം മരിക്കാൻ അനുവദിക്കുക. വെള്ളമിറങ്ങാത്ത സാഹചര്യമാണെങ്കിൽ ഡ്രിപ് നല്കുക. വൃത്തിയായും സ്വസ്ഥമായും രോഗിയെ കിടത്തുക, ഏറ്റവും പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ അവസരം കൊടുക്കുക, അവർ അടുത്തിരുന്ന് പ്രാർത്ഥിക്കുകയോ അവരോട് യാത്ര ചോദിക്കുകയോ ചെയ്യട്ടെ. ഇങ്ങനെയൊക്കെയല്ലേ നാം വൃദ്ധരെ മരിക്കാൻ അനുവദിക്കേണ്ടത്. രോഗി രക്ഷപ്പെടുകയില്ലെന്ന് മനസ്സിലായാൽ അവരെ വീടുകളിലേക്ക് പറഞ്ഞയ്ക്കാൻ ആശുപത്രിക്കാർ തയ്യാറാകണമെന്നും ഡോക്ടർ അഭിപ്രായപ്പെടുന്നു.
ഡോക്ടറുടെ ഈ വാക്കുകൾക്ക് ഏറെ വിലയുണ്ട്. കാരണം, വൃദ്ധരായ രോഗികളെ വച്ചുമാത്രമല്ല മൃതദേഹംകൊണ്ടു പോലും വിലപേശാൻ തയ്യാറാകുന്ന ഫൈവ് സ്റ്റാർ ആശുപത്രികളുടെ എണ്ണം നമ്മുടെ നാട്ടിൽ പെരുകുകയാണല്ലോ? മാറിചിന്തിക്കാൻ ഒരാൾക്കെങ്കിലും ഈ വാക്കുകൾ പ്രേരണയാകുന്നെങ്കിൽ അതുതന്നെയാണ് ഈ പരിചയപ്പെടുത്തലിന്റെ ലക്ഷ്യവും.ഷീജമോൾ തോമസ്