ഓരോ പുരുഷനും സ്ത്രീ തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നുണ്ട്. അവൾ പ്രതീക്ഷിക്കുന്നതുപോലെയുള്ള പുരുഷനാകുന്നുണ്ടോ താൻ എന്നത് അവന്റെ എന്നത്തെയും ഏറ്റവും വലിയ ഉത്കണ്ഠകളിലൊന്നാണ്. ഓരോ സ്ത്രീയും വ്യത്യസ്തരാണ്. ഓരോ പുരുഷനും അങ്ങനെ തന്നെ. എന്നിട്ടും എല്ലാ സ്ത്രീകളും തങ്ങളുടെ പുരുഷന്മാരിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ഏറെക്കുറെ സമാനമാണ്. അടുത്തയിടെ അമേരിക്കയിൽ നടത്തിയ ഒരു സർവ്വേയിൽ സ്ത്രീകൾ തങ്ങൾ ആഗ്രഹിക്കുന്ന പുരുഷന്മാരുടെ ഗുണഗണങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയുണ്ടായി.
21 നും 54 നും വയസ് പ്രായമുള്ള ആയിരം സ്ത്രീകളാണ് ഈ സർവ്വേയിൽ പങ്കെടുത്തത്. പുരുഷന്റെ ശാരീരികസൗന്ദര്യത്തെയും ആരോഗ്യത്തെയുംകാൾ അവരെല്ലാം പറഞ്ഞത് അവന്റെ മറ്റ് ചില ഗുണങ്ങളെക്കുറിച്ചായിരുന്നു. സർവ്വേയിൽ പങ്കെടുത്ത സ്ത്രീകൾ തങ്ങൾ ആഗ്രഹിക്കുന്ന പുരുഷനെക്കുറിച്ചുള്ള കാര്യങ്ങൾ പങ്കുവച്ചവ ഇപ്രകാരമാണ്.
വിശ്വസ്തനായിരിക്കണം
84 % സ്ത്രീകളും പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് വിശ്വസ്തതയാണ്. തന്നെക്കുറിച്ച് എപ്പോഴും പുരുഷൻ ചിന്തിക്കണം, ഏറ്റവും സുന്ദരിയായ സ്ത്രീ താനാണ് എന്ന് അവൻ കരുതണം എന്നെല്ലാം അവൾ ആഗ്രഹിക്കുന്നുണ്ട്.
കരുണയുണ്ടായിരിക്കണം
കരുണയുള്ള പുരുഷനെ എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നു. തെറ്റുകൾ പറ്റിയാലും കരുണയോടെ ക്ഷമിക്കാനും സഹിഷ്ണുതയോടെ പെരുമാറാനും കഴിയുന്നവനായിരിക്കണം.
പിതൃഭാവമുണ്ടായിരിക്കണം
തങ്ങളുടെ പുരുഷന് പിതൃഭാവമുള്ളത് ഏതൊരു സ്ത്രീയും ഇഷ്ടപ്പെടുന്നുണ്ട്. അച്ഛനിൽ നിന്ന് ലഭിച്ച വാത്സല്യം, കരുതൽ, സംരക്ഷണം ഇതെല്ലാം നല്കാൻ പുരുഷന് കഴിയണം.
സത്യസന്ധനായിരിക്കണം
നിസ്സാരകാര്യങ്ങൾക്ക് പോലും നുണ പറയുന്നവനാകാതെ എപ്പോഴും സത്യസന്ധതയോടെ വ്യാപരിക്കുന്നവനായിരിക്കണം.
ഫലിതപ്രിയനായിരിക്കണം
പുരുഷന്റെ ഗൗരവപ്രകൃതം സ്ത്രീകൾക്ക് പൊതുവെ ഇഷ്ടമല്ല. അവൻ തമാശ് പറയുകയും തമാശ് ആസ്വദിക്കുകയും ചെയ്യണം. 77 % സ്ത്രീകളും പുരുഷന്റെ ഈ ഗുണം ഇഷ്ടപ്പെടുന്നുണ്ട്.
ബുദ്ധിയുണ്ടായിരിക്കണം
പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നവനായിരിക്കണം. ഏതൊരു വിഷയത്തെയും കുറിച്ച് അവന് വ്യക്തമായ
കാഴ്ചപ്പാടുണ്ടായിരിക്കണം.
ആത്മവിശ്വാസമുള്ളവനായിരിക്കണം
ആത്മവിശ്വാസമുള്ള പുരുഷന് മാത്രമേ തന്റെസ്ത്രീയെയും ആത്മവിശ്വാസമുള്ളവളാക്കി മാറ്റാ നാവൂ. തന്റെ ജോലിയിലുംകഴിവിലും തികഞ്ഞ ആത്മവിശ്വാസം പുലർത്തുന്ന പുരുഷനോട് അവൾക്ക് ആദരവുണ്ടായിരിക്കും.
ഔദാര്യശീലമുള്ളവനായിരിക്കണം
ഔദാര്യത്തോടെ പെരുമാറാൻ കഴിയുന്നവൻ എന്ന് പറയുമ്പോൾ തനിക്ക് വേണ്ടി സമയവും മറ്റും ചെലവഴിക്കാൻ മനസ്സുള്ളവൻ എന്നാണ് അർത്ഥം.
കേൾക്കുന്നവനായിരിക്കണം
തന്റെ പരാതികളും പരിഭവങ്ങളും കേൾക്കാൻ മനസ്സുണ്ടായിരിക്കണം, ഞാനിതാ ഇവിടെയുണ്ട് നീയെല്ലാം പറഞ്ഞോ എന്ന് പറയുന്നവനും പറയു ന്നത് കേൾക്കുന്നവനുമായിരിക്കണം.
റൊമാൻസ് പ്രകടിപ്പിക്കണം
ഉള്ളിൽ പ്രേമമുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല, അത് പ്രകടിപ്പിക്കാനും കൂടി കഴിയണം.
കിടപ്പറയിലും മിടുക്കനാകണം
കിടക്കയിൽ തന്റെ ഇഷ്ടങ്ങൾ കൂടി പരിഗണിക്കുന്നവനും തന്നെ കരുതുന്നവനുമായിരിക്കണം.
പാചകവും ശുചിയാക്കലും ചെയ്താൽ കൊള്ളാം
പാകം ചെയ്യാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും മനസ്സുണ്ടായിരിക്കണം.
മേൽപ്പറഞ്ഞവ വ്യക്തിത്വത്തിന്റെ സ്വഭാവസവിശേഷതകളായിരുന്നെങ്കിൽ പുരുഷന്റെ ശാരീരികപ്രത്യേകതകളും സ്ത്രീകൾക്ക് പ്രധാനപ്പെട്ടതുതന്നെ. അവയിൽ മുൻപന്തിയിലുള്ളത് സുന്ദരമായ മുഖമാണ്, ഉയരം, അതിന് അനുസ്രതമായ വണ്ണം തുടങ്ങിയവയും വേണ്ടതുതന്നെ. ആൾ ഇത്തിരി സ്‌റ്റൈലിഷ് ആയാലും കുഴപ്പമില്ലത്രെ.