ഹെദരാബാദുകാരിയായ സുജാത ബുര്‍ലായുടെ ജീവിതം അന്നുവരെ അതായത് 2001 ജൂണ്‍ ഒമ്പതു വരെ വര്‍ണ്ണശബളമായിരുന്നു. നിറയെ സന്തോഷം..പൊട്ടിചിരികള്‍..ആഹ്ലാ
അന്ന് മഹാരാഷ്ട്രയിലെ സായി ബാബ ക്ഷേത്രം സന്ദര്‍ശിച്ച് തീര്‍ത്ഥാടകസംഘത്തിനൊപ്പം മടങ്ങിവരുകയായിരുന്നു സുജാത. പക്ഷേ ദുരന്തം അവളെ കാത്തുനിന്നിരുന്നു. ഒരു അപകടം. അത് സുജാതയുടെ ജീവിതത്തെ രണ്ടായി കീറിമുറിച്ചു. തുടര്‍ന്ന് നാലുമാസത്തെ ആശുപത്രി വാസം.
അത്തരമൊരു ദിവസം അവളെ ചികിത്സിച്ചിരുന്ന ഡോക്ടേഴ്‌സും ഫിസിയോ തെറാപ്പിസ്റ്റും നടുക്കുന്ന ഒരു സത്യം അവളോട് പങ്കുവച്ചു.
ഇനി അവള്‍ക്കൊരിക്കലും ജീവിതത്തില്‍ നിവര്‍ന്നുനടക്കാനാവില്ല. തോളുകള്‍ക്ക് താഴേയ്ക്ക് അവള്‍ തളര്‍ന്നുപോയിരുന്നു.
അന്ന് അവള്‍ക്ക് 21 വയസായിരുന്നു പ്രായം. ജീവിതത്തില്‍ മനുഷ്യരെയും വ്യക്തിബന്ധങ്ങളെയും തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് അന്നായിരുന്നു എന്ന് സുജാത വിശ്വസിക്കുന്നു. കാരണം അന്നുവരെ കൂടെയുണ്ടായിരുന്നവര്‍ അവളെ പിരിഞ്ഞുപോയി. ജീവിതകാലം മുഴുവന്‍ ശയ്യാവലംബിയായി കഴിയുന്ന ഒരുവളുടെ സൗഹൃദം അവര്‍ക്കെന്തിന്?
ജീവിതം നിരാശതയുടെ ആഴങ്ങളിലേക്ക് വീണുപോയ ദിവസങ്ങളായിരുന്നു അത്. ജീവിതത്തില്‍ താന്‍ തീര്‍ത്തും തനിച്ചാണെന്ന് സുജാതയ്ക്ക് മനസ്സിലായി. ആ ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചുകൊണ്ട് 2004 ല്‍ അച്ഛനുംമരിച്ചു. അടിക്കടിയുണ്ടായി്ക്കൊണ്ടിരിക്
അപ്പോഴാണ് സ്‌റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ചുള്ള ചിന്തകള്‍ അവളുടെ മനസ്സിലേക്ക് കടന്നുവന്നത്. അത് വലിയൊരു ജീവിതവിജയത്തിന്റെയും സാമ്പത്തികവിജയത്തിന്റെയും തുടക്കമായിരുന്നു. ഇന്ന് മാസം രണ്ടിനും രണ്ടരയ്ക്കും ഇടയില്‍ ലക്ഷം രൂപ സമ്പാദിക്കുന്ന വ്യക്തിയായി മാറിയിരിക്കുന്നു സുജാത.
ഇപ്പോള്‍ ജീവിതത്തെ വളരെ പ്രസന്നതയോടെ കാണാന്‍ സുജാതയ്ക്ക് കഴിയുന്നു. വീല്‍ച്ചെയറില്‍ എവിടെയും സഞ്ചരിക്കാനും കഴിയുന്നു. ലാപ്പ്‌ടോപ്പുണ്ടെങ്കില്‍ എവിടെവച്ചുവേണമെങ്കിലും ജോലി ചെയ്യാന്‍ കഴിയുമെന്ന് സുജാത അഭിമാനിക്കുന്നു.
അപകടം ഉണ്ടാകുന്നതിന് മുമ്പ് ടൈപ്പ് ചെയ്യാനോ എഴുതാനോ അവള്‍ക്കറിയില്ലായിരുന്നു. ഇന്ന് അത് രണ്ടും വളരെ നിസ്സാരമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നു. സുജാത പറയുന്നു. ആരെയും സാമ്പത്തികമോ ശാരീരികമോ മാനസികമോ ആയി ആശ്രയിക്കാന്‍ താന്‍ തയ്യാറല്ലെന്ന നിലപാടാണ് സുജാതയ്ക്കുള്ളത്.
സാമ്പത്തികസ്വാതന്ത്ര്യം ജീവിതത്തില്‍ വളരെയധികം സ്വാതന്ത്ര്യം തരുമെന്ന് ഉറച്ചുവിശ്വസിക്കുന്ന ആളാണ് ഞാന്‍. അതു മനസ്സിലാക്കിയപ്പോഴാണ് സ്വന്തമായി പണമുണ്ടാക്കണമെന്ന ചിന്തയുണ്ടായത്. അതിന് തുടക്കം കുറിച്ചത് സഹോദരിയോടൊപ്പം ടെക്സ്റ്റയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തിയായിരുന്നു. 10 ജോലിക്കാരും ഉണ്ടായിരുന്നു അവിടെ. എന്നാല്‍ സുജാതയുടെ ശാരീരിക ബലഹീനത തൊഴിലാളികള്‍ ചൂഷണം ചെയ്തു. ഫലമോ ബിസിനസ് നഷ്ടത്തിലായി. അതിന്റെ ഒടുവില്‍ ബിസിനസ് അവസാനിപ്പിച്ചു. പിന്നീടാണ് സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് തിരിഞ്ഞത്.
അപകടത്തിന് മുമ്പ് എനി്‌ക്കൊരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം എല്ലാവരും ഓടിപ്പോയി. അവര്‍ വ്യാജ സുഹൃത്തുക്കളായിരുന്നു. ആളുകള്‍ അങ്ങനെയാണ്. അവര്‍ സന്തോഷം, വിജയം, പണം എന്നിവയ്ക്ക് പിന്നാലെ പായുന്നവരാണ്. അവര്‍ ഒരിക്കലും പരാജയപ്പെട്ടവരുടെ ഒപ്പം നില്ക്കില്ല. പക്ഷേ ഇന്നെനിക്ക് വളരെ കുറച്ച് സുഹൃത്തുക്കളുണ്ട്. അവര്‍ നല്ലസുഹൃത്തുക്കളുമാണ്. അവരെന്നെ നല്ലതുപോലെ നോക്കുന്നു. സുജാത പറയുന്നു.
ഇത് മാത്രമൊന്നുമല്ല സുജാത. മോട്ടിവേഷനല്‍ ഫാക്കല്‍റ്റി, ആന്ധ്രാപ്രദേശിലെ ഒരു ചാനലിലെ അവതാരക എന്നീ നിലകളിലെല്ലാം സുജാത ഇന്ന് പ്രശസ്തയാണ്. വൈകല്യമുള്ളവരക്ക് സ്വന്തമായി ജോലി കണ്ടെത്താനുള്ള സഹായം നല്കുന്ന സ്ഥാപനവും ഒരു അനാഥാലയവും സ്ഥാപിച്ചിട്ടുണ്ട് സുജാത.
വീണുപോകുമായിരുന്ന എത്രയോ ജീവിതങ്ങള്‍ക്ക് ഉയിര്‍ത്തെണീല്ക്കാന്‍ ബലമുള്ള കരം നല്കുകയാണ്, ഒരിക്കല്‍ മാത്രം വീണുപോയ സുജാത.