രോഗത്തിന് കീഴടക്കാന്‍ കഴിയാത്ത പുഞ്ചിരിയുമായി സൊണാലി തിരികെയെത്തി

Date:

spot_img

വെള്ളിത്തിരയില്‍ കണ്ട അതേ വശ്യമായ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും സൊണാലി ബെന്ദ്രെ ക്യാമറക്കണ്ണുകളുടെയും കാഴ്ചക്കാരുടെയും നേരെ നോക്കി ചിരിച്ചു. ഒരു രോഗത്തിനും തകര്‍ക്കാന്‍ കഴിയാത്തതാണ് തന്റെയുള്ളിലെ ആത്മവിശ്വാസമെന്ന് വിളിച്ചുപറയുന്നതായിരുന്നു സൊണാലിയുടെ ഓരോ ചലനങ്ങളും. കാന്‍സര്‍ രോഗബാധിതയാണെന്ന് ലോകത്തെ അറിയിച്ചതിന് ശേഷം വിദഗ്ദ ചികിത്സകള്‍ക്ക് ശേഷം ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയെത്തിയതായിരുന്നു സൊണാലി. ഒപ്പം ഭര്‍ത്താവ് ഗോള്‍ഡി ബെഹലുമുണ്ടായിരുന്നു.സൊണാലി ആരോഗ്യവതിയായിരിക്കുന്നു. കൂടുതല്‍ ഉന്മേഷത്തോടെയാണ് അവള്‍ തിരികെയെത്തിയിരിക്കുന്നത്. നിങ്ങള്‍ ഞങ്ങളോട് കാണിച്ച സ്‌നേഹത്തിനും നല്കിയ പിന്തുണകള്‍ക്കും ഒരുപാട് നന്ദി. ചികിത്സ അവസാനിച്ചു. ഇപ്പോള്‍ സൊണാലി പരിപൂര്‍ണ്ണരോഗവിമുക്തയാണ്. എന്നാല്‍ ഇത്തരം രോഗങ്ങള്‍ക്കുള്ളതുപോലെ പതിവു ചെക്കപ്പ്, സ്‌കാന്‍ എന്നിവയുണ്ടായിരിക്കും. മാധ്യമങ്ങളോടായി ഗോള്‍ ഡി പറഞ്ഞു. അവള്‍ വളരെ ധീരയും നിശ്ചയദാര്‍ഢ്യം ഉള്ളവളുമാണ്. ഞാന്‍ അവളെയോര്‍ത്ത് അഭിമാനിക്കുന്നു. അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. പോരാട്ടം കഴിഞ്ഞു. ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്. പ്രതീക്ഷയോടെ മുന്നോട്ടു നോക്കുന്നു. ഇത് ഹാപ്പി ഇടവേളയാണ്. സൊണാലി ബെന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജൂലൈയിലാണ് ഗുരുതരമായ കാന്‍സര്‍ 43 കാരിയായ സൊണാലിയെ ബാധിച്ച കാര്യം ലോകമറിഞ്ഞത്. എന്നാല്‍ രോഗം അറിഞ്ഞപ്പോള്‍ മുതല്‍ പോസിറ്റീവായ നിലപാടുകള്‍ കൊണ്ട് സൊണാലി ലോകത്തെ അതിശയിപ്പിച്ചിരുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സൊണാലിക്കുണ്ടായിരുന്നു.

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...
error: Content is protected !!