ഒരു സന്തോഷ വർത്തമാനമുണ്ട്. ചെറിയൊരു കാലം കൊണ്ട് വായനയുടെ ലോകത്ത് സവിശേഷമായ വിധത്തിൽ ഇടപെടലുകൾ നടത്തിയ നമ്മുടെ ഒപ്പം മാസിക ഇംഗ്ലീഷിലും ആരംഭിച്ചിരിക്കുന്നു. ഇതിനകം മൂന്നു ലക്കങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്.
അച്ചടിമാധ്യമരംഗം ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തുടക്കമെന്ന നിലയിൽ ഒപ്പം ഇംഗ്ലീഷ്, ഇമാഗസിനായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒപ്പം മലയാളത്തിന്റെ തനിപ്പതിപ്പല്ല ഇംഗ്ലീഷ്. വിശാലമായ ഒരു വായനാക്കൂട്ടത്തെ മുന്നിൽ കാണുന്നതുകൊണ്ട് അതിനനസൃതമായ വിഭവങ്ങളും പുതുമകളും ഇംഗ്ലീഷ് മാഗസിനിലുണ്ട്.
ഒപ്പത്തിന്റെ ഓൺലൈനും ഇമാഗസിനും കണ്ട്, ഒപ്പത്തിനൊപ്പമായ പലരും ആരംഭം മുതൽ തന്നെ ഇംഗ്ലീഷ് ഒപ്പത്തിന്റെ ആവശ്യകതയെയുംപ്രസക്തിയെയും കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിന്റെ മികച്ച മാതൃകകളിലൊന്നായ ഒപ്പം മലയാളികളല്ലാത്തവർക്കിടയിലേക്കും കടന്നുചെല്ലണമെന്നും പുതിയൊരു സംസ്കാരവും ജീവിതദർശനവുംരൂപപ്പെടുത്താൻ അത് സഹായിക്കുമെന്നുമുള്ള നിരീക്ഷണം കാഴ്ചവച്ച ഓരോ വ്യക്തികളെയും ഈ അവസരത്തിൽ ഞങ്ങൾ നന്ദിയോടെ ഓർമ്മിക്കുന്നു. അവരുടെ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും പിന്തുണകളുമാണ് ഒപ്പം ഇംഗ്ലീഷിനെ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. എല്ലാവർക്കും നന്ദി.
http://oppammagazine.com എന്ന വെബ്സൈറ്റിൽ ഒപ്പത്തിന്റെ ഇംഗ്ലീഷ് പതിപ്പ് എല്ലാ മാസവും അപ്ലോഡ് ചെയ്യുന്നുണ്ട്. ഒപ്പം വാട്സാപ്പ് നമ്പറായ 9207693935 നമ്പറിൽ ബന്ധപ്പെട്ടാൽ ഇംഗ്ലീഷ് പതിപ്പ് ഒപ്പം വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് നിങ്ങൾക്ക് അയച്ചുതരികയും ചെയ്യും. വിദേശത്തുള്ള പ്രിയപ്പെട്ടവർക്കോ മലയാളികളല്ലാത്തവർക്കോ എല്ലാം ഒപ്പം ഇംഗ്ലീഷ് അയച്ചുകൊടുക്കാനും ശ്രദ്ധിക്കുമല്ലോ.
എല്ലാവർക്കും ഒരിക്കൽകൂടി നന്ദി,
ഒപ്പം ടീം.