മൊബൈല്‍ ഫോണുകളില്‍നിന്നുമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

Date:

spot_img

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നാം ധാരാളമായി കണ്ടു വരുന്നുണ്ട്. മൊബൈല്‍ പൊട്ടിത്തെറിച്ചുകൊണ്ട് പരിക്കുകള്‍ മാത്രമല്ല ഉണ്ടാവുന്നത്. മറിച്ച്, ആളപായം, തീപിടുത്തം, നാശനഷ്ടങ്ങള്‍ എന്നിവയും സംഭവിക്കുന്നു. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവയൊക്കെ ഒരു പരിധി വരെ ഒഴിവാക്കാം.

ഫോണ്‍ വാങ്ങുമ്പോള്‍ അതിനൊപ്പം തന്നെ അതേ കമ്പനിയുടെ ചാര്‍ജറും ലഭിക്കുന്നുണ്ട്. ആ ചാര്‍ജര്‍ തന്നെ ഫോണിനായി ഉപയോഗിക്കുന്നത് ശ്രദ്ധ കൊടുക്കേണ്ടുന്ന ഒരു പ്രധാന കാര്യം. ഒരു കമ്പനിയുടെ ചാര്‍ജറിനു അതിന്റെ ഫോണുമായി നിര്‍മ്മാണവേളയില്‍തന്നെ ബന്ധമുണ്ട്. അതുകൊണ്ട് ചാര്‍ജര്‍ മാറ്റി വാങ്ങുകയാണെങ്കില്‍ തന്നെ അതേ ഫോണ്‍ കമ്പനിയുടെ തന്നെ വാങ്ങുവാന്‍ ശ്രദ്ധിക്കണം. ചാര്‍ജറിന്റെ വോള്‍ട്ട്, ആമ്പിയര്‍ എന്നിവ ശ്രദ്ധിച്ച ശേഷം അതേ അളവുകളുള്ള, വാറന്റിയുള്ള ചാര്‍ജര്‍ സര്‍ട്ടിഫൈഡ് ഡീലര്‍മാരില്‍നിന്ന് വാങ്ങുന്നതും നല്ലതാണ്.

ബാറ്ററിയുടെ തകരാറുകള്‍ കൊണ്ടാണ് പലപ്പോഴും ഫോണ്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുന്നത്. ബാറ്ററി മാറ്റി വാങ്ങേണ്ടി വന്നാല്‍ പലരും വിലക്കുറവുള്ള ബാറ്ററികള്‍ വാങ്ങിയിടുന്നത് പതിവാണ്. പകരം ഫോണ്‍ കമ്പനിയുടെ തന്നെ ബാറ്ററി വാങ്ങുക. കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കുന്ന ലോക്കല്‍ ബാറ്ററിയ്ക്ക് ചാര്‍ജ് സൂക്ഷിക്കുന്നതില്‍ പരിമിതിയുണ്ട്. അവ എളുപ്പം ചൂടാവുന്നതും അതുകൊണ്ടാണ്. ബാറ്ററികള്‍ കഴിയുന്നതും സര്‍ട്ടിഫൈഡ് ഡീലര്‍മാരില്‍നിന്ന് വാങ്ങുവാന്‍ ശ്രദ്ധിക്കുക.

ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പ്ലഗ് ചെയ്തിട്ടിരിക്കുമ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും, കോള്‍ ചെയ്യുന്നതും തീര്‍ത്തും ഒഴിവാക്കുക തന്നെ വേണം. ഇവ രണ്ടും ബാറ്ററിയുടെ കാര്യക്ഷമത തകരാറിലാക്കുന്നു. കോള്‍ ചെയ്യുന്നതിനേക്കാള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴാണ് ബാറ്ററി കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. അത്യാവശ്യം ഉള്ളപ്പോള്‍ ചാര്‍ജില്‍ ഇട്ടിരിക്കുന്ന ഫോണിന്റെ പവര്‍ ഓഫ്‌ ചെയ്ത് സംസാരിക്കുകയോ, മെസേജ് അയക്കുകയോ, ഇന്റര്‍നെറ്റ് ഉപയോഗിക്കുകയോ ആവാം. കുറഞ്ഞത് രണ്ടു വര്‍ഷമാണ്‌ മിക്ക കമ്പനികളും ഫോണ്‍ ബാറ്ററികള്ക്ക് നല്‍കുന്ന വാറന്റി. എന്നാല്‍ തെറ്റായി കൈകാര്യം ചെയ്യുമ്പോള്‍ പുതിയ ഫോണിന്റെ ബാറ്ററി ആറു മാസം കഴിയുമ്പോള്‍തന്നെ മാറ്റേണ്ടി വരുന്നു.

പൊതുവേ മൊബൈല്‍ ഫോണുകള്‍ ഒന്ന് – ഒന്നര മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജാവും. അതുകൊണ്ട് ഇതിലുമധികം സമയം ഫോണ്‍ ചാര്‍ജില്‍ ഇടുന്നത് നല്ലതല്ല. പലരും രാത്രി ഉറങ്ങാന്‍ പോവുംമുമ്പ് ഫോണ്‍ ചാര്‍ജില്‍ ഇട്ടു ഉറങ്ങുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് പവര്‍ ഓഫ് ചെയ്യുന്നത്. ഇത് മൂലം ബാറ്ററി അമിതമായി ചൂടാവുന്നു. രാത്രി പത്ത് മണിയ്ക്ക് ശേഷം പലപ്പോഴും വൈദ്യുതി അമിതമായി പ്രവഹിക്കാന്‍ സാധ്യത ഉള്ള സമയമാണ്. അതുകൊണ്ടുതന്നെ രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജില്‍ ഇടുന്നത് ഒഴിവാക്കുക.

പേഴ്സിലും പോക്കറ്റിലും വല്ലാതെ മുറുകി അമര്‍ന്നു കിടക്കുന്ന രീതിയില്‍ ഫോണ്‍ സൂക്ഷിക്കരുത്. ഫോണിന്റെ മദര്‍ ബോര്‍ഡിനു ഏല്‍ക്കുന്ന സമ്മര്‍ദ്ദം ഉപകരണത്തെ കേടു വരുത്തും.

More like this
Related

മൊബൈലേ വിട അകലം

അമ്പതോളംവർഷങ്ങൾ കൊണ്ട് ഇത്രയധികം ജനകീയവൽക്കരിക്കപ്പെട്ട, സാർവത്രികമായ മറ്റൊരു ഉപകരണവും മൊബൈൽ പോലെ...

ബന്ധങ്ങൾ തകർക്കുന്ന Technoference

ചിലർക്കെങ്കിലും അപരിചിതമായ വാക്കായിരിക്കും ടെക്നോഫെറൻസ്. എന്താണ് ഈ വാക്കിന്റെ അർത്ഥം?  ഡിജിറ്റൽ...

മറവിയുടെ കാലം- ഡിജിറ്റൽ അംനേഷ്യ

തിരുവല്ലയിൽ നിന്ന് പാലായിലേക്കുള്ള യാത്രയ്ക്കിടയിൽ ബസിൽ വച്ചാണ് സജിക്ക് ഫോൺ നഷ്ടമായത്....

ഫേസ്ബുക്കിൽ ഇത് അൽഗൊരിതകാലം

കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ് ബുക്ക് അൽഗൊരിതമയമാണ്. എന്തോ വലിയ ഒരു...
error: Content is protected !!