ദിനോസര്‍ (Dinosaur)

Date:

spot_img

ദൈനോസോറുകള്‍ക്ക് അഥവാ ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചതെങ്ങനെ? ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരം ഇപ്പോഴും ലഭിച്ചിട്ടില്ല. എങ്കിലും ഇതെപ്പറ്റി ധാരാളം സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവയില്‍ പലതും ശാസ്ത്രലോകം തള്ളിക്കളഞ്ഞിട്ടുമുണ്ട്. ദൈനോസോറുകള്‍ക്ക് വര്‍ഗപരമായ വാര്‍ദ്ധക്യാവസ്ഥ (racial senility) ഉണ്ടായതാണ് അവയുടെ വംശനാശത്തിനു കാരണം എന്ന വാദം ഇത്തരത്തില്‍ പെടുന്നതാണ്. എന്നാല്‍ ഈ വാദം തെറ്റാണ്. കാരണം, നൂറ്റിനാല്പത് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈനോസോറുകള്‍ ഈ ഭൂമി അടക്കി വാണിരുന്നു. അവ ഇല്ലാതായത് ക്രട്ടെഷ്യസ് കാലഘട്ടത്തിന്‍റെ അവസാനത്തിലാണ്, അതായത്, ഏകദേശം അറുപത്തഞ്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്. ഈ അവസാനകാലത്തും അവയില്‍ പുതിയവയുടെ പരിണാമവും പ്രത്യുല്പാദനവും നടന്നിരുന്നുവെന്നതിന് ശാസ്ത്രജ്ഞര്‍ തെളിവുകള്‍ നിരത്തുന്നുണ്ട്. വര്‍ഗപരമായ വാര്‍ദ്ധക്യാവസ്ഥ ബാധിച്ചിരുന്നുവെങ്കില്‍ ഇത് നടക്കുമായിരുന്നില്ല.

സസ്തനികള്‍ അവയെ പുറന്തള്ളിക്കളഞ്ഞു എന്നതാണ് മറ്റൊരു സിദ്ധാന്തം. ഇതും ശരിയാകാന്‍ വഴിയില്ല. കാരണം, ദൈനോസോറുകളുടെ കാലഘട്ടത്തില്‍ സസ്തനികള്‍ അപ്രധാന ജീവികള്‍ മാത്രമായിരുന്നു. ഭൂവിജ്ഞാനീയ ശാസ്ത്രപ്രകാരമുള്ള സമയഗണന അനുസരിച്ച് അവ അപ്രത്യക്ഷമായത് പെട്ടെന്നാണെന്ന്പറയാം. എങ്കിലും യഥാര്‍ത്ഥത്തില്‍ അത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് സംഭവിച്ചത്. മറ്റു പല വിഭാഗങ്ങളും അതോടൊപ്പം അപ്രത്യക്ഷമാകുകയുണ്ടായി. കടലിലെ പ്ലാങ്ടണുകള്‍ക്കും ആ കാലഘട്ടത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. ഉഷ്ണമേഖലകളില്‍ കാണപ്പെട്ടിരുന്ന ഏകകോശ പ്ലാങ്ടണുകള്‍ നശിക്കുകയും, ധ്രുവങ്ങളോട് അടുത്തുള്ള തണുത്ത കാലാവസ്ഥയില്‍ കാണുന്നതരം പ്ലാങ്ടണുകള്‍ പരക്കുകയും ചെയ്തു.

ഇതില്‍നിന്നും എത്തിച്ചേരാവുന്ന വിശ്വസനീയമായ നിഗമനം, എങ്ങനെയോ ഭൂമിയിലെ താപനില ആ കാലഘട്ടത്തില്‍ വളരെ കുറയുവാനിടയായി എന്നും, ആ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവ – ദൈനോസോറുകള്‍ ഉള്‍പ്പെടെ – നശിച്ചു എന്നുമാണ്. താരതമ്യേന വൈകാതെ ഭൂമി വീണ്ടും ചൂടായെങ്കിലും അപ്പോഴേയ്ക്കും ദൈനോസോറുകളുടെ വംശം പാടെ നശിച്ചുപോയിരിക്കണം.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...
error: Content is protected !!