ഉപവാസം എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെയെല്ലാം ചിന്തയിലേക്ക് കടന്നുവരുന്നത് ആത്മീയമായ നന്മകളെക്കുറിച്ചാണ്. കാരണം എല്ലാ മതങ്ങളിലും ആത്മീയോന്നതിക്ക് ഉപവാസം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
പക്ഷേ ആത്മീയമായ നന്മകള് മാത്രമല്ല ശാരീരികമായ ഗുണങ്ങളും നന്മകളും ഉപവാസത്തിലൂടെ ലഭിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ശാരീരികമായും മാനസികമായുമുള്ള പുനരുജ്ജീവനവും ശുദ്ധീകരണവും സംഭവിക്കുന്നുണ്ട്.
ആമാശയവ്യവസ്ഥ ഏതാനും മണിക്കൂറുകള്‍ വിശ്രമത്തിലായതുകൊണ്ട് ശരീരമൊന്നാകെ ശുദ്ധീകരിക്കപ്പെടുന്നുണ്ടത്രെ. മാത്രവുമല്ല ഉപവാസമെടുക്കുന്നവര്ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലുമാണ്.
ഉപവാസത്തിന് ശേഷം കഞ്ഞിയോ പഴച്ചാറുകളോ പഴങ്ങളോ ആയിരിക്കും കഴിക്കുന്നത്. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളമുള്ള ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രതിരോധ ശേഷി കൂട്ടുന്നവയും ശരീരത്തിന് ഊര്‍ജ്ജം തിരികെ നല്കാന് കഴിവുള്ളവയുമാണ്.
മസാലകളും വറുത്ത സാധനങ്ങളും ഉപവാസകാലത്ത് ഉപേക്ഷിക്കുന്നതിലൂടെ കുടലിന്റെ ജോലി കുറയുന്നതും ശരീരത്തിലെ വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുന്നതുമാണ് ഉപവാസത്തിലൂടെ ലഭിക്കുന്ന മറ്റൊരു പ്രയോജനം. വിവിധ അവയവങ്ങളിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ ഏറ്റവും അനുയോജ്യമായ അവസരം കൂടിയാണ് ഉപവാസകാലം.
ഉപവാസത്തിന് ശേഷം ധാരാളം വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ദര് പറയുന്നത്. നട്സ്, ഈന്തപ്പഴം തുടങ്ങിയവയും കഴിക്കണം. എന്നാല്‍ ഉപവാസം എല്ലാവര്ക്കും പറഞ്ഞിട്ടുള്ള കാര്യവുമല്ല.
ബിപി, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ഉപവാസമെടുക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.