ഉത്കണ്ഠ ഒരു വ്യക്തിയെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അത് ശാരീരികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു, പെരുമാറ്റ വൈകല്യം സൃഷ്ടിക്കുന്നു, അതുപോലെ ഉന്മേഷക്കുറവ്, ശാരീരിക വേദന, നെഞ്ചുവേദന, വര്‍ദ്ധിച്ച ഹൃദയമിടിപ്പ്, ഉറക്കക്കുറവ് എന്നിവയുടെയും പല കാരണങ്ങളിലൊന്ന് ഉത്കണ്ഠ തന്നെയാണ്.പൊതുവായ ഈ ശാരീരികമാനസിക രോഗങ്ങള്‍ക്ക് പുറമെ ഉത്കണ്ഠ സ്ത്രീകളെ മറ്റൊരുതരത്തിലും ബാധിക്കുന്നുണ്ട് എന്നാണ് പുതിയ കണ്ടെത്തല്‍. അപ്പോളോ ക്രേഡില്‍ റോയലെ യിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. പ്രഫ. സാധന കാലയുടേതാണ് ഈ നിഗമനം. സ്ത്രീകളിലെ ക്രമം തെറ്റിയ ആര്‍ത്തവത്തിനും പീര്യഡ്സ് നടക്കാതെ പോകുന്നതിനുമുള്ള കാരണങ്ങളിലൊന്ന് അവരിലെ അമിതമായ ഉത്കണ്ഠയും വിഷാദവുമാണത്രെ.
മുഡ് വ്യതിയാനങ്ങള്‍, ആത്മാഭിമാനക്കുറവ്, മറ്റുള്ളവരെ ഒഴിവാക്കല്‍, നിഷേധാത്മക ചിന്തകള്‍, ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം സ്ഥിരമായതും നീണ്ടുനില്ക്കുന്നതുമായ ഉത്കണ്ഠകളുടെ തുടര്ലക്ഷണങ്ങളാണ്. പിന്നീട് ഇവ ചില രോഗാവസ്ഥയിലേക്ക് മാറുന്നു. നിരവധി രോഗങ്ങള്‍ ഇവരെ പിടികൂടുകയും ചെയ്യുന്നു.
ജീവിതശൈലിയില്‍ മാറ്റംവരുത്തുകയും ആള്‍ട്ടര്‍നേറ്റീവ് തെറാപ്പി പരിശീലിക്കുകയും ചെയ്താല്‍ സ്ട്രസ് കുറയ്ക്കാന്‍ കഴിയുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. പോഷകസമൃദ്ധമായ ഭക്ഷണം ഇതില്പ്രധാന പങ്കുവയ്ക്കുന്നു. ഇത് എനര്‍ജി ലെവല്‍ വര്‍ദ്ധിപ്പിക്കുന്നു, ദഹനത്തെ സഹായിക്കുന്നു. അതുപോലെ ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്റുകളും നല്ലതാണ്. എന്നാല്‍ ചിലസപ്ലിമെന്റുകള്ക്ക് ദോഷവശങ്ങളുണ്ട്. അതുകൊണ്ട് അവ ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദ്ദേശം അത്യാവശ്യമാണ്.
ആഴത്തില്‍ ശ്വാസം വലിച്ചെടുക്കുക, നടക്കുക, ഓടുക, പ്രകൃതിയുമായി കൂടുതല്‍ ഇടപെടുക തുടങ്ങിയവയിലൂടെയെല്ലാം ഉത്കണ്ഠകളെ ദൂരെയകറ്റാന്‍ സാധിക്കുമെന്ന് വിദഗദര്‍ പറയുന്നു.
ചുരുക്കത്തില്‍ ക്രമംതെറ്റിയ ആര്‍ത്തവം അവഗണിക്കേണ്ട ഒരു ആരോഗ്യപ്രശ്നമല്ല. ഭാവിയിലെ ഗുരുതരമായ ആരോഗ്യപ്രശ്നത്തിന്റെ സൂചന മാത്രമായിരിക്കാം അത്. അതുകൊണ്ട് ഡോക്ടറെ കാണുകയും പരിശോധന നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.