ആരോഗ്യപരമായ ജീവിതശൈലിക്ക് ഏറ്റവും അത്യാവശ്യം മതിയായ ഉറക്കമാണ്. പക്ഷേ ഇന്നത്തെ തിരക്കുപിടിച്ച ജീവിതവും സമ്മര്‍ദ്ദം നല്കുന്ന ജോലികളും പലരുടെയും ഉറക്കം കെടുത്തുന്നു. ഏഴു മുതല്‍ എട്ടു വരെ മണിക്കൂറുകള്‍ ഉറങ്ങുന്നത് അത്യാവശ്യമാണ്. ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതത്തിന് ആദ്യം ചെയ്യേണ്ടത് ഉറക്കത്തിലുള്ള ഈ കൃത്യത പാലിക്കുകയാണ്.
ഉറക്കം കഴിഞ്ഞാല്‍ പലരും ഒഴിവാക്കുന്നത് പ്രഭാതഭക്ഷണമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. തൂക്കം നേടാനും വിശപ്പു കുറയ്ക്കാനും ഇതേറെ സഹായിക്കും. ഉന്മേഷത്തോടെ ജോലി ചെയ്യാനും.
പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും പുകവലിക്കാരായി മാറുന്ന ചിത്രമാണ് നാം ഇപ്പോള്‍ കണ്ടുവരുന്നത്. പുകവലിയില്‍ നിന്ന് ഒഴിഞ്ഞുമാറുക. ഹാര്‍ട്ട് അറ്റാക്ക്, ആസ്തമ, കാന്‍സര്‍ എന്നിവയ്‌ക്കെല്ലാം പുകവലി കാരണമാകാറുണ്ട്.
ധ്യാനം
പത്തു മുതല്‍ ഇരുപതു വരെ മിനിറ്റുകള്‍ ദിവസത്തില്‍ ധ്യാനത്തിനായി നീക്കിവയ്ക്കുക. മനസ്സിനെ ഏകാഗ്രമാക്കാനും സ്വസ്ഥത കൈവരാനും ഇത് ഏറെ സഹായകരമാണ്.
പ്രഭാതഭക്ഷണം പ്രോട്ടീന്‍ സമ്പുഷ്ടമായിരിക്കണം എന്ന് മുകളില്‍ നാം കണ്ടു. അതിനോട് ചേര്‍്ത്തുപറയേണ്ടതാണ് നാരുകളടങ്ങിയ ഭക്ഷണത്തിന്റെ കാര്യവും. നാരുകളടങ്ങിയ ഭക്ഷണം അനുദിനജീവിതത്തിന്റെ ഭാഗമാക്കുക. ്അതുപോലെ പച്ചിലകളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
തിരക്കുപിടിച്ച് ഓടുമ്പോള്‍ ഇരുപതോ മുപ്പതോ മിനിറ്റ് ലഘുവിശ്രമത്തിനായി നീക്കിവയ്ക്കുക. വായുടെ ആരോഗ്യത്തിനും അപ്പുറമാണ് ഫ്‌ളോസ് ചെയ്യുന്നത്. ബാക്ടീരിയയുടെ സാന്നിധ്യം നീക്കം ചെയ്യുന്നതിനും ഇന്‍ഫക്ഷന്‍ തടയാനും എല്ലാം ഇത് സഹായിക്കും. ചെറു ചൂടുവെള്ളത്തില്‍ നാരങ്ങ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. നിര്‍ജ്ജലീകരണം തടയാന്‍ ഇതേറെ സഹായിക്കും. ദഹനം, തൂക്കക്കുറവ് എന്നിവയ്ക്കും. വര്‍ക്കൗട്ടിന് മുമ്പ് വാം അപ്പ് ചെയ്യുന്നതും നല്ല ആരോഗ്യശീലങ്ങളില്‍ പെടുന്നു.