മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്ന കുട്ടികളോ?

Date:

spot_img

ആയുര്‍വേദ മരുന്നുകളുടെ കയ്പും അലോപ്പതി മരുന്നുകളുടെ ചവര്‍പ്പും കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടമാകുന്ന കാര്യങ്ങളല്ല. പക്ഷേ എന്തു ചെയ്യാം അസുഖം കുറയണമെങ്കില്‍ അവ കഴിക്കാതിരിക്കാനുമാവില്ല. എന്നാല്‍ പല കുട്ടികളും നന്നേ ചെറു പ്രായത്തില്‍ മരുന്ന് തുപ്പിക്കളയുന്നവരാണ്. അസുഖം മാറ്റാനും മരുന്ന്കഴിപ്പിക്കാനും അമ്മമാര്‍ ബുദ്ധിമുട്ടുമ്പോള്‍ ചില എളുപ്പവഴിയിലൂടെ അത് പരിഹരിക്കാവുന്നതാണ്. മരുന്ന് തുപ്പിക്കളയുന്ന കുഞ്ഞുങ്ങള്‍ക്ക് ഓറല്‍ സിറിഞ്ച് വഴി തുള്ളിതുള്ളിയായി വായില്‍ മരുന്നു നല്കുക. തീരെ ചെറിയ കുട്ടികള്‍ക്കും ഈ രീതിയാണ് നല്ലത്.

ഗുളിക വിഴുങ്ങാന്‍ മടിയാണെങ്കില്‍ കഞ്ഞിവെള്ളം, ചെറുചൂടുവെള്ളം എന്നിവയേലെതങ്കിലും അലിയിപ്പിച്ചു കൊടുക്കുക. എന്നാല്‍ ജ്യൂസിലോ പാലിലോ മരുന്ന് കൊടുക്കാതിരിക്കുകയും വേണം. അര മണിക്കൂറിനുള്ളില്‍ കുട്ടികള്‍ മരുന്ന് ഛര്‍ദ്ദിച്ചാല്‍ വീണ്ടും ഒരു തവണ കൂടി ഡോസ് നല്കുകയും വേണം. മരുന്ന് കൃത്യമായ അളവില്‍ മാത്രമായിരിക്കണം കൊടുക്കേണ്ടത്. അതില്‍ കൂടുതലോ കുറവോ പാടില്ല. ഒരു ടീ്‌സ്പൂണ്‍ എന്നാല്‍ 5 എംഎല്‍ എന്നാണര്‍ത്ഥം. അടുക്കള സ്പൂണില്‍ മരുന്നിന്റെ അളവ് നിശ്ചയിച്ചാല്‍ ചിലപ്പോള്‍ അത് കൂടാനോ കുറയാനോ സാധ്യതയുണ്ട്. മരുന്നിന്റെ ഡോസേജിലുണ്ടാകുന്ന മാറ്റം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം മറക്കരുത്.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!