പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആദ്യമായി ചലച്ചിത്ര നിരൂപണ കലയെക്കുറിച്ച് ആരംഭിക്കുന്ന കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പങ്കെടുക്കാൻ പ്രായപരിധിയില്ലാത്ത ഈ കോഴ്സ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനാണ് സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 28 മുതൽ ജൂൺ 19 വരെയായിരിക്കും കോഴ്സ്. ഡൽഹിയിലാണ് കോഴ്സ്.
പെട്രോളിയം യൂണിവേഴ്സിറ്റിയിൽ ബിരുദകോഴ്സ്
ഗുജറാത്ത് ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്സിറ്റി നടത്തുന്ന വിവിധ ബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1200 രൂപയാണ് അപേക്ഷാ ഫീസ്. മേയ് 18 ന്കം അപേക്ഷിക്കണം. 93,000 രൂപയാണ് ഒരു സെമസ്റ്ററിനുള്ള ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ംംം. https://sls.pdpu.ac.in/
കാലടി യൂണിവേഴ്സിറ്റിയിൽ എംഫിൽ, പിഎച്ച്ഡി
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ എംഫിൽ, പിഎച്ച് ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലകളിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അവസാനവർഷ ബിരുദാനന്തരബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.