ഭാര്യയുടെ മൂർദ്ധാവിൽ ചുംബിക്കാറുണ്ടോ?

Date:

spot_img

ഭർത്താവ് തന്നെ സ്നേഹിക്കുന്നുണ്ടോയെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും സംശയിക്കാത്ത ഭാര്യമാരുണ്ടെന്ന് തോന്നുന്നില്ല. കാലം കഴിയും തോറും ഭർത്താവിന്റെ ഇഷ്ടം കുറയുന്നുണ്ടോയെന്ന് ആശങ്കപ്പെടാത്തവരുമുണ്ടാവില്ല. പുരുഷന്റെ സ്നേഹത്തിന്റെ രീതികൾ വ്യത്യസ്തമാണെങ്കിലും ചില ബാഹ്യമായ അടയാളങ്ങൾ കൊണ്ട് തന്റെ സ്നേഹം ബോധ്യപ്പെടുത്താൻ അയാൾ ബാധ്യസ്ഥനാണ്.  ചില പ്രകടനങ്ങളും രീതികളും കൊണ്ട്  അയാൾ തന്റെ ഭാര്യയെ സ്നേഹിക്കുന്നവനാണെന്ന് പറയാതെ പറയും. ഏതൊക്കെയാണ് അവയെന്ന് നോക്കാം. എത്ര തിരക്കുള്ള വ്യക്തിയുമായിരുന്നുകൊള്ളട്ടെ തന്റെ ദിവസത്തിലെ സമയം ഭാര്യയുമായി അയാൾ പങ്കുവയ്ക്കും. 

അയാൾ ചിലപ്പോൾ ജോലിസ്ഥലത്തോ സ്‌കൂളിലോ ഒക്കെയായിരിക്കാം. മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും അയാൾക്ക് ഉണ്ടായിരിക്കാം. എങ്കിലും ഭാര്യയുമായി ചെലവഴിക്കാൻ അയാൾ സമയം കണ്ടെത്തും. മുൻഗണനകളിൽ പ്രധാനം ഭാര്യയായിരിക്കും. ഭാര്യയെ സ്പർശിക്കാൻ അയാൾ ഏതെങ്കിലുമൊക്കെ വഴികൾ കണ്ടെത്തും. മറ്റുള്ളവരൊക്കെ ചിലപ്പോൾ ചുറ്റിനുമുണ്ടായിരിക്കും എങ്കിലും അയാളുടെ വിരലുകൾ ഭാര്യയുടെ വിരലുകളുമായി കോർക്കും. അവളുടെ തോളത്ത് പ്രേമപൂർവ്വം കൈകൾ വയ്ക്കും. തിരക്കിട്ട് ജോലി ചെയ്യുന്ന ഭാര്യയെ പിന്നിൽ നിന്ന് വന്ന് ആശ്ലേഷിക്കും. ജോലിക്ക് പുറപ്പെടുമ്പോൾ അവളുടെ കവിളത്ത് ഒരുമ്മ നല്കും. എത്ര കണ്ടാലും മതിവരാത്തതുപോലെയായിരിക്കും അയാൾ തന്റെ ഭാര്യയെ നോക്കുന്നത്. അവളുടെ മുഖമൊന്ന് വാടിയാലും മുഖത്ത് കരിപുരണ്ടാലും ആദ്യം കാണുന്നത് അയാളായിരിക്കും. ഭാര്യയ്ക്കുവേണ്ടി പുതുതായി എന്തെങ്കിലും ചെയ്യാൻ അയാൾ ശ്രമിച്ചുകൊണ്ടേയിരിക്കും. അത് അവളെ സന്തോഷിപ്പിക്കുന്നതിന്റെയും പരിഗണിക്കുന്നതിന്റെയും ഭാഗമായിരിക്കും. ഔട്ടിംഗിനോ സിനിമയ്ക്കോ കൊണ്ടുപോകുക, സിനിമ കാണിക്കുക, പുതിയ പാട്ട് കേൾപ്പിക്കുക എല്ലാം അതിൽ പെടും. അയാൾ ചെയ്യുന്നതെല്ലാം അവൾക്കുവേണ്ടിയാണെന്ന് അയാൾ ബോധ്യപ്പെടുത്തിക്കൊടുക്കും. അയാൾ താൻ കൊടുത്ത വാക്ക് പാലിക്കുന്നവനായിരിക്കും. കൃത്യസമയത്ത് വരുമെന്ന് പറഞ്ഞാൽ അവിചാരിതമായ കാരണങ്ങളൊഴിച്ച് അയാൾ എത്തിയിരിക്കും. ചെയ്തുതരുമെന്നും വാങ്ങിച്ചുതരുമെന്നും പറഞ്ഞാൽ അവ ചെയ്തിരിക്കും.

ഭാര്യയുടെ ചെറിയ ആഗ്രഹങ്ങളെ പോലും ഓർമ്മിച്ചുവയ്ക്കുകയും അവളുടെ ശീലങ്ങൾ മനസ്സിലാക്കിയിരിക്കുന്നവനുമായിരിക്കും. ഭാര്യയുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാൻ അയാൾക്കും ഉത്സാഹമായിരിക്കും. ബന്ധുക്കളുടെ വിവാഹത്തിന് അവളെയും കുട്ടികളെയും മാത്രം പറഞ്ഞയ്ക്കാതെ  സമ്മാനങ്ങളുമായി അയാളും കൂടെയുണ്ടായിരിക്കും. ഭാര്യയെ സന്തോഷിപ്പിക്കാനായിരിക്കും അയാൾ ചെയ്യുന്നതെല്ലാം. ഭാര്യയുടെ സന്തോഷത്തിനും സംതൃപ്തിക്കും അയാൾ മുൻഗണന നല്കുന്നു. ഇതിലേറ്റവും പ്രധാനപ്പെട്ടത് മറ്റൊന്നാണ്, ഇടയ്ക്കിടെ അയാൾ ഭാര്യയുടെ മൂർദ്ധാവിൽ ഉമ്മ വയ്ക്കും. കവിളത്ത് ചുംബിക്കുന്നതുപോലെയല്ല മൂർദ്ധാവിൽ ചുംബിക്കുന്നത്. കവിളത്തെ ഉമ്മയെക്കാൾ ആത്മാർത്ഥവും സ്നേഹപൂരിതവും മൂർദ്ധാവിൽ ചുംബിക്കുന്നതാണ്.

ഭാര്യയോടുള്ള തന്റെ സ്നേഹവും അടുപ്പവും ആദരവും ആണ് അതിലൂടെ പ്രകടിപ്പിക്കുന്നത്. അതൊരിക്കലും ലൈംഗികതയുള്ളതല്ല. അങ്ങനെ ചുംബിക്കപ്പെടുമ്പോൾ താൻ കൂടുതൽ സുരക്ഷിതയാണെന്ന് ഭാര്യക്ക് തോന്നുന്നു. ഇനി പറയൂ നിങ്ങൾ എങ്ങനെയുള്ള ഭർത്താ വാണ്?

More like this
Related

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ?...
error: Content is protected !!