ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് ഹൈ ബിപിയുണ്ടെന്നും ഇന്ത്യ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ മുമ്പന്തിയിലുള്ളവയില്‍ ഒന്നാണ് ഇതെന്നും കൊച്ചിയില്‍ നടന്ന അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ സമ്മേളനം വിലയിരുത്തി.
പ്രായപൂര്‍ത്തിയായവരില്‍ മൂന്നില്‍ ഒരാള്‍ എന്ന കണക്കിന് ഹൈ ബിപി പ്രശ്‌നമുള്ളവരാണെന്നാണ് സമ്മേളനത്തിന്റെ കണ്ടെത്തല്‍. 72 ശതമാനം പേര്‍ക്കും നല്ല കൊളസ്‌ട്രോളിന്റെ അഭാവവുമുണ്ട്. ഇവ രണ്ടും ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് സൃഷ്ടിക്കുന്നത് എന്നാണ് വിദഗ്ദരുടെ അഭിപ്രായം. വര്‍ദ്ധിച്ചുവരുന്ന കിഡ്‌നിരോഗങ്ങള്‍, ഹൃദയസ്തംഭനം, സ്‌ട്രോക്ക്, അകാലമരണം എന്നിവയിലേക്കെല്ലാം ഇത് നയിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് കണ്ടെത്തിയവരില്‍ പോലും പാതിയോളമേ വിദഗ്ദ ചികിത്സയ്ക്ക്ായി എത്തുന്നുള്ളൂ. ചെറുപ്പക്കാരും അപകടകരമായ ഈ സൂചനകള്‍ കാണിക്കുന്നവരാണ്.
മദ്യപാനം, പുകവലി, വ്യായാമത്തിന്റെ അഭാവം, ഉറക്കത്തിലെ പൊരുത്തക്കേടുകള്‍ തുടങ്ങിയവയാണ് യുവജനങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്നും വിലയിരുത്തലുകളുണ്ട്. ഇത് പിന്നീട് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമായി മാറുന്നു. ഇന്ത്യ നേരിടുന്ന ഗുരുതരമായ ഈ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള വേണ്ടത്ര ബോധവല്‍ക്കരണം നടത്തുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ ഓരോവ്യക്തികളും കണ്ടെത്തുകയും വേണം.