ആശയവിനിമയം സർവധനാൽ പ്രധാനം

Date:

spot_img
വിവാഹജീവിതത്തിന്റെ തുടക്കത്തിൽ എന്തൊരു സന്തോഷമാണ് രണ്ടുപേർക്കും. എവിടെയും വർണ്ണങ്ങൾ… എവിടെയും സംഗീതം. പക്ഷേ പതുക്കെപ്പതുക്കെ നിറം മങ്ങിത്തുടങ്ങുന്നു. സംഗീതം നിലച്ചുതുടങ്ങുന്നു. എന്താണ് ഇതിനുള്ള കാരണം? കൗൺസിലിംങിന് വരുന്ന ഒട്ടുമിക്ക ദമ്പതികളുടെയും പ്രശ്നവും നിസ്സാരമാണ് എന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. എന്നാൽ അവ അവഗണിച്ചുകളഞ്ഞാൽ പ്രശ്നം ഗുരുതരമാവുമെന്നും ഓർമ്മിപ്പിക്കുന്നുണ്ട്. എന്നെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ മനസ്സിലാക്കുന്നില്ല, ഞാൻ എന്തുപറഞ്ഞാലും ദേഷ്യം, എന്നോട് ഒട്ടും സ്നേഹമില്ല എന്നൊക്കെയാണ് ഇത്തരക്കാരുടെ പരാതികൾ.  ആശയവിനിമയത്തിലുള്ള കുറവോ അപര്യാപ്തതയോ ആണ് ഇവയ്ക്ക് പിന്നിലുള്ളത്. തുറന്നു സംസാരിക്കുക മാത്രമേ ഇതിന് പരിഹാരമായിട്ടുള്ളൂ. പങ്കാളിക്ക് ഒരിക്കലും നമ്മൾ മനസ്സിൽ വിചാരിക്കുന്നത് കണ്ടെത്തി പറയാനോ ചെയ്യാനോ  സാധിക്കുമെന്ന് കരുതരുത്. മനസ്സ് വായിച്ച് പങ്കാളി പെരുമാറണം എന്ന് കരുതുന്നത്  മണ്ടത്തരമാണ്. ചില കാര്യങ്ങളിൽ പങ്കാളി ചെയ്യുന്നത് നിങ്ങൾക്ക് ഇഷ്ടമില്ലേ, ആ ഇഷ്ടക്കേട് മനസ്സിൽ കൊണ്ടുനടന്ന് ഭാരം ചുമക്കണ്ട… വ്യക്തമായ ഭാഷയിൽ അത് പങ്കാളിയോട് പറയണം. പങ്കാളിയിൽ നിന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നേരിട്ട് പറയുക. ചില കാര്യം പറഞ്ഞിട്ട് പങ്കാളി ചിലപ്പോൾ ചെയ്തുതന്നില്ലായിരിക്കാം. ഉദാഹരണത്തിന് ഓഫീസ് വിട്ട് വരുമ്പോൾ ഒരു പലഹാരം, വാരിക അല്ലെങ്കിൽ വ്യക്തിപരമായ എന്തെങ്കിലും ഒരു ആവശ്യം അങ്ങനെയെന്തുമാകാം. പങ്കാളി ചിലപ്പോൾ  തിരക്കിനിടയിൽ മറന്നുപോയിട്ടുണ്ടാകാം. അതിനെ രണ്ടുരീതിയിൽ ന ിങ്ങൾക്കെടുക്കാം. ഭർത്താവിന് എന്നോട് സ്നേഹമില്ല.
ഉണ്ടായിരുന്നുവെങ്കിൽ വാങ്ങിത്തരുമായിരുന്നുവല്ലോ. മറ്റൊരു രീതി ഇതാണ്. ഭർത്താവ് മറന്നുപോയതായിരിക്കും. ഒന്നുകൂടി ഓർമ്മിപ്പിച്ചേക്കാം. ആദ്യത്തേത് തെറ്റായ രീതിയാണ്. രണ്ടാമത്തേത് നല്ല രീതിയും. ഇച്ഛാഭംഗത്തോടെ പങ്കാളിയോടുള്ള വെറുപ്പും ദേഷ്യവും മനസ്സിൽ കൊണ്ടുനടക്കുന്നത് ആശയവിനിമയം വ്യക്തമാകാത്തതുകൊണ്ടാണ്. ഞാനങ്ങനെ കരുതി, എനിക്കങ്ങനെ തോന്നി, ഞാൻ മനസ്സിൽ കരുതിയത് അങ്ങനെയാണ്… ഇതൊക്കെയാണ ് ബന്ധങ്ങൾ തകർന്നതിന് ശേഷമുള്ള നമ്മുടെ ന്യായീകരണങ്ങൾ.
ആശയവിനിമയം പോലെ തന്നെ പ്രധാനമാണ്  ശ്രദ്ധയോടെയുള്ള കേൾവി. പങ്കാളിയെ ശ്രവിക്കാൻ തയ്യാറാകണം. പല ദമ്പതികൾക്കും തിരക്കു കാരണം പലപ്പോഴും ഇത് സംഭവിക്കാതെ പോകുന്നു. സംസാരിക്കുകയും കേൾക്കുകയും ചെയ്യുമ്പോഴാണ് ദാമ്പത്യബന്ധങ്ങൾ വളരുന്നത്. കേൾക്കാനൊരാളുണ്ട് എന്ന് തിരിച്ചറിയുമ്പോൾത്തന്നെ അത് മനസ്സിന് നല്കുന്ന ആശ്വാസം വളരെ വലുതാണ്.
ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ പറയുന്നതുപോലെ, ഭാര്യ തന്നോട് പിണങ്ങിനടക്കുകയാണ് എന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും മനസ്സിലാവാത്ത ഭർത്താക്കന്മാർ പോലുമുണ്ട്. ഒരാളെ ശ്രവിക്കുന്നതിന് മറ്റൊരു അർത്ഥം കൂടിയുണ്ട്. ഞാൻ നിന്നെ മനസ്സിലാക്കുന്നുണ്ട് എന്നതാണത്. അതുകൊണ്ട് പങ്കാളിയെ ശ്രവിക്കാൻ സമയം കണ്ടെത്തണം.

More like this
Related

ഇനി എല്ലാം തുറന്നുപറയാം..

ശരീരത്തിന് അസ്വസ്ഥത തോന്നിയാൽ, രോഗമോ വല്ലായ്മയോ അനുഭവപ്പെട്ടാൽ സാധാരണഗതിയിൽ എല്ലാവരും ഡോക്ടറെ...

കൊച്ചുകൊച്ചു സന്തോഷങ്ങൾ

വിവാഹത്തിന്റെ രജതജൂബിലിയിലേക്ക് കടക്കാൻ  ഏതാനും മാസങ്ങൾ മാത്രമുള്ള ദമ്പതികൾ.  ഭർത്താവ് ബാങ്കുദ്യോഗസ്ഥനാണ്....

വില്ലനാകുന്ന കുട്ടിക്കാലം

വളരെ സ്നേഹത്തിലും സൗഹൃദത്തിലുമാണ് ആ ദമ്പതികളുടെ ദിവസങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നത്. അങ്ങനെയിരിക്കെ ഒരു...

‘കെട്ട്യോളാണെന്റെ മാലാഖ’

കുറെനാളുകൾക്ക് മുമ്പാണ്, ഒരു ചെറുപ്പക്കാരനും ഭാര്യയും കൂടി എന്നെ കാണാനെത്തി. സാധാരണയായി...
error: Content is protected !!