വിശ്വാസവഞ്ചന; പ്രതിവിധിയും പ്രതികരണവും

Date:

spot_img
അത്രമേൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു പങ്കാളിയെ. എന്നിട്ടും ഒരുനാൾ വളരെ അപ്രതീക്ഷിതമായി നിങ്ങൾ മനസ്സിലാക്കുന്നു, പങ്കാളി നിങ്ങളെ ചതിക്കുകയായിരുന്നു. നടുക്കമുളവാക്കുന്ന ഈ തിരിച്ചറിവിന് മുമ്പിൽ എന്താണ് പോംവഴിയായിട്ടുള്ളത്? ഒന്നുകിൽ നിങ്ങൾക്ക്  ബന്ധം വിച്ഛേദിക്കാം. അല്ലെങ്കിൽ നിലനിർത്തിക്കൊണ്ടുപോകാം. ഈ വിഷമഘട്ടത്തിൽ ചില പോസിറ്റീവ് ചിന്തകൾ കൂടെയുണ്ടായിരിക്കുന്നതും അത്തരം സമീപനങ്ങളും നല്ലതാണ്.

ഇതാ അവയിൽ ചിലത്.

 പങ്കാളി സന്നദ്ധമാണെങ്കിൽ സത്യസന്ധമായ തുറന്ന ചർച്ച നടത്തുക. എന്താണ് സംഭവിച്ചതെന്നും ഇനി എന്താണ് ഉദ്ദേശിക്കുന്നതെന്നും. വിശ്വാസം വീണ്ടെടുക്കുക എന്നത് പ്രധാനപ്പെട്ട ഒരു സംഗതിയാണ്.

എന്താണ്കഴിഞ്ഞകാലത്ത് സംഭവിച്ചതെന്ന് ചിന്തിച്ച് കണ്ടെത്തുന്നതാണ് മറ്റൊന്ന്.

ചതി നടക്കാൻ ഇടയുള്ള സാധ്യതയുടെ അടയാളങ്ങൾ നേരത്തെ തന്നെ ദമ്പതികൾ തമ്മിലുള്ള ബന്ധത്തിൽ പ്രകടമായിട്ടുണ്ടാവും. പരസ്പരം എങ്ങനെയാണ് മുറിവേല്പിച്ചതെന്നും ബന്ധത്തിൽ വിള്ളൽ വീണതെന്നും കണ്ടെത്തുക.

 ചർച്ചകളും കണ്ടെത്തലുകളും സാഹചര്യങ്ങളെ വിലയിരുത്താൻ ഏറെ സഹായിക്കും. ആദ്യത്തെ രണ്ടുഘട്ടങ്ങളുടെ റിസൾട്ടായിരിക്കും മുന്നോട്ടുള്ള ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നത്.

പങ്കാളിയെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനുമുള്ള ശ്രമങ്ങൾക്കിടയിൽ ഇപ്പോൾ നിങ്ങൾക്ക് നഷ്ടമായത് സ്വന്തം സന്തോഷങ്ങളാകാം. അത് തിരിച്ചുപിടിക്കുക. ഉദാഹരണത്തിന് സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കുക, എക്സർസൈസ് ചെയ്യുക, ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടുക. ഇതൊക്കെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഏറെ സഹായിക്കും.

ഇനിയെന്താണ് ചെയ്യേണ്ടത്, അടുത്തൊരു ബന്ധം സാധ്യമാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക, വിവേകത്തോടെ തീരുമാനമെടുക്കുക.

ജീവിതത്തിൽ നിന്ന് എന്താണ് പ്രതീക്ഷിച്ചത് എന്ന് പുനഃപരിശോധിക്കുക. തകർന്ന ദാമ്പത്യബന്ധത്തെ മറ്റൊരുരീതിയിൽകാണാനും ജീവിതത്തിൽ നിന്ന് എന്താണ് താൻ പ്രതീക്ഷിച്ചിരുന്നത് എന്ന് മനസ്സിലാക്കാനും ശ്രമിക്കുക.

 വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഫലപ്രദമായ ആശയവിനിമയം ആവശ്യമാണ്. ഇതിന് ഏറെ സഹായിക്കുന്നത് ഒരു കൗൺസിലറാണ്. പ്രഫഷനലായ ഒരു കൗൺസിലറുടെ സഹായം തേടുക.

തകർന്നുപോയ ബന്ധങ്ങളെ പുതുക്കിപ്പണിത് വീണ്ടും യോജിച്ചുപോകാനാണ് തീരുമാനമെടുത്തിരിക്കുന്നതെങ്കിൽ പരസ്പരമുള്ള പ്രതിബദ്ധത വീണ്ടും പുതുക്കുക. ഭാവിയിൽ സംഭവിക്കാനിടയുള്ള  പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ ഇത് രണ്ടുപേരെയും സഹായിക്കും.

പങ്കാളിയുമൊത്ത്  ജീവിതം തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ പരസ്പരമുള്ള സ്നേഹബന്ധം പുതിയരീതിയിൽ ആരംഭിക്കുക. ഇത് നിങ്ങളെ പങ്കാളിയോട് കൂടുതൽ ചേർത്തുനിർത്തും. തങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞകാലത്ത് ഇല്ലാതിരുന്നതും നഷ്ടപ്പെട്ടുപോയതും ഒരുമിച്ചു വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്.

ക്ഷമിക്കുക എന്നതാണ് ഏറ്റവും ഒടുവിലത്തേതും ഏറ്റവും പരമപ്രധാനവുമായ സംഗതി. വിശ്വാസവഞ്ചന കാണിച്ച ഇണയോട് നിരുപാധികം ക്ഷമിക്കുക. ക്ഷമിച്ചാൽ മറക്കാൻ കഴിയും. ക്ഷമിക്കാനും മറക്കാനും കഴിഞ്ഞാൽ രണ്ടാമതൊരുവസന്തത്തിലേക്ക് നിങ്ങൾ പ്രവേശിക്കുകയായി.

More like this
Related

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...
error: Content is protected !!