വെറുതെയൊന്ന് ചുമ്മാതിരിക്കാം

Date:

spot_img

വല്ലാത്ത തിരക്കിൽ പെട്ട ലോകമാണ് ഇത്… കൊടിയേറ്റം സിനിമയിൽ ഭരത് ഗോപി ഒരു വാഹനത്തെ നോക്കി എന്തൊരു സ്പീഡ് എന്ന് അത്ഭുതപ്പെടുന്നതു പോലെയാണ് കാര്യങ്ങൾ പലതും. ലോകത്തിന്റെ സ്പീഡിനൊപ്പം ഓടിയില്ലെങ്കിൽ നമ്മൾ പിന്നിലായി പോകുമെന്നൊരു ആശങ്ക പലരിലുമുണ്ട്. അതുകൊണ്ട് മറ്റുള്ളവർക്കൊപ്പം നില്ക്കാനും ജയിക്കാനും തോല്പിക്കാനുമൊക്കെയായി നാം പലതും ചെയ്തുകൂട്ടുന്നു. ഒന്നിലധികം ജോലികൾ ചെയ്യുന്നവരുണ്ട്. വിശ്രമമില്ലാതെ പണിയെടുക്കുന്നവരുണ്ട്.  അവധിയെടുക്കാത്തവരുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് അവർ പറയുന്നത്. പക്ഷേ ഈ ഓട്ടത്തിനിടയിൽ പലവിധത്തിൽ വീണു പരിക്ക് പറ്റാം. ഒരുപാടും ഒന്നിലധികം കാര്യങ്ങളും ചെയ്യുന്നതുവഴി കഴിവുകൾക്ക് മങ്ങലേല്ക്കാം. ഉല്പാദനക്ഷമത 
കുറയാം.

ഇലക്ട്രോണിക് ഉപകരണങ്ങൾ നിശ്ചിത മണിക്കൂർ നേരത്തെ ഉപയോഗത്തിന് ശേഷം പ്രവർത്തനരഹിതമാക്കണമെന്നുണ്ട്. അനുവദിച്ചതിലും ഏറെ സമയം ഉപയോഗിച്ചാൽ അതിന് കേടുപറ്റും. വിശ്രമം മിഷ്യനുകൾക്കുപോലും ആവശ്യമുണ്ട്. അങ്ങനെയെങ്കിൽ മനുഷ്യന്റെ കാര്യമോ? തീർച്ചയായും മനുഷ്യൻ ഒരു ദിവസമെങ്കിലും ചുമ്മാതിരിക്കണം. ആഴ്ചയിൽ ആറു  ദിവസം ജോലി ചെയ്തതിന് ശേഷം ഒരു ദിവസം അവധി നിശ്ചയിച്ചിരിക്കുന്നത് എന്തിനാണ്. ആ ദിവസം കൂടി പ്രവൃത്തിദിനമായി നിശ്ചയിച്ചൂകൂടെ?
കാരണമുണ്ട്, അമിതമായി ഉപയോഗിച്ചുകഴിയുമ്പോൾ ഉല്പാദനക്ഷമത കുറയും. ശരീരവും മനസ്സും ഒരുപോലെ മടുക്കും. അതുകൊണ്ട് ഓടിനടന്ന് ഒരുപാട് ജോലിയെടുക്കണ്ട. ചെയ്യുന്ന ജോലി ഏറ്റവും നന്നായി ചെയ്താൽ മതി. ആഴ്ചയിലെ ഒരു ദിവസം പ്രത്യേകമായി ഒന്നും ചെയ്യാതെ വെറുതെയിരിക്കുക. സ്വയം റിഫ്രഷ് ചെയ്യാൻ അത് സഹായകരമായിരിക്കും.

മുന്നോട്ടുകുതിക്കാനുള്ള, കൂടുതൽ നന്നായി ചെയ്യാനുള്ള ഊർജ്ജസമ്പാദനത്തിന്റെ ഭാഗമാണത്. അദ്ധ്വാനിക്കുന്നതിലുള്ള സന്തോഷവും സുഖവും പോലെതന്നെയാണ് വെറുതെയിരിക്കുന്നതിലെ സുഖവും സന്തോഷവും. അതിനെ അലസതയായി കണക്കാക്കാതിരുന്നാൽ മതി.
മുനയൊടിഞ്ഞ പേനയും പെൻസിലും എന്ന് പറയാറില്ലേ, അതുപോലെ മൂർച്ച കുറഞ്ഞ കത്തിയെന്നും. ഉപയോഗിച്ച്  ഉപയോഗിച്ച്  ഉപയോഗസാധ്യതയ്ക്ക് കുറവ് സംഭവിക്കുകയാണ് ഇവിടെ ചെയ്യുന്നത്. നിങ്ങൾ കൂടുതൽ കാര്യങ്ങളിൽ ഇടപെടുമ്പോഴും കൂടുതലായി അദ്ധ്വാനിക്കുമ്പോഴും സംഭവിക്കുന്നതും അതുതന്നെ. അതിനാൽ നിർബന്ധമായും വെറുതെയിരിക്കുക. അത്  നിങ്ങളെ കൂടുതൽ ഫലദായകമാക്കും.

More like this
Related

റെക്കോർഡുകളിൽ പതിയാതെ പോകുന്നത്…

കഴിഞ്ഞദിവസം വരെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, പ്രവാസം അവസാനിപ്പിച്ച്...

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും...

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....

ഈ അബദ്ധധാരണകൾ നീക്കിക്കളഞ്ഞേക്കൂ

മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില...
error: Content is protected !!