ചെറിയ വേദന വരുമ്പോഴേ വേദനാസംഹാരികള്‍ വാങ്ങാന്‍ ഓടുക പലരുടെയും സ്വഭാവമാണ്. പക്ഷെ, സ്വയംചികിത്സ നടത്തി വേദനസംഹാരികള്‍ കഴിക്കുന്നത് അപകടമാകും. ഇതാ വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:-
- ചില വേദനസംഹാരികള്‍ ചിലര്‍ക്ക് ആസ്തമ, രക്താതിസമ്മര്‍ദ്ദം പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. അവ മറ്റു മരുന്നുകള്‍ക്കൊപ്പം കഴിച്ചാലും അപകടകരമാകാം. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുക.
- മുതിര്‍ന്നവര്‍ കഴിക്കുന്നതരം വേദനസംഹാരികള്‍ ഒരു കാരണവശാലും കുട്ടികള്‍ക്ക് നല്‍കരുത്.
- പല രോഗങ്ങളുടെയും സൂചനയായി വേദനകള്‍ വരാം. അതുകൊണ്ട് ദിവസങ്ങളോളം വേദന നീണ്ടുനിന്നാല്‍ ഡോക്ടറെ സമീപിക്കുക.
- വേദനസംഹാരികള്‍ ദിവസവും കഴിക്കരുത്.
- ആസ്പിരിന്‍ ദിവസവും കഴിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചില്‍, വയറ്റില്‍ അള്‍സര്‍, ആന്തരരക്തസ്രാവം എന്നിവയുണ്ടാക്കും.
- ആന്റിബയോട്ടിക്കുകളും മറ്റും കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ രോഗബീജങ്ങള്‍ അവയ്ക്കെതിരെ പ്രതിരോധശക്തി നേടിയെടുക്കും. പിന്നീട് മുമ്പുവന്ന രോഗത്തിന് ഇതേ മരുന്ന് ഉപയോഗിക്കുമ്പോള്‍ കാര്യമായ ഫലമില്ലാതെ വരും.