പ്രഭാസിന്റെ സാഹോ ഓഗസ്റ്റ് 30 ലേക്ക് നീട്ടി, കാരണം അറിയണ്ടെ?

Date:

spot_img

ബാഹുബലിയിലൂടെ ലോകപ്രശസ്തനായ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റീലീസ് ഓഗസ്റ്റ് 30 ലേക്ക് നീട്ടി.

ഓഗസ്റ്റ് 15 ന് ചിത്രം തീയറ്ററിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഗുണനിലവാരത്തില്‍ യാതൊരു തരത്തിലുള്ള കോമ്പ്രമൈസും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രേക്ഷകര്‍ക്ക് ഏറ്റവും നല്ലതു തന്നെ നല്കണമെന്ന തീരുമാനമാണ് റീലീസ്  നീട്ടിവയ്ക്കാന്‍ കാരണമായതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.  ഇതിന് മുമ്പൊരിക്കലും പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്തവിധത്തിലുള്ള ആക്ഷന്‍ സ്വീകന്‍സുകളാണ് സാഹോയുടെ പ്രധാന ആകര്‍ഷണം. അത്തരം രംഗങ്ങള്‍ ഏറ്റവും മികവോടെ നല്കാന്‍ വേണ്ടിയുള്ള അവസാന മിനുക്കുപണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2017 ല്‍ ഷൂട്ടിംങ് ആരംഭിച്ച ചിത്രമാണ് സാഹോ. ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുള്ളതുകൊണ്ട് ആരാധകര്‍ക്ക് വാനോളം പ്രതീക്ഷയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രദ്ധാ കപൂറാണ് നായിക. ജാക്കി ഷറോഫ്, മന്ദിരാബേദി തുടങ്ങിയ വന്‍ താരനിരയും സാഹോയെ സമ്പന്നമാക്കുന്നു. റീലീസ് തീയതി നീട്ടിയത് തെല്ലുനിരാശരാക്കിയിട്ടുണ്ടെങ്കിലും തങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള പ്രഭാസിന്റെ മിന്നുംപ്രകടനം അതിന്റെ പൂര്‍ണ്ണതയില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

More like this
Related

കാഴ്ചക്കാരുടെ ശ്രദ്ധയ്ക്ക്.. ഒരു ക്യാമറാമാൻ കൂടി…

കോട്ടയം ജില്ലയിൽ മലയോരഗ്രാമമായ ഈരാറ്റുപേട്ടയോട് ചേർന്ന് മാളികയിലാണ് ഷിനൂബ് ചാക്കോയെന്ന യുവഛായാഗ്രാഹകന്റെ...

വന്ന വഴി മറക്കാത്തവർ

എന്റെ അച്ഛൻ ഒരു ടൈൽ തൊഴിലാളിയാണ്. ഈ വാക്കുകൾ നടി ഗ്രെയ്സ്...

അജു വര്‍ഗീസിന്റെ നായക വേഷം കമല

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ നടന്‍ അജുവര്‍ഗീസ് ആദ്യമായി ഒരു മുഖ്യധാരാ...

അനുശ്രീയാണ് താരം

ഡയമണ്ട് നെക് ലേസ് കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അനുശ്രീ എന്ന നടിയോടുള്ള...
error: Content is protected !!