അലസതയാണ് ഒരു ദിവസത്തിന്റെ മുഴുവന്‍ സന്തോഷം നഷ്ടപ്പെടുത്തുന്ന ഒരു ഘടകം. ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ നിറവേറ്റൂ. അന്ന് രാത്രി കിടക്കാന്‍ നേരത്ത് നമ്മുടെ ഉള്ളില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. ആരോഗ്യപൂര്‍വ്വമായ മനസ്സോടെ ജീവിതവ്യാപാരങ്ങളില്‍ ഏര്‍പ്പെടുക. വായിക്കുകയും ജോലി ചെയ്യുകയും ചെയ്യുക, പ്രാര്‍ത്ഥനയും നല്ലതാണ്. അതുപോലെ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വ്യായാമങ്ങളും ശീലിക്കുക. ഒര ുദിവസം മുഴുവന്‍ ഫലപ്രദമായി വിനിയോഗിക്കുക.
മറ്റുള്ളവരെ ശ്രദ്ധിക്കുക, അവരെ പരിഗണിക്കുക.
പലപ്പോഴും ജീവിതത്തിന്റെ തിരക്കില്‍ നാം മറന്നുപോകുന്നതാണ് ഇക്കാര്യം. മറ്റുള്ളവരെ പരിഗണിക്കുകയും സ്‌നേഹിക്കുകയും കഴിയും വിധം സഹായിക്കുകയും ചെയ്തുകഴിയുമ്പോള്‍ ഉള്ളില്‍ സന്തോഷം ഉണ്ടാകും.
അച്ചടക്കം ശീലിക്കുക.
അച്ചടക്കമില്ലാത്ത ജീവിതവും ജീവിതരീതികളും പലപ്പോഴും സന്തോഷം കെടുത്തിക്കളയുന്ന കാര്യമാണ്. ജീവിതത്തിലെ ഏതുകാര്യവും അടുക്കുംചിട്ടയോടും അച്ചടക്കത്തോടും കൂടി ചെയ്യുക. ജീവിതത്തില്‍ സ്വന്തമായി മുന്‍ഗണന കൊടുക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുക. അവയ്ക്ക് ആദരവും അര്‍ഹിക്കുന്ന സ്ഥാനവും കൊടുക്കുക. ജീവിതത്തില്‍ ഏതുകാര്യത്തിനാണ് മുന്‍ഗണന കൊടുക്കുന്നത് അത് സമയത്തെ ഫലപ്രദമായി വിനിയോഗിക്കാനും ദിവസത്തെ ചലനാത്മകമാക്കാനും കര്‍മ്മനിരതനാക്കാനും സഹായിക്കും.
മറ്റുള്ളവരുമായി സമാധാനത്തില്‍ വര്‍ത്തിക്കുക.തൊഴില്‍ ഇടങ്ങളിലോ സമൂഹത്തിലോ കുടുംബത്തിലോ എവിടെയും ആയിരുന്നുകൊള്ളട്ടെ നാം മറ്റുളളവരുടെ സമാധാനം കെടുത്തരുത്. മറ്റുള്ളവരുടെ മസമാധാനം കെടുത്തിക്കഴിയുമ്പോള്‍ നാം നമ്മുടെ തന്നെ സമാധാനമാണ് നഷ്ടപ്പെടുത്തുന്നത്. അതുകൊണ്ട് എല്ലാവരുമായും സമാധാനത്തോടെ ജീവിക്കുക.
ഓരോ ദിവസവും ഇതെന്റെ അവസാനദിവസമാണ് എന്ന മനോഭാവത്തോടെ ജീവിക്കുക.
ഇത്തരമൊരു കാഴ്ചപ്പാടു കിട്ടിക്കഴിയുമ്പോള്‍ നാം അര്‍ഹിക്കുന്നതിലും ആവശ്യമുള്ളതിലും കൂടുതലായി ഒന്നും ആഗ്രഹിക്കുകയില്ല, ആരെയും വേദനിപ്പിക്കുകയില്ല, എല്ലാവരെയും സ്‌നേഹിക്കും. സഹായിക്കും. ദൈവത്തിനോ മനുഷ്യര്‍ക്കോ വേദനയുണ്ടാക്കുന്ന യാതൊന്നും ചെയ്യുകയുമില്ല.