ഭക്ഷണത്തില്‍ അവശ്യം ഉള്‍പ്പെടുത്തേണ്ട നാല് കാര്യങ്ങള്‍:-
- തൈര് – ഇത് ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. ധാതുലവണങ്ങള്‍ ശരീരത്തില്‍ ആഗിരണം ചെയ്യുന്നതിനും, വൈറ്റമിന്‍ ബി വളരെ വേഗം ശരീരത്തില്‍ ലയിക്കുന്നതിനും സഹായിക്കുന്നു. വയറിളക്കം, ചര്‍ദ്ദി തുടങ്ങിയ അസുഖങ്ങള്‍ നിയന്ത്രിക്കപ്പെടാനും തൈര് സഹായകമാണ്. സാധാരണ ഒരു വ്യക്തിയ്ക്ക് ആവശ്യമുള്ള അമ്പതു ശതമാനം കാത്സ്യം ഇതില്‍നിന്നും ലഭിക്കുന്നു. വീട്ടില്‍ ഉണ്ടാക്കുന തൈരാണ് കൂടുതല്‍ ഉത്തമം. ദിവസം രണ്ടു കപ്പ് തൈര് കഴിക്കാം.
- ബീന്‍സ് – ശരീരത്തില്‍ പ്രവേശിക്കുന്ന വിഷാംശങ്ങളെ ശരീരത്തില്‍നിന്നും അകറ്റാന്‍ കഴിയുന്ന ബീന്‍സ് ഒരു ഉത്തമഭക്ഷണമാണ്. പല തരത്തിലുള്ള ബീന്‍സുകള്‍ ഉണ്ട്. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കുന്നു. കൂടാതെ ഇവയില്‍ ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു.
- മത്സ്യം – മനുഷ്യന്‍റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഒമേഗാ – 3 ഫാറ്റി ആസിഡ് ആവശ്യമാണ്. ശരീരത്തിലെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ഒമേഗാ – 3 ആവശ്യമാണ്. കടല്‍മത്സ്യമാണ് ഉത്തമം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മത്സ്യം ഉപയോഗിക്കുക.
- ഓറഞ്ച് – ഓറഞ്ചില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. വിഷാംശങ്ങളെ പ്രതിരോധിക്കുന്നു. ധാതുലവണങ്ങളും ഇതില്‍ ധാരാളമായുണ്ട്. കാന്‍സര്‍ രോഗം വരാതിരിക്കാനും, സ്ട്രോക്ക് വരാതിരിക്കാനും ഇത് സഹായിക്കുന്നു. ശരീരത്തില്‍ ധാരാളം ഊര്‍ജ്ജമുണ്ടാക്കുന്നു. കൂടാതെ, പ്രതിരോധശക്തി കൂട്ടുകയും, ബീജോത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ മൂന്ന് ഓറഞ്ച് വീതം കഴിക്കുക.