കാരറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും

Date:

spot_img

കാരറ്റ് കിഴങ്ങ് വര്‍ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും കഴിച്ചാല്‍ നല്ല പ്രയോജനം ചെയ്യും.

  • കാരറ്റില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. കരോട്ടിന്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ജീവകം എ ആയി രൂപാന്തരം പ്രാപിക്കുന്നു.
  • ജീവകം ബി, സി എന്നിവയും കാരറ്റില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
  • കാരറ്റ് പാലില്‍ അരച്ച് ചാലിച്ച് ചൊറി, ചിരങ്ങ് എന്നിവ ഉള്ളയിടങ്ങളില്‍ തേച്ചാല്‍ അവ ശമിക്കും.
  • പൊള്ളലേറ്റ ഭാഗത്ത് കാരറ്റും, പച്ചമഞ്ഞളും അരച്ച് തേയ്ക്കുന്നത് നല്ലതാണ്.
  • രാവിലെയും വൈകീട്ടും അര ഗ്ലാസ് കാരറ്റ് നീര് കുടിച്ചാല്‍ വായുക്ഷോഭം ശമിക്കും. നിത്യവും ഒന്നോ രണ്ടോ കാരറ്റ് തിന്നാല്‍ മലബന്ധം ഇല്ലാതാകും.
  • പല്ലുകള്‍ വൃത്തിയാകാന്‍ പച്ച കാരറ്റ് തിന്നുക.
  • കാരറ്റ് കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍ നല്ലതാണ്.
  • കാരറ്റ് നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വിളര്‍ച്ച ഇല്ലാതാകും.
  • വായ്പുണ്ണ്‍, മോണരോഗം എന്നിവയ്ക്ക് കാരറ്റിന്റെ പച്ചയില ദിവസവും ചവച്ചരച്ച് വായ്‌ കഴുകുക.
  • കാരറ്റ് മുറിച്ച് വെളിച്ചെണ്ണയില്‍ മൂപ്പിച്ച് തലയില്‍ തേച്ചാല്‍ മുടി കൊഴിച്ചില്‍ ഇല്ലാതാകും.
  • കരള്‍രോഗം, മഞ്ഞപ്പിത്തം എന്നിവയെ അകറ്റി നിര്‍ത്താനും കാരറ്റ് ഉത്തമമാണ്.
  • പഠിക്കുന്ന കുട്ടികള്‍ക്ക് നിത്യേന കാരറ്റ് നല്‍കുക. ബുദ്ധിശക്തി വര്‍ദ്ധിക്കാന്‍ വളരെ നല്ലതാണ്.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!