സ്ട്രെച്ച് മാര്‍ക്കുകള്‍ മായ്ക്കാന്‍ കറ്റാര്‍വാഴയുടെ മാംസഭാഗമെടുത്ത് സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് തടവി രണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകുക.
- ചര്‍മ്മത്തിന്റെ വരള്‍ച്ച മാറാന്‍ ഗോതമ്പ്മാവ് നാല് സ്പൂണ്‍, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ കടുകെണ്ണ എന്നിവയില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി കൈകാലുകള്‍, മുഖം, കഴുത്ത് എന്നിവിടങ്ങളില്‍ തടവി 15 മിനിട്ടിനു ശേഷം കഴുകി കളയുക.
- ഒരു പിടി പുതിനയില, വാഴപ്പഴത്തിന്റെ പകുതി എന്നിവ നന്നായി അരച്ച് മുഖത്ത് തേച്ചു പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകിയാല്‍ മുഖകാന്തി വര്‍ദ്ധിക്കും.
- അര ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ടീസ്പൂണ്‍ പെരുംജീരകം ചേര്‍ത്ത് 15 മിനിട്ടോളം തിളപ്പിക്കുക. ആറിയ ശേഷം വെള്ളം മാത്രം അരിച്ചെടുത്ത് ദിവസവും മൂന്നു നേരം കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയും.
- തോല് കളയാത്ത ഉരുളക്കിഴങ്ങ് സ്ലൈസാക്കി മുറിച്ച് രാത്രി മുഴുവന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ആ വെള്ളം അടുത്ത ദിവസം രാവിലെ വെറും വയറ്റില്‍ കുടിക്കുക. മുട്ടുവേദന മാറാന്‍ നല്ലതാണ്.
- കക്ഷങ്ങളിലെ കറുപ്പുനിറം മാറാന്‍ ഒരു സ്പൂണ്‍ വെള്ളരിജ്യൂസ്, ഒരു സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു സ്പൂണ്‍ കസ്തൂരി മഞ്ഞള്‍ എന്നിവ മിശ്രിതമാക്കി കക്ഷത്തില്‍ തേച്ചു പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകി കളയുക.
- സ്പൂണ്‍ ഫ്രഷായ തൈര്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഒരു സ്പൂണ്‍ പഞ്ചസാര , ഒരു സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ മിശ്രിതമാക്കി പാദത്തില്‍ പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്യുക. എന്നിട്ട് ഇരുപത് മിനിറ്റ് കഴിഞ്ഞു ഇളംചൂടുള്ള വെള്ളം കൊണ്ട് കഴുകുക.