ഏറെക്കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കണോ? എങ്കിൽ പുഷ് അപ്പ് എടുക്കുന്നതിന്റെ എണ്ണം വർദ്ധിപ്പിച്ചാൽ മതി. നമുക്കറിയാം പുഷ് അപ്പ് നല്ലൊരു ശാരീരികവ്യായാമമാണെന്ന്.
ഷോൾഡർ, ട്രൈസെപ്സ്, പെക്സ് എന്നീ ശരീരഭാഗങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ കിട്ടുന്നത്. എന്നാൽ ഇത്തരം ഗുണങ്ങൾക്ക് പുറമെ ദീർഘകാലം ജീവിച്ചിരിക്കാനും പുഷ് അപ്പ് കൊണ്ട് സാധിക്കുമെന്നാണ് ഒരു പഠനം വ്യക്തമാക്കിയത്. ജാമാ നെറ്റ് വർക്ക് ഓപ്പൺ ആണ് ഇത് സംബന്ധിച്ച ഫലം പ്രസിദ്ധീകരിച്ചത്. നാല്പത് പുഷ് അപ്പ് എങ്കിലും എടുക്കുന്നവർക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 96 ശതമാനം കുറവാണ്. ഹൃദ്രോഗം മൂലം പുരുഷന്മാർ ഏറെപേർ മരണമടയുന്ന സാഹചര്യത്തിലാണ് പുഷ് അപ്പ് ആയുസ് വർദ്ധിപ്പിക്കുന്ന ഘടകമായി മാറുന്നത്. ഞങ്ങളുടെ കണ്ടുപിടിത്തം വ്യക്തമാക്കിയത് ഒരുചില്ലിക്കാശു പോലും മുടക്കാതെ പുഷ് അപ്പ് വഴി ഹൃദയാരോഗ്യം സംരക്ഷിക്കാമെന്നാണ്. ഹാർവാർഡ് ടിഎച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഡോ. ജസ്റ്റിൻ യാങ് പറയുന്നു. ഓസ്ട്രേലിയയിലെ കണക്ക് പ്രകാരം പുരുഷന്മാരിൽ ആറിൽ ഒരാൾ മരണമടയുന്നത് ഹാർട്ട് അറ്റാക്ക് മൂലമാണ്.