മരണത്തെക്കുറിച്ച് കുട്ടികളോട് പറയാമോ?

Date:

spot_img

പല മുതിർന്നവരും ഒന്നുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, കുട്ടികളോട് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ് മരണം. പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുമ്പോഴോ അല്ലെങ്കിൽ മരണത്തെക്കുറിച്ച് മുന്നറിയിപ്പ് കിട്ടുമ്പോഴോ കുട്ടികളോട് അതേക്കുറിച്ച് പറയാൻ മാതാപിതാക്കളും മുതിർന്നവരും നന്നേ വിഷമിക്കുന്നുണ്ട്. പ്രത്യേകിച്ച് മക്കൾ കൊച്ചുകുട്ടികളാകുമ്പോൾ. കുട്ടികളോട് മരണത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാത്തത് വലിയൊരു തെറ്റുതന്നെയാണെന്നാണ് മനഃശാസ്ത്രവിദഗ്ദരുടെ അഭിപ്രായം. ചില ഗവേഷണങ്ങൾ പറയുന്നത് പ്രിയപ്പെട്ടവരുടെ മരണം മൂലം വിഷാദത്തിന് അടിപ്പെട്ട് സ്‌കൂൾ പഠനം പോലും പൂർത്തിയാക്കാൻ കഴിയാതെ പോയ അനേകം കുട്ടികളുണ്ടെന്നാണ്. മരിച്ചുപോയ ആൾ ചിലപ്പോൾ അവരുടെ പ്രിയപ്പെട്ട അച്ഛനാകാം, അമ്മയാകാം, വല്യപ്പച്ചനോ വല്യമ്മച്ചിയോ ആകാം തൊട്ടടുത്ത സീറ്റിൽ ഇരുന്ന സഹപാഠിയാകാം. പത്തിൽ ഒന്ന് എന്ന രീതിയിൽ കുട്ടികളെ ഇത്തരത്തിലുള്ള വേദനകളും നഷ്ടങ്ങളും വേട്ടയാടുന്നതായിട്ടാണ് കണക്കുകൾ പറയുന്നത്.  പല കുട്ടികൾക്കും മരണത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള പ്രായമെത്തിയിട്ടുണ്ടാവില്ല. ഏകദേശം പത്തുവയസെങ്കിലും ആകാതെ മരണം എന്ന അവസ്ഥയെക്കുറിച്ച് ഭേദപ്പെട്ട ഒരു ധാരണപോലും അവരുടെ മനസ്സിൽ കയറിപ്പറ്റിയിട്ടുണ്ടാവില്ല.

അഞ്ചും ആറും വയസുകാരുടെ കാര്യം പിന്നെ പറയേണ്ടതുമില്ല. അതുകൊണ്ടുതന്നെ മരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ പ്രായവും കണക്കിലെടുക്കേണ്ട വിഷയം തന്നെ. പ്രായത്തിന് അനുസരിച്ച് മരണത്തെക്കുറിച്ചുള്ള അവരുടെ പ്രതികരണവും മാറിക്കൊണ്ടിരിക്കും. ചില മരണങ്ങൾ മുൻകൂട്ടിയുള്ളവ ആയിരിക്കും. രോഗം ബാധിച്ചതോ അപകടത്തെതുടർന്നുള്ളതോ അല്ലെങ്കിൽ പ്രായം ചെന്നതോ  ആയ മരണങ്ങളുണ്ടല്ലോ.  സംഭവിക്കാനിരിക്കുന്ന ആ നഷ്ടങ്ങളെക്കുറിച്ച് മക്കളോട് മുൻകൂട്ടി പറയുന്നത് മരണം ഏല്പിക്കുന്ന കടുത്ത ആഘാതത്തിൽ നിന്നും വേദനയിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്താൻ സഹായകരമാകും.  മരണത്തെക്കുറിച്ച് കുട്ടികളോട് പറഞ്ഞ് അവരെ സാധാരണനിലയിലെത്തിക്കാൻ മനഃശാസ്ത്രജ്ഞർ ആറു വഴികളാണ് നിർദ്ദേശിക്കുന്നത്.

രോ കുട്ടിയോടും പ്രത്യേകമായി സംസാരിക്കുക

ഓരോ കുട്ടിയും വ്യത്യസ്തരാണെന്ന് നമുക്കറിയാമല്ലോ. അതുകൊണ്ട് ഒരു കുടുംബത്തിൽ ഒന്നിൽ അധികം കുട്ടികളുണ്ടെങ്കിൽ അവരോരുത്തരോടും പ്രത്യേകം പ്രത്യേകം സംസാരിക്കാൻ സമയം കണ്ടെത്തണം.  അവർക്ക് സംസാരിക്കാൻ എപ്പോഴും നിങ്ങൾ സംലഭ്യനാണെന്ന ചിന്തയും നല്കണം. മരിച്ചുപോയവർ നിങ്ങളെ എന്തുമാത്രം സ്നേഹിച്ചിരുന്നുവെന്ന് ബോധ്യപ്പെടുത്തണം.

കുട്ടികൾ മനസ്സിലാക്കിയത് എന്തെന്ന് കണ്ടെത്തണം

കുട്ടികൾ സംസാരിക്കാനും നിങ്ങളെ ശ്രവിക്കാനും തയ്യാറായാൽ അവരോട് ചോദിക്കേണ്ടത് സംഭവിച്ചുപോയതിനെക്കുറിച്ച് നിങ്ങൾ എന്തു മനസ്സിലാക്കിയെന്നാണ്. മരണത്തെക്കുറിച്ചും നിങ്ങൾ സംസാരിച്ചതിനെക്കുറിച്ചും അവർ മനസ്സിലാക്കിയിരിക്കുന്നത് എന്ത് എന്ന് കുട്ടികളിൽ നിന്ന് തന്നെ മനസ്സിലാക്കിയെടുക്കുക. അവരുടെ ആശയങ്ങൾ… ധാരണകൾ. അവർ തെറ്റായിട്ടാണ് കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നതെങ്കിൽ അത് തിരുത്തിക്കൊടുക്കുക.


വിവരങ്ങൾ ആവശ്യാനുസരണം നല്കുക

ഹചര്യം അനുസരിച്ച് മരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നല്കിക്കൊണ്ടിരിക്കുക. ഡാഡിയുടെ അസുഖം ട്യൂമറാണെന്ന് ഡോക്ടർ പറഞ്ഞു, പക്ഷേ ഡോക്ടർ അദ്ദേഹത്തെ രക്ഷിക്കാൻ  ശ്രമിക്കുന്നുണ്ട്  എന്നായിരിക്കണം ആദ്യവട്ടം പറയേണ്ടത്. അത് മക്കൾ മനസ്സിലാക്കിക്കഴിയുമ്പോൾ അടുത്തദിവസങ്ങളിലായി ഇങ്ങനെ പറയുക, ഡാഡി ബെറ്ററാകാൻ ബുദ്ധിമുട്ടാണെന്നാണ് ഡോക്ടർ പറയുന്നത്. അവസാനം പറയേണ്ടത് ഇതായിരിക്കണം. ഡാഡിക്ക് പഴയതുപോലെയാകാൻ കഴിയില്ലെന്നാണ് ഡോക്ടർ പറയുന്നത്. ഡാഡി ചിലപ്പോൾ അധികം വൈകാതെ മരിച്ചുപോയേക്കും. ഇങ്ങനെ രോഗത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഘട്ടംഘട്ടമായി മക്കളോട് പറഞ്ഞുകൊടുക്കുക. ഇത് ആ മരണത്തെ പക്വതയോടെ സ്വീകരിക്കാൻ അവരെ സഹായിച്ചേക്കും.

ചോദ്യങ്ങളെ ക്ഷണിക്കുക

ഈ സമയത്ത് കുട്ടികൾ ചില ചോദ്യങ്ങൾ ചോദിച്ചേക്കാൻ ഇടയുണ്ട്. മറ്റേതെങ്കിലും ഹോസ്പിറ്റൽ… ട്രീറ്റ്മെന്റ്… അപ്പോൾ സത്യസന്ധമായി ഉത്തരം നല്കുക. ലളിതമായ ഉത്തരങ്ങൾ മതിയാകും ചെറുപ്രായത്തിലുള്ള കുട്ടികൾക്ക്. എന്നാൽ പ്രായം കൂടുന്നത് അനുസരിച്ച് അവർക്ക് വിശദീകരണങ്ങൾ കൂടുതലായി വേണ്ടിവരും.

ഉത്കണ്ഠകൾ കുറയ്ക്കുക

നഷ്ടത്തിന്റെ വേദനയും കുറ്റബോധവും കുറയ്ക്കാൻ കുട്ടികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. പ്രിയപ്പെട്ടവരുടെ മരണത്തിന് അവർ ഒരുതരത്തിലും കാരണക്കാരല്ലെന്നും. വേർപിരിഞ്ഞുപോയവരെ തിരികെ കൊണ്ടുവരാൻ കുട്ടികൾക്ക് മാത്രമല്ല  ഈ ലോകത്തിലുള്ള ആർക്കും കഴിയില്ലെന്നും അവരെ വിശ്വസിപ്പിക്കണം. നഷ്ടത്തിന്റെ വേദന പരിഹരിക്കപ്പെടാൻ  സമയമെടുക്കും എന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം.

ഓർമ്മിക്കാൻ സഹായിക്കുക

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോകുമ്പോൾ മരിച്ചുപോയവരെക്കുറിച്ച് ഓർമ്മിക്കാൻ കുട്ടികളെ സഹായിക്കുക. മരിച്ചുപോയവരെക്കുറിച്ച് കഥകളോ കവിതകളോ എഴുതാൻ ആവശ്യപ്പെടുക. അവരുമായുള്ള ഓർമ്മകൾ എഴുതിവയ്പ്പിക്കുക തുടങ്ങിയവയ്ക്ക് പ്രേരണ നല്കുക. 

സന്തോഷകരമായ ഓർമ്മകളെ മടക്കിക്കൊണ്ടുവരുന്നത് മരണം ഏല്പിച്ച ആഘാതത്തിൽ നിന്ന് കുട്ടികളെ സൗഖ്യത്തിന്റെ അനുഭവത്തിലേക്ക് തിരികെ കൊണ്ടുവരും.

More like this
Related

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ...

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ....

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ....
error: Content is protected !!