വേനല്‍ കടുത്തു, പല സ്ഥലങ്ങളിലും ചിക്കന്‍ പോക്‌സ് പടര്‍ന്നുപിടിച്ചതായി വാര്‍ത്തകളും വരുന്നുണ്ട്. വേനല്‍ക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചിക്കന്‍ പോക്‌സ്.
വൈറസ് രോഗമായ ഇത് പനിയും കുമിളകളുമായിട്ടാണ് ആരംഭിക്കുന്നത്. ശ്വാസോച്ഛാസം, സ്പര്‍ശനം, തുമ്മല്‍, ചുമ എന്നിവയിലൂടെ പകരപ്പെടുന്ന ഈ രോഗം ഏറ്റവും അധികം സൂക്ഷിക്കേണ്ടത് ഗര്‍ഭിണികള്‍ ആയിട്ടുള്ളവരാണ്.
കാരണം ഗര്‍ഭിണികളില്‍ ആദ്യമാസങ്ങളില്‍ ചിക്കന്‍ പോക്‌സ് വന്നാല്‍ ഒമ്പതു ശതമാനംപേരുടെയും കുഞ്ഞുങ്ങള്‍ക്ക് ജനനവൈകല്യം വരാം. അതില്‍ 0.7 മുതല്‍ 2 ശതമാനം വരെയുള്ളവരില്‍ ഗുരുതരമായ ജനനവൈകല്യത്തിനും സാധ്യതയുണ്ട്. ഇത്തരം ചില അപകടങ്ങള്‍ ഉള്ളതുകൊണ്ടാണ് രോഗബാധിതരെ ഗര്‍ഭിണികള്‍ സന്ദര്‍ശിക്കരുതെന്നും രോഗബാധിതരുള്ള വീടുകളില്‍ നിന്ന് ഗര്‍ഭിണികളെ മാറ്റണമെന്നും പറയുന്നത്.
തനിയെ മാറുന്ന രോഗമാണെങ്കിലും ചിലരില്‍ ചിക്കന്‍പോക്‌സ് സങ്കീര്‍ണ്ണമായി മാറാറുണ്ട്. തലച്ചോറിന് പഴുപ്പ്, നീര്‍ക്കെട്ട്, റൈസ് സിന്‍ഡ്രോം എന്നിവയാണ് ആ സങ്കീര്‍ണ്ണതകള്‍.
അതുകൊണ്ട് മതിയായ ശ്രദ്ധയും ചികിത്സയും ചിക്കന്‍ പോക്‌സിന് നല്കിയിരിക്കണം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവരിലും രോഗം പ്രശ്‌നമാകാറുണ്ട്. പഴവര്‍ഗ്ഗങ്ങളും വെജിറ്റേറിയന്‍ ഭക്ഷണവും കഴിച്ച് വീടിനുള്ളില്‍ വിശ്രമവുമെടുത്ത് കഴിഞ്ഞുകൂടിയാല്‍ പേടിക്കത്തക്കതായി ഒന്നുമില്ലാതെ രണ്ടാഴ്ചയ്ക്കുള്ളില്‍ ചിക്കന്‍പോക്‌സ് കടന്നുപൊയ്‌ക്കൊള്ളും.