സെല്‍ഫി വരുത്തിവയ്ക്കുന്ന വിനകള്‍

Date:

spot_img

ഒരിക്കലെങ്കിലും സെല്‍ഫി എടുക്കാത്തവരുണ്ടോ? ഇല്ല എന്നുതന്നെയാവും എല്ലാവരുടെയും ഉത്തരം.  എന്നാല്‍ സെല്‍ഫിഭ്രമം അപകടകരമായ ചില അവസ്ഥാവിശേഷങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ഹൈദരാബാദില്‍ നടന്ന ഒരു പഠനം പറയുന്നത്. പലരുടെയും ഉത്കണ്ഠ വര്‍ദ്ധിപ്പിക്കാനും ആത്മാഭിമാനം കുറയ്ക്കാനും സെല്‍ഫി ഭ്രമം കാരണമാകുന്നുണ്ടത്രെ. പുരുഷന്മാരില്‍ 59 ശതമാനവും സ്ത്രീകളില്‍ 60 ശതമാനവും ഉത്കണ്ഠകള്‍ക്ക് കാരണമാകുന്നത് സെല്‍ഫി ഭ്രമമാണ്.

പല തരത്തിലുള്ള സെല്‍ഫിയെടുക്കുകയും അവ സോഷ്യല്‍ മീഡിയായില്‍  പോസ്റ്റു ചെയ്യുകയും ചെയ്തതിന് ശേഷം അതിന്റെ ലൈക്ക് നോക്കുന്നതും മറ്റും മാനസികാരോഗ്യം തകരാറിലാക്കുന്നതായി മാനസികാരോഗ്യവിദഗ്ദരും സൗന്ദര്യചികിത്സാവിദഗ്ദരും പറയുന്നു. 15 നും 25 നും മധ്യേ പ്രായമുള്ള ചെറുപ്പക്കാര്‍ അഞ്ചു മുതല്‍ ആറു വരെ മണിക്കൂറുകള്‍ സെല്‍ഫിക്ക് വേണ്ടി ചെലവഴിക്കുന്നുണ്ട്. ഇവയ്ക്ക് കിട്ടുന്ന കമന്റുകള്‍ ആത്മാഭിമാനം കുറയ്ക്കുന്നു. ജോലിയിലോ പഠനത്തിലോ ശ്രദ്ധിക്കുന്നതിന് പകരം ലുക്കു മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ മുഴുകുന്നു.  സെല്‍ഫിയില്‍ അമിതമായി ശ്രദ്ധിക്കുന്നവര്‍ക്ക് ക്രമേണ സുഹൃത്തുക്കളുമായി അടുത്ത് ഇടപഴകുവാനോ സാമൂഹ്യബന്ധം സ്ഥാപിക്കാനോ കഴിയാതെ പോകുന്നു. സെല്‍ഫി പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന നെഗറ്റീവായ കമന്റുകളാണ് ഇതിന് കാരണം. മൂഡ് വ്യതിയാനം, ഏകാന്തത, തുടങ്ങിയവയെല്ലാം തുടര്‍ന്ന് സംഭവിക്കുന്നു.

സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ചികിത്സ തേടിയെത്തുന്ന യുവജനങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതായും സൗന്ദര്യചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇതിന് കാരണവും സെല്‍ഫിവരുത്തിവയ്ക്കുന്ന ചില വിനകളാണ്.

More like this
Related

ഓൺലൈൻ ഗെയിം;   കെണികൾ പലവിധം

ഓൺലൈൻ ഗെയിം ആപ്പ്  അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ...

നന്നായി ഫോൺ ഉപയോഗിക്കാം

മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്....

അധികമായാൽ സോഷ്യൽ മീഡിയയും…

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ...

ആപ്പിലായ ലോകം

ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം...
error: Content is protected !!