മിസ്റ്റിക് യാത്രകൾ

Date:

spot_img

ആത്മാവു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഉള്ളില്ലാത്ത ആളുകളുടെ പൊള്ളയാത്ത ശബ്ദങ്ങളാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നത്. ഇതിനിടയിൽ ചിലർ മിസ്റ്റിസിസത്തെക്കുറിച്ചും സൂഫിസത്തെക്കുറിച്ചും ആത്മീയായ മറ്റു ധാരകളെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കുന്നു.

ആത്മശൂന്യമായ കാലത്തിന് ആത്മാവ് നല്കാനുള്ള കർമ്മമായി ഇതു മനസ്സിലാക്കാം. ഇ എം ഹാഷീം ഇത്തരത്തിൽ മിസ്റ്റിക് യാത്രകൾ നടത്തുന്ന എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ പ്രകാശരാത്രികളിലെ മിസ്റ്റിക് യാത്രകൾ  എന്ന പുതിയ പുസ്തകം നമ്മുടെ  ആത്മാവിനെ തൊടുന്നതാണ്. സമകാലികമായ പല വിഷയങ്ങളെക്കുറിച്ചെഴുതുമ്പോഴും ഹാഷിമിന്റെ ഉള്ളിൽ നിന്നാണ് ഓരോ വാക്കും നിർഗളിക്കുന്നത്. എഴുത്തുകാരും കലാകാരന്മാരും സൂഫികളും സവിശേഷതയുള്ള ചില വ്യക്തികളും ഹാഷിമിന്റെ ചിന്തയിൽ കടന്നുവരുന്നു. നമ്മുടെ കാലത്തിന് നഷ്ടപ്പെട്ട സ്വരമായി ഹാഷിമിന്റെ വാക്കുകൾ പരിഗണിക്കാം. മതം മദമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് യഥാർത്ഥ ആത്മീയത തിരിച്ചെടുത്തേ മതിയാവൂ. അല്ലെങ്കിൽ നാം തമോഗർത്തത്തിലേക്ക് നിപതിക്കും. ഇ.എം. ഹാഷിമിന്റെ പുസ്തകം നമ്മെ കുറെക്കൂടി ആഴമുളളതാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

പ്രകാശരാത്രികളിലെ മിസ്റ്റിക് യാത്രകൾ
ഇഎം ഹാഷിംകൈരളി ബുക്സ്,
വില :180

റോയ് തോമസ്

More like this
Related

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ...

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന...

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക്...
error: Content is protected !!