ഡെവിൾസ് ബ്രിഡ്ജും ബോൺ ചർച്ചും

Date:

spot_img

ഓരോ യാത്രകളും സവിശേഷമായ അനുഭവങ്ങൾ കൊണ്ട് സമ്പന്നമാണ്. ഇതുവരെ കാണാത്ത കാഴ്ചകളും അനുഭവങ്ങളും അന്വേഷിച്ചാണ് ഓരോ സഞ്ചാരിയും തന്റെ യാത്രാഭാണ്ഡം മുറുക്കികെട്ടുന്നത്. അത്തരം സഞ്ചാരിയെ അത്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും ഈ ഭൂഖണ്ഡത്തിന്റെ വിവിത കോണുകളിലുണ്ട്. അത്തരം ചിലതിനെ പരിചയപ്പെടാം.

ഹാൻഡ് ഓഫ് ദ ഡെസേർട്ട്

 

മനുഷ്യന്റെ സഹനത്തെയും ഏകാന്തതയെയും നിസ്സഹായതയെയും വെളിവാക്കുന്ന വലിയൊരു ശില്പമാണ് ഇത്. ചിലിയിലെ അറ്റക്കാമ മരുഭൂമിയിലാണ് ഈ ശില്പം. അയണും കോൺക്രീറ്റുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മാരിയോ ഇരാർസാബാൽ എന്ന  കലാകാരനാണ് ശില്പി. 36 അടി ഉയരമുള്ള ഈ ശില്പം കാണാൻ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ എത്താറുണ്ട്.

ഡനാകിൽ ഡിപ്രഷൻ

 

സമുദ്രനിരപ്പിൽ നിന്ന് 330 അടി  താഴെ സ്ഥിതി ചെയ്യുന്ന ഡനാകിൽ ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ്. എത്യോപ്യയിലാണ് ഈ സ്ഥലം. സൾഫറും ഉപ്പും ഇവിടെ നിറഞ്ഞിരിക്കുന്നു.

പാൻജിൻ റെഡ് ബീച്ച്

 

ചെങ്കടൽ പലർക്കും പരിചിതമാണ്. പക്ഷേ പാൻജിൻ റെഡ് ബീച്ച് അത്ര പരിചിതമായിരിക്കാൻ സാധ്യത കുറവാണ്. ചൈനയിലാണ് ഈ ബീച്ച്. ൗെമലറമ മെഹമെ എന്ന ഒരിനം ചെടികൾ ശരത്കാലമാകുമ്പോഴേയ്ക്കും പൂത്തുതുടങ്ങും. ചുവപ്പുനിറമാണ് ഇതിന്. ഇതോടെ കടൽത്തീരം ചെങ്കടലാകും. ശരത്കാലത്ത് മാത്രമേ ഈ കാഴ്ചയുണ്ടാകൂ എന്നതിനാൽ ആ സമയത്ത് സന്ദർശകപ്രവാഹം കൂടുതലായിരിക്കും.

ബോൺ ചർച്ച്

 

മനുഷ്യരുടെ അസ്ഥികളും തലയോട്ടികളും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ദേവാലയമാണ് ബോൺ ചർച്ച്. ചെക്ക് റിപ്പബ്ലക്കിലാണ് ബോൺ ചർച്ച്. നാല്പതിനായിരത്തോളം മനുഷ്യഅസ്ഥികളും തലയോട്ടികളും ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.

ഡെവിൾസ് ബ്രിഡ്ജ്

 

ജർമ്മനിയിലാണ് ഡെവിൾസ് ബ്രിഡ്ജ്. പത്തൊൻപതാം നൂറ്റാണ്ടിലാണ് നിർമ്മാണം. പാലത്തിന്റെ പ്രതിഫലനം സർക്കിളായി വെള്ളത്തിലും പ്രതിഫലിക്കും. അങ്ങനെ വെള്ളത്തിലെ പ്രതിഫലനവും കൂടി ചേരുമ്പോൾ പൂർണ്ണ വൃത്തം ആയിത്തീരുന്നു.എന്നാൽ പാലത്തിലൂടെയുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

ഡോർവേ റെയിൽവേ

 

 ഹോചിമിൻ സിറ്റിയിലാണ് ഡോർവേ റെയിൽവേ. എല്ലാ ദിവസവും വൈകുന്നേരം നാലുമണി മുതൽ ഏഴു മണിവരെ താമസസ്ഥലത്തെ വീടുകളുടെ വാതിലുകളെ തൊട്ടുരുമ്മി ഇതിലൂടെ ട്രെയിൻ കടന്നു
പോകും.

കാനോ ക്രിസ്റ്റലെസ്

 

സെറാനിയ ദെ ലാ മക്കാറെന ദേശീയ പാർക്കിൽ കാണാൻ കഴിയുന്ന 62 മൈൽ നീളമുള്ള നദിയാണ് ഇത്. കൊളംബിയയിലാണ് ഈ വർണ്ണനദി. വ്യത്യസ്തതരം ചെടികളും വിവിധ നിറങ്ങളുമാണ് ഈ നദിയെ വർണ്ണ നദിയാക്കിയിരിക്കുന്നത്.

റൂബി ഫാൾസ്

 

യുഎസ്എയിലെ ടെന്നസിയിലാണ് റൂബി ഫാൾസ്. 145 അടിഉയരത്തിലുള്ള അണ്ടർഗ്രൗണ്ട് വാട്ടർഫാളാണ് ഇത്. പൊതുജനങ്ങൾക്കായി അനുവദിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരം കൂടിയ അണ്ടർഗ്രൗണ്ട് വാട്ടർഫാളും ഇതുതന്നെ.

More like this
Related

”മിഷൻ കാശ്മീർ”

ഇന്ത്യയെ കണ്ടെത്താൻ ഇരിങ്ങാലക്കുടയിൽ നിന്ന് കാശ്മീർ വരെ കാറിൽ യാത്ര ചെയ്ത...

അരുവിക്കച്ചാൽ

ആതിരപ്പള്ളിയിലുംം വാഴച്ചാലിലും മാത്രമല്ല  കോട്ടയം ജില്ലയിലെ അരുവിക്കച്ചാലിലും ഒരു വെള്ളച്ചാട്ടമുണ്ട്.  അരുവിക്കച്ചാൽ...

സാന്റോറിനിയിലേക്ക് യാത്ര പോയാലോ?

ഗ്രീസിലെ  മാജിക്കൽ ഐലന്റാണ് സാന്റോറിനി.ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദ്വീപസമൂഹവും. ബിസി...

ചാരിത്ര്യശുദ്ധിയുടെ കഥ; മാകം മാസൂറി

മലേഷ്യയിലെ ലങ്കാവിയുടെ  ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന  ഒരു പുരാവൃത്തമാണ് മാസൂറിയുടേത്....
error: Content is protected !!