മേയ്ക്കപ്പിലുണ്ട് അപകടം

Date:

spot_img
മേയ്ക്കപ്പില്ലാതെ വീടിന് വെളിയിലേക്ക്  ഇറങ്ങാൻ ഒട്ടുമിക്ക സ്ത്രീകൾക്കും മടിയായിരിക്കും. എന്നാൽ മേയ്ക്കപ്പിന്റെയും സൗന്ദര്യവർദ്ധകവസ്തുക്കളുടെയും ഉപയോഗം സ്ത്രീകളിൽ വന്ധ്യതയ്ക്കും ബ്രെസ്റ്റ് കാൻസറിനും കാരണമാകാനുള്ള സാധ്യതയുണ്ട്. ചർമ്മ സംരക്ഷണം, മേയ്ക്കപ്പ് എന്നിവയ്ക്കായി ഉപയോഗിക്കുന്നവയിൽ അടങ്ങിയിരിക്കുന്ന  രാസവസ്തുക്കളാണ് ഇത്തരമൊരു അപകടം ക്ഷണിച്ചുവരുത്തുന്നത്. നൂറുകണക്കിന് സ്ത്രീകളിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസിലെ ശാസ്ത്രജ്ഞർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. മേയ്ക്കപ്പ് വസ്തുക്കളിലുള്ള രാസപദാർത്ഥങ്ങൾ പ്രത്യുല്പാദനപരമായ ഹോർമോണുകളായ ഈസ്ട്രജൻ

(Oestrogen)പ്രോജോസ്ട്രോൺ (Progesterone)എന്നിവ സാധാരണയിൽ കൂടുതലായി ഉല്പാദിപ്പിക്കുന്നു. അമിതമായ ഈസ്ട്രജൻ ഉല്പാദനം ഫൈബ്രോയ്ഡ്, പോളിസ്റ്റിക് ഓവറി സിൻഡ്രോം എന്നിവയുമായി  ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ പ്രോജെസ്റ്റെറോൺ ബ്രെസ്റ്റ് കാൻസർ, അസാധാരണമായ യോനീ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു. 

പെർഫ്യൂമുകളിലും സെന്റുകളിലുമുള്ള  ഘടകങ്ങൾ വന്ധ്യതയിലേക്കും നയിക്കുന്നു. വെർജീനിയയിലെ ജോർജ് മേസൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ആർത്തവവിരാമം എത്തുകയോ ജനനനിയന്ത്രണം നടപ്പിലാക്കുകയോ ചെയ്തിട്ടില്ലാത്ത ആരോഗ്യവതികളായ 143  സ്ത്രീകളിൽ നടത്തിയ പരീക്ഷണമാണ് ഇക്കാര്യം വെളിവാക്കിയത്. സൗന്ദര്യവർദ്ധകവസ്തുക്കളിലെ രാസപദാർത്ഥങ്ങൾ സ്ത്രീകളിലെ പ്രോജോസ്റ്റെറോൺ ലെവൽ വർദ്ധിപ്പിക്കും എന്നുതന്നെയാണ് വ്യക്തമാക്കുന്നത്.

സ്ത്രീകളെ സംബന്ധിച്ചുള്ള ഈ പഠനം പുരുഷന്മാർക്കും ബാധകമാകാതിരിക്കുന്നില്ല. പെർഫ്യും ഉപയോഗിക്കുന്നതിൽ മാത്രമല്ല  ഫെയ്സ്‌ക്രീമുകളും ബോഡി ലോഷനുകളും പുരുഷന്മാരും ഉപയോഗിക്കുന്നത് സാർവത്രികമാണല്ലോ?

More like this
Related

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും...

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍...
error: Content is protected !!