ഫീനിക്‌സിന്റെ  ഫിലോസഫി

Date:

spot_img

മനുഷ്യൻറെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു; എന്നാൽ, കാറ്റടിക്കുമ്പോൾ അതുകൊഴിഞ്ഞുപോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെ ഓർക്കുന്നില്ല. ജനനത്തിനും മരണത്തിനും ഇടയിലുള്ള അന്തരമാണ് മനുഷ്യ ജീവിതം. സ്വപ്‌നങ്ങൾ കാണുവാനും സ്വപ്‌നങ്ങൾ നെയ്‌തെടുക്കുവാനും   അവ വെട്ടിപ്പിടിക്കുവാനും മനുഷ്യന് ആകെപ്പാടെ ഉള്ളത് കുറച്ച് സമയം മാത്രമാണ്. Well begun half done എന്നാണ്, എന്നാൽ പാതിവഴിയിൽ ഉപേക്ഷിക്കുന്നതൊന്നും ഫലം ചൂടുകയില്ല. 

ശ്രമം,  പരിശ്രമം,  കഠിന പരിശ്രമം  പിന്നെ വിശ്രമം എന്നാണ് പഴമക്കാർ പറഞ്ഞുവെക്കുന്നത്. നമുക്കെല്ലാം ഏറെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്  പക്ഷേ അവയിലേക്ക് എത്തിച്ചേരുവാനുള്ള ഒരു മോട്ടിവേഷൻ പലപ്പോഴും കുറവായിരിക്കും. പരാജയങ്ങൾ വിജയത്തിന്റെ മുന്നോടിയാണ്, പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് എന്നൊക്കെ നാം എത്രയേറെ  കേട്ട് മറന്നിരിക്കുന്നു.  സ്വപ്‌നങ്ങളിലേക്കും  ആഗ്രഹങ്ങളിലേക്കും ഉള്ള നമ്മുടെ യാത്ര ഒന്നോ രണ്ടോ പരിശ്രമങ്ങളിൽ മാത്രം ഒതുങ്ങി കൂടുന്നതാണ്. തന്റെ ലക്ഷ്യസ്ഥാനത്തെത്തുവോളം  പരിശ്രമിക്കുവാൻ നാം തയ്യാറാക്കുമ്പോൾ വിജയം നമുക്ക് ഉറപ്പാണ്.

ചാരമാവുക എന്നാൽ തന്റെ സത്ത നഷ്ടമായി ഇല്ലാതാവുക എന്നതാണ്, ഒന്നിനെ തന്റെ അസ്തിത്വം നഷ്ടമാവുക എന്നാണ്. എങ്കിലും സ്വന്തം ചാരത്തിൽ നിന്ന് പുനർജനിക്കാൻ കഴിവുള്ള ഒരു പക്ഷിയുടെ കഥയാണ് ഫീനിക്‌സ് പക്ഷിയുടെ ഇതിഹാസം പറയുന്നത്. അഗ്‌നി സൃഷ്ടിച്ച മരണം, പുനരുത്ഥാനം, അമർത്യത, സൂര്യൻ എന്നിവയുടെ സാർവത്രിക പ്രതീകമാണിത്. 

ഈജിപ്ഷ്യൻ ഐതിഹ്യങ്ങൾ പ്രകാരം 500 വർഷത്തോളം ആയുസ്സുള്ള ചാരത്തിൽ നിന്നും മഹത്വത്തോടെ പറന്നുയരുന്ന അൽഭുത ജീവി. നേർത്ത കാലുകളുള്ള കഴുകന് സമാനമായതും ആകർഷകമായ ചിറകുള്ളതും ഉയരുന്ന സൂര്യനോടും തീയോടും ബന്ധപ്പെട്ട നിറങ്ങളിൽ ഇത് കാണപ്പെടുന്നു. 

കണ്ണുനീരിന് മുറിവുണക്കുവാൻ കഴിവുണ്ട്, ചിറകുകൾക്ക് മരണത്തെ മറികടക്കുവാൻ കഴിയുമെന്നുമാണ് വിശ്വാസം. ഫീനിക്‌സ്‌നെക്കുറിച്ച് പറയപ്പെടുന്ന കഥകളിൽ ഒന്ന് ഇങ്ങനെയാണ്. ഒരു ദിവസം ഫീനിക്‌സ് ആകാശത്തിലൂടെ പറന്നുപ്പോകുമ്പോൾ സൂര്യനെ സ്പർശിക്കണമെന്ന ആഗ്രഹമുണ്ടായി, തന്റെ സർവ്വ ശക്തിയും എടുത്ത് സൂര്യനിലെക്ക് പറന്നുയർന്ന  ഫീനിക്‌സ് ഒരുപിടി ചാരംആയി നിലം പതിച്ചു. എങ്കിലും സൂര്യനെ തൊടണമെന്ന തന്റെ നിലക്കാത്ത ആഗ്രഹത്തിൽ നിന്നും ഫീനിക്‌സ് വീണ്ടും പുനർജനിച്ചു, അതിന് മരണമില്ല. അടുത്തിടെ കാണാനിടയായ വളരെ മനോഹരമായ ഒരു സിനിമയാണ്  വിധു വിനോദ് ചോപ്ര  സംവിധാനം ചെയ്ത ട്വൽത് ഫെയിൽ (12th Fail).  പന്ത്രണ്ടാം ക്ലാസ്സിൽ പരാജയപ്പെട്ടിട്ടും കഠിന പ്രയത്‌നത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന മനോജ് ശർമയുടെ  യഥാർഥ ജീവിതമാണ് ട്വൽത് ഫെയിൽ പറയുന്നത്. മനോജ് ശർമ, ശ്രദ്ധാ ജോഷ, എന്നിവരുടെ  ജീവിതത്തിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി അനുരാഗ് പഥക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ജീവിതത്തിൽ പരാജയങ്ങൾക്ക് ഒടുവിൽ പരാജയങ്ങൾ നേരിടുമ്പോഴും  വിജയം മാത്രം മുന്നിൽകണ്ട് മുന്നേറാൻ  ഈ സിനിമ ഒരു  പ്രചോദനമാണ്. കഠിനാധ്വാനവും ദീർഘവീക്ഷണവും ക്ഷമയും  ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന്  ഈ സിനിമ പഠിപ്പിക്കുന്നു.

നമ്മുടെയൊക്കെ ജീവിതത്തിലും നിരാശയുടെ ചാരകൂമ്പാരത്തിൽ ഇപ്പോഴും കനലുകൾ ബാക്കിയാണ്. കാറ്റടിക്കട്ടെ…കനൽ വീണ്ടും എരിയട്ടെ… അത് വലിയൊരു തീനാളമായി ഉയർന്നുപൊങ്ങ ട്ടെ… അങ്ങനെയെങ്കിൽ നമ്മളും വീഴ്ചയിൽ നിന്നും ഉയരുന്ന, മരണത്തിൽ നിന്നും പുനർജനിക്കുന്ന, ചാരത്തിൽ നിന്നും പുതുജീവനെടുക്കുന്ന ഫീനിക്‌സുകളാണ്. അതിനായി നമുക്ക് ശ്രമിക്കാം.. പരിശ്രമിക്കാം, നിരാശകൾ എല്ലാം പ്രത്യാശകൾ ആയി മാറട്ടെ.

ജിതിൻ ജോസഫ്

More like this
Related

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും...

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....

ഈ അബദ്ധധാരണകൾ നീക്കിക്കളഞ്ഞേക്കൂ

മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില...

ഈ ചിന്തകൾ വിജയം ഇല്ലാതാക്കും

ചിലപ്പോഴെങ്കിലും വിജയത്തിന് തടസ്സമായി നില്ക്കുന്നതും വിജയം ഇല്ലാതാക്കുന്നതും  പരിമിതപ്പെടുത്തുന്നതും നിഷേധാത്മക ചിന്തകളാണ്....
error: Content is protected !!