വിരല്‍ തുമ്പില്‍ അത്ഭുതം തീര്‍ക്കുന്ന സ്ററീഫന്‍ ദേവസി…..

Date:

spot_img

യുവത്വം തുളുമ്പുന്ന തിളക്കങ്ങള്‍ക്കപ്പുറവും തിളയ്ക്കുന്ന രക്തത്തിനുപരിയായി കടന്നുപോകുന്ന ഓരോ നിമിഷവും ദൈവത്തിന്റെ Bonus ആയി കാണുന്ന സ്ററീഫന്‍ ദേവസി…ഏതൊരു ജനകൂട്ടത്തെയും ആവേശത്തിന്റെ വേലിയേറ്റമാക്കാന്‍ കഴിവുള്ള സംഗീതജ്ഞന്‍…”ഒരിക്കലും ആരിലും വലുതല്ല ഞാന്‍” എന്ന ബോധ്യവും “ആരെയും കുറച്ചുകാണാന്‍ ഇഷ്ടമില്ലെന്ന തീരുമാനവും” നെഞ്ചിലേറ്റുന്ന ദിവ്യസംഗീതത്തിന്റെ ഹൃദയതാളം…സ്ററീഫന്‍ ദേവസിയെ ഇഷ്ടപ്പെടാതിരിക്കാന്‍ നമുക്ക് വകുപ്പില്ല…കാരണം ഒന്നു പരിചയപ്പെട്ടാല്‍ ഈ ചുള്ളനെ ആരും മറക്കില്ല…ഒറ്റപാലത്തിന്റെ തനിമ മനസ്സില്‍ നിന്നും ഒഴുക്കികളയാന്‍ തയ്യാറല്ലാത്ത കേരളത്തിന്റെ സ്വന്തം സ്ററീഫന്‍ ഇതാ നമുക്കായി…

എന്റെ ജീവിതം ദൈവത്തിന്റെ Bonus
“Everyday, Every minute, Every moment is a miracle for me” അങ്ങനെയെ എനിക്ക് വിശ്വസിക്കാന്‍ ആകൂ. കാരണം മരണത്തിന്റെ മുഖത്തുനിന്നുമാണ് ദൈവം എന്നെ കൈപിടിച്ച് ഉയര്‍ത്തിയത്. എന്റെ ജീവിതത്തിന്റെ “ഇനിയുള്ള” എന്ന ചിന്തപോലും ഒരു Bonus ആണ്. എല്ലാം ദൈവം എനിക്ക് കാണിച്ചുതന്നു. രോഗശയ്യയില്‍ എന്നെ പരിചരിക്കുന്ന ഡോക്ടേഴ്സിനെയും നേഴ്സുമാരെയും ഒക്കെ… 12 വയസ്സായ എന്റെ ചെവിയില്‍ വന്ന് ആരോ പറഞ്ഞിട്ടുണ്ട് “മോനേ നീ ലോകം മുഴുവന്‍ സഞ്ചരിക്കുമെന്ന്” ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ആര് ഇത് എന്നോട് പറയുന്നു….എങ്ങനെ ഇത് സംഭവിക്കുമെന്ന്…ഇന്ന് അന്റാര്‍ട്ടിക്ക എന്ന ഭൂഖണ്ഡം മാത്രമേ എനിക്ക് സഞ്ചരിക്കാനുള്ളൂ. ദൈവം അനുവദിക്കുകയാണെങ്കില്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ അതും നടക്കും. അതാ എനിക്ക് പറയാനുള്ളത്. എന്തെങ്കിലും ഉണ്ടാകുന്നുണ്ടെങ്കില്‍ l belive its God’s promise to me. അതുകൊണ്ടുതന്നെ എന്റെതായി ഒന്നും ഉണ്ടെന്ന് വിശ്വസിക്കുന്നുമില്ല. ദൈവത്തിന് ഒരു പദ്ധതിഉണ്ടെന്ന് എനിക്കറിയാം. പക്ഷേ എന്താണെന്ന് He knows

സ്ററീഫന്‍ സംഗീതത്തിലേക്ക് വന്ന വഴി എങ്ങനെ?
കുടുംബപരമായി സംഗീതപാരമ്പര്യം ഒന്നും ഇല്ല, ഞാന്‍ ഞങ്ങളുടെ പള്ളിയില്‍ പാടുമായിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ ഡാഡി വാങ്ങിതന്ന ഇമശെീ ന്റെ Key board ആണ് സംഗീതത്തിലേക്കുള്ള എന്റെ ആദ്യത്തെ കാല്‍വെപ്പ്. പിന്നെ പഠനത്തില്‍ ഞാന്‍ ശോഭിച്ചിട്ടില്ല. കോളേജില്‍ ഞാന്‍ അത്ര ൈ്രബറ്റ് ആയിരുന്നില്ല. ഹൈസ്ക്കൂള്‍ ക്ളാസുകളില്‍ കുറേ പൊട്ടി. അങ്ങനെ ഞെരുങ്ങിയാണ് രക്ഷപ്പെട്ടത്. പക്ഷേ Music വന്നാല്‍ സകലതും മാറി. ഞാന്‍ വളരെ സന്തോഷവാനാകും. ചെറുപ്പത്തിലെ തൊട്ട് ഞാന്‍ ഒത്തിരി പാട്ട് കേള്‍ക്കുമായിരുന്നു. വെറുതെ കേട്ടുകൊണ്ടിരിക്കും. അത് മുഴുവന്‍ പഠിക്കും അങ്ങനെ ഞാന്‍ ശരിക്കും ‘Music enjoy’ ചെയ്തിരുന്നു. പിന്നെ എന്റെ കഷ്ടപ്പാടു മുഴുവന്‍ ഇത് പഠിച്ചെടുക്കാനായിരുന്നു. പണ്ട് വലിയ പാടായിരുന്നു…

Keyboard പഠനം എങ്ങനെയായിരുന്നു?
Life of music എന്നെ കാട്ടിതന്നത് ലെസ്ലി പീറ്റര്‍ എന്ന സംഗീത അദ്ധ്യാപകനാണ്. അദ്ദേഹം നല്ല ഒരു Violinist ആണ്, A great man. അദ്ദേഹംതന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം അച്ചടക്കത്തിന്റേതായിരുന്നു. കൃത്യനിഷ്ഠ. because every muscisian need discipline അതില്ലാതെ പറ്റില്ല. പഠനത്തില്‍ അദ്ദേഹം വളരെ കര്‍ശനക്കാരനായിരുന്നു, Now I love him a lot. ചേതനയില്‍ വന്നപ്പോഴാണ് ഇത്ര വലിയ ലോകമാണ് സംഗീതമെന്ന് എനിക്ക് തോന്നിയത്. ഫാ. തോമസ് ചക്കാലമറ്റം “The man who made me what I am” ഞാന്‍ ഒത്തിരി പഠിച്ചു. എനിക്ക് ഒരു ഇരുത്തം വന്നത് അച്ചനിലൂടെയാണ്. കാരണം ആദ്യമൊക്കെ ഞാന്‍ ഇങ്ങനെ തെറിച്ച് നടക്കാണ്. കുറച്ച് നേരം കഴിയുമ്പോഴേക്കും എഴുന്നേല്‍ക്കണം. അങ്ങട്ട് പോക്ക്. ഇങ്ങട്ട് നടക്കല്‍ അങ്ങനെ. പക്ഷെ അച്ചന്‍ എന്നെ A-Z പഠിപ്പിച്ചു. “He found the soul of Music in me” ഞാന്‍ എല്ലാവരെയും കേള്‍ക്കും എന്നാണ് എന്റെ വിശ്വാസം. എനിക്കറിയാത്ത ഒത്തിരി കാര്യങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞുതന്നിട്ടുണ്ട്. നല്ല ഒരു Keyboardist ആകണമെങ്കില്‍ “We have to built patience to hear the other great fellows.”

സ്ററീഫനെ ഇത്രയും Professional ആക്കിയ ഗുരു ആരാണ്?
ഗുരക്കന്മാര്‍ ആരും എന്നെ Professional ആക്കിയില്ല. അവര്‍ക്ക് എന്നെ അങ്ങനെ ആക്കുക എന്നതായിരുന്നില്ല ലക്ഷ്യം. അവര്‍ എന്നെ നല്ല സംഗീതജ്ഞനാക്കി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. “They never taught me to live with music, they taught me to live for music and love music ? അവര്‍ എന്നെ ഒത്തിരി പഠിപ്പിച്ചു. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊന്നുണ്ട്. എന്റെ ഗുരുക്കന്മാര്‍ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല നീ അതുചെയ്യണം. ഇത് ചെയ്യണം അവര്‍ എന്നെ സംഗീതം പഠിപ്പിച്ചു. പിന്നെ 1998-2001 കാലഘട്ടത്തില്‍ ഞാന്‍ ഒത്തിരി ഗാനമേളക്ക് പോയിട്ടുണ്ട്. കാരണം അന്ന് എന്റെ കൈയ്യില്‍ അഞ്ച് പൈസ ഉണ്ടാകില്ല. അന്ന് ഒരു വായനയ്ക്ക് പോയാല്‍ അറുനൂറ് രൂപ കിട്ടും. അത് തീരുമ്പോള്‍ വീണ്ടും പോകും. ഈയൊരു കാരണമാണ് എന്നെ പ്രൊഫഷണല്‍ ആക്കിയതെന്ന് എനിക്ക് തോന്നുന്നു.

തികഞ്ഞ ഒരു പ്രൊഫഷണലാകുമ്പോള്‍ എന്ത് തോന്നുന്നു?
എന്റെ അമ്മേ, ഇത് വലിയ പാടാണ്. Really tough. എന്നെ വിളിക്കുന്നവരുടെ ആവശ്യങ്ങള്‍ പലതാണ്. പത്ത് പേരുണ്ടെങ്കില്‍ അവര്‍ക്ക് പത്ത് ആവശ്യങ്ങളാണ്. എല്ലാവരുടെയും ആഗ്രഹങ്ങള്‍ സംതൃപ്തമാക്കുക എന്നുവച്ചാല്‍…ഹൊ…ആലോചിക്കാന്‍ വയ്യാ. പിന്നെ ഒരു ദിവസം വെസ്റേറണ്‍ റോക്ക് ആണെങ്കില്‍ അടുത്ത സ്റേറജിങ്ങ് ചിലപ്പോള്‍ കച്ചേരിയായിരിക്കും, പിന്നെ ലാറ്റിന്‍ അമേരിക്കന്‍, ഹരിഹരന്‍ അങ്ങനെ; ഒത്തിരി നാടന്‍ പാട്ടൊക്കെ ഞാന്‍ ഒത്തിരി ആസ്വദിക്കുന്നതാണ്. പിന്നെ ഭക്തിഗാനങ്ങള്‍ എല്ലാം വരും. അപ്പോള്‍ പിന്നെ പാട് പറയണ്ടല്ലോ. ഇതൊക്കെ അഞ്ച് മിനിറ്റിനുള്ളില്‍ വായിച്ചെടുക്കണം. എങ്ങനെ എന്നറിയില്ല ഒക്കെ നടക്കുന്നുണ്ട്.

ഇന്ന് സ്ററീഫന്‍ ഒത്തിരി പോപ്പുലറാണ് ലോകം മുഴുവന്‍ എന്നു വേണേല്‍ പറയാം. ഈ സ്ഥാനം എങ്ങനെ ആസ്വദിക്കുന്നു…
Popularity, Money, Fans എനിക്കു തോന്നുന്നു ഇത് ജോലിയുടെ ഭാഗമാണെന്ന്. ഞാന്‍ ഒരിക്കലും അതില്‍ വലിയ ആകാംക്ഷ കണ്ടെത്താറില്ല. എന്റെ Face book -ല്‍ ഒരു ലക്ഷത്തിലധികം ഫ്രണ്ട്സ് ഉണ്ട്. അതിലൊന്നും ഞാന്‍ വലിയാളായി എന്ന് ഭാവിക്കുന്നില്ല. നമുക്കറിയാം വലിയ ഒരു കൊമ്പ് ഒരു ദിവസം ചായുന്ന നേരമുണ്ട്. ആരും നമ്മെ തിരിഞ്ഞ് നോക്കാത്ത ആ ദിവസം അന്ന് സന്തോഷമുണ്ടാകണമെങ്കില്‍ ഇന്നേ നാം സാധാരണക്കാരനായാല്‍ മതി. ഞാന്‍ വന്നത് എവിടെ നിന്നാണെന്ന ബോധം എനിക്ക് എപ്പോഴുമുണ്ട്. അത്രയ്ക്കും താഴ്ന്ന ഒരു അവസ്ഥയെ ഞാന്‍ ഇന്നും സ്നേഹിക്കുന്നു. “Because its my foundation, the days of Nothingness and pain”

സ്റേറജില്‍ ഒരു തകര്‍പ്പന്‍ സംഭവമാകാന്‍ എങ്ങനെ, അതും ചുരങ്ങിയ നിമിഷത്തിനുള്ളില്‍ എത്ര വലിയ ജനക്കൂട്ടത്തെയും കൈയിലെടുക്കുന്നതെങ്ങനെ?
എനിക്ക് ജീസസിനെ വലിയ ഇഷ്ടമാണ്. “He selected the most feeble and made the miracles” കര്‍ത്താവിന് കൂടുതല്‍ ഇഷ്ടം കഴുതയെയാണ്. എന്റെ കാര്യത്തിലും ഈശോ എന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍, l know I am the last one” പിന്നെ സ്റേറജില്‍ തകര്‍ക്കാന്‍ വേറെ എന്ത് വേണം. കൈയ്യില്‍ Piano കിട്ടിയാല്‍ പിന്നെ ഞാന്‍ പൊരിക്കും. വേറെ ഒന്നും നോക്കില്ല. സ്റേറജില്‍ കയറിയാല്‍ അപ്പനില്ല, അമ്മയില്ല, കുടുംബമില്ല, ജയിക്കുമോ തോല്‍ക്കുമോ എന്ന ചിന്തയില്ല. ‘Only Music’ ഞാന്‍ എന്നെ തന്നെ മറക്കുന്ന അവസ്ഥയാണ്. എനിക്ക് ശരിക്കും ഒരു special feeling ആണ്. ഞാന്‍ ഒത്തിരി ആസ്വദിക്കുന്നു.

റിയാലിറ്റി ഷോയുടെ വിപ്ളവമാണ് ഇപ്പോള്‍ നടക്കുന്നത്. എന്താണ് അഭിപ്രായം?
ഞാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി റിയാലിറ്റിഷോകളില്‍ പങ്കെടുക്കാറുണ്ട്. ഒരു വശത്ത് നമുക്കറിയാം ഒരു ചാനല്‍ വളരെ വളരെ വലുതാക്കുകയാണ്. അതിലൂടെ പിന്നെ ഏറ്റവും വലിയ മാര്‍ക്കറ്റിങ്ങ് നടക്കുന്നുണ്ട്. എല്ലാം ഒരു പണത്തിന്റെ വരവു ചിലവുകളാണ്. ഞാന്‍ ഏറ്റവും ശ്രേഷ്ഠമായി കാണുന്നത് അതിലൂടെ വളര്‍ന്നു വരുന്ന താരങ്ങളെയാണ്. ഒത്തിരി വ്യാത്യാസങ്ങള്‍ സമൂഹത്തില്‍ തീര്‍ക്കാന്‍ ഈ ഷോകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. ഞാന്‍ പങ്കെടുത്ത റിയാലിറ്റി ഷോയില്‍ ഒരു പയ്യന്റെ കാര്യം, അവന്‍ ഒരു ദിവസം പണിയെടുത്തില്ലെങ്കില്‍ അവന്റെ വീട് മുന്നോട്ട് പോകില്ല. ഈ ദാരിദ്യ്രത്തിനിടയില്‍ അവനെ കേരളം മുഴുവന്‍ കാണുന്നു. അവന്‍ ആ വീടിന് ഒരു ദൈവദൂതന്‍ പോലെ ആകുന്നു. അതുവഴി കുടുംബം രക്ഷപ്പെടുന്നു. സമൂഹം രക്ഷപ്പെടുന്നു. ഒന്നും ഇല്ലാത്ത നാട്ടിലേക്ക്, ടി.വി., ചാനല്‍, ക്യാമറ ഒക്കെ എത്തുന്നു. എന്തുവ്യത്യാസം വന്നു. ആ സ്ഥലത്തിന്. അതുകൊണ്ട് ഒത്തിരി നല്ല കാര്യങ്ങള്‍ അതിലുണ്ട്. കഴിവുള്ള ഒത്തിരി കുട്ടികള്‍ വളര്‍ന്നുവരുന്നുണ്ട്.

സംഗീതത്തിന്റെ ഏറ്റവും ഉയരം എന്താണ്.
അങ്ങനെ ഒരു സ്ഥാനം സംഗീതത്തില്‍ ഉണ്ടോ എന്നറിയില്ല. പക്ഷേ ഞാന്‍ ചോദിക്കുകയാണ് കേരളസംഗീതത്തിന്റെ നൂറ് വര്‍ഷങ്ങള്‍ക്കുശേഷമുള്ള അവസ്ഥ എന്താണ്? ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാകും. പുതിയത് എന്നതിനെക്കാള്‍ ഉള്ളതിന്റെ പുതിയ ഭാവങ്ങള്‍ രൂപപ്പെടും. വര്‍ഷങ്ങള്‍ക്കുശേഷം വേറെ ഒരു ദാസേട്ടന്‍ ജനിക്കുകയാണെങ്കില്‍ ഇന്നത്തെ പാട്ടിന്റെ അന്നത്തെ Version ഇറങ്ങു. “That is his individuality and it is Original” ഇന്നത്തെ റിയാലിറ്റി ഷോകളിലെ പുതിയ പരീക്ഷണം ഇതാണ്. പാട്ട് പഴയതുതന്നെ പക്ഷേ അത് സ്വന്തമാക്കി അവതരിപ്പിക്കണം. അങ്ങനെ വരുമ്പോള്‍ രൂപപ്പെടുന്നത് ഒറിജിനല്‍ ആയിരിക്കും. so music goes on to its zineth creating individuals and it continues…

ഓര്‍ക്കുന്ന ഏറ്റവും വലിയ ഷോ ഏതാണ്…
വലിയ ഷോ ഒന്നുമില്ല. എല്ലാം നല്ലതാണ്. ഞാന്‍ ഞെട്ടിയ സംഭവമുണ്ട്. ലണ്ടനില്‍ എ.ആര്‍. റഹ്മാന്‍ സാറിന്റെ വാണ്ണെയ് താണ്ടി വരവായ എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടി നടത്തിയ മ്യൂസിക്കല്‍ ഷോ. തുടങ്ങുന്നതിന്റെ തൊട്ട് മുമ്പ് സാര്‍ വന്ന് പറയുകയാണ് ഇന്ന് lead ചെയ്യേണ്ടത് പീയാനോ ആണെന്ന്. ദൈവമേ…ഞാന്‍ മറക്കില്ല എന്റെ കാറ്റ് പോയപോലെയാണ്. പക്ഷേ, പ്രോഗ്രാം പൊരിച്ചു. എല്ലാം കഴിഞ്ഞ് സാര്‍ എന്നെ വിളിച്ചു പറഞ്ഞു. “Stephen, you have a best hand, keep it.” മറക്കാന്‍ പറ്റില്ല, ഒരു കീബോര്‍ഡിസ്ററ് രാജാവ് എന്നോട് വന്ന,് അതും ആരോടും പ്രത്യേകിച്ച് ഒരു അഭിപ്രായം പറയാത്ത ഒരു വലിയ മനുഷ്യന്‍ വന്ന് പറഞ്ഞപ്പോള്‍ “മിണ്ടാതിരുന്നു” എന്താ തിരിച്ച് പറയാ എന്ന്പോലും അറിയില്ല. ഇതുപോലെ തന്നെയാണ് ഒരിക്കല്‍ മുംബൈയില്‍ സച്ചിന്‍ ഉണ്ടായിരുന്ന ഓഡിയണ്‍സ് കഴിഞ്ഞപ്പോള്‍, “ഒരാള്‍ നിങ്ങളെ കാത്തുനില്‍ക്കുന്നു എന്ന് പറഞ്ഞു” അന്ന് എന്തോ ഒരു തിരക്കില്‍ ഞാന്‍ പുറത്തിറങ്ങി ഫോണ്‍ ചെയ്യുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു പട്ടാളക്കൂട്ടംപോലെ ഒരു വരവ്, ഞാന്‍ ഞെട്ടി…നടുക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നെ വന്ന് അഭിനന്ദിച്ചു. നേരത്തെത്പോലെ “മിണ്ടിയില്ല’ തരിച്ചുനിന്നു. പിന്നെ കുറേനാള്‍ കഴിഞ്ഞ് ഒരു airport ല്‍ വച്ച് എന്നെ വിളിച്ച് ഹായ് പറഞ്ഞതും മറന്നില്ല.

ഇന്നത്തെ യുവജനങ്ങള്‍ക്ക് പ്രചോദനമായി രണ്ട് വാക്ക് പറയാമോ?
വളരെ സിംപിള്‍ ആയി പറയാം. ഇന്ന് എല്ലാവരും എന്റെ ഡ്രസിങ്ങില്‍ ആകാംക്ഷ ഉള്ളവരാണ്. ഞാന്‍ പറയാം. ഈ ജീന്‍സൊക്കെ ഞാന്‍ ഇടാന്‍ തുടങ്ങിയിട്ട് കൂടി വന്നാല്‍ എട്ട് വര്‍ഷമായിട്ടുണ്ടാകും. അതിലും മുമ്പ് മുണ്ടും ട്രൗസറും ആയിരുന്നു. “ജീന്‍സ് ഇഷ്ടമില്ലാഞ്ഞിട്ടല്ല കാശില്ലായിരുന്നു.” പ്രിയ യുവസുഹൃത്തുക്കളേ വന്നവഴി മറക്കരുത്. ഞാന്‍ പഠിച്ചത് ചേതനയില്‍ ഫാ. തോമസിന്റെ ശിഷ്യത്വത്തിലാണ്. പിയാനോ പഠനം (എല്ലാ പഠനവും) വളരെ ബുദ്ധിമുട്ടാണ്. കഷ്ടപ്പെട്ട് ഇങ്ങനെ ഇരിക്കണം. എനിക്ക് എപ്പോഴും എഴുന്നേറ്റ് പോകണം എന്ന് തോന്നും. “അന്ന് ഒരു പ്രാവശ്യം എഴുന്നേറ്റിരുന്നെങ്കില്‍ ഇന്ന് ഈ സ്ററീഫന്‍ ഇങ്ങനെ ഇരിക്കില്ലായിരുന്നു. So try hard..do work” ഞാന്‍ പരിശീലനം നടത്തിയിരുന്നത് രാത്രി 9.30 മുതല്‍ വെളുപ്പിന് 5.30 വരെയാണ്. എന്റെ കയ്യില്‍ പണം ഉണ്ടായിരുന്നില്ല. ഫീസ് അടയ്ക്കാതെയാണ് ഫാ. തോമസ് എന്നെ പഠിപ്പിച്ചത്. ഫീസ് കെട്ടുന്നവര്‍ രാത്രി 9.30നേ പോകുമായിരുന്നുള്ളൂ. അതുകഴിഞ്ഞ് ഞാന്‍ പഠിക്കും. ഉറക്കം വരും, ക്ഷീണം തോന്നും. പക്ഷേ ഒരിക്കല്‍ പോലും ഞാന്‍ ഒരു ദിവസം നഷ്ടമാക്കിയിട്ടില്ല. “ദിവസങ്ങള്‍ ദൈവത്തിന്റെ അനുഗ്രഹനിമിഷങ്ങളാണ്. അത് നഷ്ടമാക്കരുത്. സുഹൃത്തുക്കളേ…” എനിക്ക് എന്ത് ദുഃഖമുണ്ടായാലും എന്റെ അപ്പച്ചന്‍, അമ്മച്ചി, ചേട്ടന്‍, എന്റെ ഭാര്യ കൂടെ ഉണ്ടാകും. അവരെ ഞാന്‍ വിളിക്കും. “കുടുംബത്തെ നഷ്ടമാക്കിക്കൊണ്ട് ഒന്നും നാം നേടില്ല” അവരെന്നെ വഴക്കുപറഞ്ഞിട്ടുണ്ട്. പഠിക്കാന്‍ സ്വയം പണം കണ്ടെത്തണം എന്നായിരുന്നു ഡാഡിയുടെ പക്ഷം. Still I love him. ചേട്ടനാണ് എന്റെ എല്ലാ ട്രൂപ്പും മാനേജ് ചെയ്യുന്നത്. ഇന്ന് നമ്മെ പിന്‍തിരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഒത്തിരിയാണ്. ഉദാഹരണം മൊബൈല്‍ ഫോണ്‍…ഇന്ന് ഒരാള്‍ക്ക് പത്ത് മിനിറ്റ് കഴിഞ്ഞാല്‍ ഫോണ്‍ ചെക്ക് ചെയ്യാതെ പറ്റില്ല. “നമുക്ക് വളരണമെങ്കില്‍ നമ്മുടെ കുറേ ഇഷ്ടങ്ങള്‍ അറിഞ്ഞുകൊണ്ട് ഒഴിവാക്കണം.

പരിശീലനം കഠിനമായിരുന്നോ?
Ya… ശരിക്കും ഞാന്‍ ഞാനല്ലാതായി മാറിയത്. പരിശീലനത്തിലൂടെയാണ്. എന്റെ പഠസമയം ഞാന്‍ പറഞ്ഞല്ലോ 9.30 p.m-5.30 a.m. ഏറ്റവും വലിയ ഗുണം കിട്ടിയത് എനിക്ക് ഒരു distraction ഉണ്ടായിരുന്നില്ല. എല്ലാവരും ഉറങ്ങുന്ന സമയം. നന്നായി ശ്രദ്ധിക്കാന്‍ പറ്റി. ഒരു ചീലേ ആയിരവും ആയിരത്തില്‍ അധികം തവണ ഞാന്‍ വായിച്ച് പഠിക്കും, ഓരോ ദിവസവും. ഇന്ന് 4000 പാട്ടുകള്‍ എനിക്ക് കാണാപാഠമാണ്. ആ കാലങ്ങളില്‍ എല്ലാ തമാശകളികളും ഞാന്‍ ഉപേക്ഷിച്ചു. 5.30ന് രാവിലെ ഞാന്‍ ഒറ്റപാലത്തേക്ക് ബസ്കയറും വഴിയില്‍ മുഴുവന്‍ പാട്ടുകേള്‍ക്കും അവിടുത്തെ പണികള്‍ ചെയ്യും. രാത്രി തിരിച്ച് ഞാന്‍ ബസ്സ് കയറും. 9.00മണിക്ക് പഠനം തുടരും. വേറെ ഒരു ചിന്തയും ഉണ്ടായിരുന്നില്ല. ഇന്ന് ഞാന്‍ എന്റെ സൗണ്‍ഡ് എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥികളോട് ദിവസവും 20 പാട്ടെങ്കിലും കേള്‍ക്കാന്‍ പറയും. എല്ലാതരത്തിലുമുള്ളത് കേള്‍ക്കണം. ഉറങ്ങുമ്പോഴും കേള്‍ക്കണം ഉറക്കത്തില്‍ ഉപബോധമനസ്സില്‍ എല്ലാ പാട്ടുകളും കയറും. പിന്നെ നാം കോണ്‍ഷ്യസ് ആകുമ്പോള്‍ അത് ഉപകരിക്കും. ഞാന്‍ പ്രാക്ടീസ് ചെയ്ത് എന്റെ കൈയ്യില്‍ മുഴ വരാറുണ്ട്. പിന്നെ കുറച്ചുനേരം ചൂടുവെള്ളത്തില്‍ ഇടും വീണ്ടും പ്രാക്ടീസാണ്. പ്രാക്ടീസില്‍ “No Compromise” എല്ലാത്തിലും ഞാന്‍ മ്യൂസിക് കണ്ടെത്താന്‍ ശ്രമിക്കും. ട്രെയിന്‍ ഹോണ്‍ അടിക്കുമ്പോഴും, കിളി ചിലയ്ക്കുമ്പോഴും അതില്‍ ഞാന്‍ നോട്ട്സ് ക്രിയേറ്റ് ചെയ്യും. “I never create song, But I Be song, Every moment is song”

ഇത് സ്ററീഫണ്‍ ദേവസിയുടെ സ്നേഹ ജീവിതമാണ്. ആരോടും ഒരിക്കലും അന്യഭാവങ്ങള്‍ ഈ സുഹൃത്തിനില്ല. വന്ന വഴികളുടെ ഇഴകള്‍ ഈ സൗന്ദര്യമാണ് പിരിച്ചെടുത്തത്. അലിവുള്ള ഹൃദയം, ഉള്ളത് എല്ലാവര്‍ക്കും ആവുന്നതിലധികം കൊടുക്കും. നമുക്കും പരിശ്രമിക്കാം. വന്ന വഴികളെ മറക്കാതിരിക്കാന്‍, നേട്ടങ്ങള്‍ അദ്ധ്വാനത്തിലൂടെ സ്വന്തമാക്കാന്‍, അഹം ഉപേക്ഷിച്ച് സ്വസ്തമാകാന്‍, Lastly be what you are; Live what you learn; learn with patience and pain… ചെറു പുഞ്ചിരിയോടെ…..

More like this
Related

കാത്തിരിപ്പിന്റെ സന്തോഷങ്ങൾ

ആരെയെങ്കിലുമൊക്കെ കാത്തിരിക്കാത്തവരായി ആ രെങ്കിലുമുണ്ടാവുമോ? ഓരോ കാത്തിരിപ്പും തീവ്രമായ അനുഭവമാകുന്നത് ആരെയാണ്,...

ഒരേയൊരു ജഗതി

അധ്യാപനജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഞാൻ കുറച്ചുകാലം പത്രപ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട്. കോട്ടയത്ത്...

“ഇതും കടന്നു പോകും”

ഒപ്പം ടീം അവതരിപ്പിക്കുന്ന അതിജീവനത്തിന്റെ ഗാനം കോവിഡ്. ലോകം മുഴുവൻ ഇതുപോലെ നടുങ്ങിത്തരിച്ചതും...

മലയാളത്തിന്റെ പുതിയ അമ്മക്ക് അവാർഡ്

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സാവിത്രി ശ്രീധരൻ...
error: Content is protected !!