ദൈവം എന്നൊരു ശക്തിയില്ല. ഈ പ്രപഞ്ചം സ്വയം രൂപപ്പെട്ടതാണ്.
അയാള്‍ പറഞ്ഞു.
അത് താങ്കള്‍ക്കെങ്ങനെ പറയാന്‍ സാധിക്കും. ഈശ്വരവിശ്വാസിയായ ഒരാള്‍ ചോദിച്ചു
ദൈവം ഉണ്ടെങ്കില്‍, ഞാന്‍ വെല്ലുവിളിക്കുന്നു, ഈ നിമിഷം ദൈവം എന്നെ കൊല്ലട്ടെ.. ഞാന്‍ നൂറുവരെ എണ്ണാം. അതിനുള്ളില്‍ ഞാന്‍ മരിക്കുകയാണെങ്കില്‍ ദൈവം ഉണ്ട്. ഇല്ലെങ്കില്‍ ദൈവവും ഇല്ല..അയാള്‍ എണ്ണിത്തുടങ്ങി. രംഗത്ത് പൂര്‍വ്വാധികം നിശ്ശബ്ദത.. എന്താണ് സംഭവിക്കാന്‍ പോകുന്നത്..ദൈവത്തിനെതിരെയുള്ള വെല്ലുവിളിയല്ലേ ഇത്? കളി കാര്യമാകുമോ?
തൊണ്ണൂറ്റൊമ്പത്.. നൂറ്…
നിരീശ്വരവാദി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. കണ്ടോ ദൈവമില്ല. ഉണ്ടായിരുന്നെങ്കില്‍ ഈ വെല്ലുവിളി സ്വീകരിക്കുകയില്ലായിരുന്നോ? അപ്പോള്‍ ദൈവവിശ്വാസി ചോദിച്ചു.
താങ്കള്‍ക്ക് മക്കളുണ്ടോ?
ഉണ്ട്..അതുംഇതുമായി എന്ത് ബന്ധം? നിരീശ്വരവാദി പരിഹസിച്ചു.
താങ്കള്‍ ഇന്ന് വീട്ടില്‍ ചെല്ലുമ്പോള്‍ താങ്കളുടെ മകന്‍ പറയുകയാണ് താങ്കള്‍ അവന്റെ പിതാവല്ല എന്ന്. ഒരു തോക്ക് താങ്കളുടെ കൈയില്‍തന്നിട്ട് അവന്‍ തുടര്‍ന്ന് പറയുന്നു, താങ്കളാണ് അവന്റെ പിതാവെങ്കില്‍ അവനെ വെടിവയ്ക്കുക എന്ന്.. ബുദ്ധിവികാസം പ്രാപിച്ചിട്ടില്ലാത്ത മകന്‍ പറയുന്നത് കേട്ട് സ്വന്തം പിതൃത്വം തെളിയിക്കാനായി താങ്കള്‍ ആ തോക്ക് വാങ്ങി അവനെ വെടിവച്ചിടുമോ?
നിരീശ്വരവാദിക്ക് ഉത്തരം മുട്ടി. ഇല്ല.. അയാള്‍ പതുക്കെ പറഞ്ഞു.
വെറും മനുഷ്യനായ താങ്കള്‍ക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കുകയില്ലെങ്കില്‍ സ്‌നേഹസ്വരൂപനായ ദൈവത്തിന് താങ്കളുടെ വെല്ലുവിളിസ്വീകരിച്ച് എങ്ങനെയാണ് താങ്കളെവെടിവച്ച് കൊല്ലാന്‍ കഴിയുക?