ഭൂമിയുടെ മാറിലേക്ക് പാഞ്ഞുവരുന്നഒരു മഴത്തുള്ളിയുടെ ജീവിതത്തെയൊന്നു വിലയിരുത്തിയിട്ടുണ്ടോ നമ്മളാരെങ്കിലും ?
മേഘക്കൂട്ടിൽ നിന്നും സ്വതന്ത്രമായിതാഴേക്ക് പറക്കുമ്പോൾ തൊട്ട്,എന്തൊരു ആവേശമാണതിന്.
അതിനെ കാത്തിരിക്കുന്ന ഓരോരോ ജീവിതങ്ങളേയും കൃത്യമായി അറിയുന്നുണ്ടത്.
ദാഹിച്ചു വലഞ്ഞിരിക്കുന്നഒരു കിളിക്കുഞ്ഞിന്റെ തൊണ്ടയിലത്കുടിനീരാവുംചുട്ടുപൊള്ളിക്കിടക്കുന്നഒരു മണൽത്തരിയുടെ നെഞ്ചിൽ കുളിർജലംതളർന്നു കിടക്കുന്നഒരു കുഞ്ഞു ചെടിയുടെ വേരിൽ അമൃതകണമാവും...
കൂറ്റൻ മച്ചോടുകൂടിയ ആശ്രമത്തിന്റെ അർദ്ധവൃത്താകൃതിയിലുള്ള പ്രവേശന കവാടത്തിലൂടെ ഇടനാഴിയിലേക്ക് പ്രവേശിച്ചപ്പോയാണ് ഗാന്ധിയും ഭീമും ആലോചനയിൽ കയറിയ കാലം മുതൽ പരതി കൊണ്ടിരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം ഭാഗികമായെങ്കിലും കിട്ടിയത്. 'എത്രയോ പാടുപെട്ടാണ് ഞാൻ...
ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.ചെന്നാലുടനെത്തന്നെ മണ്ണിൽ അനാഥരായി കിടക്കുന്ന കിളിക്കുഞ്ഞുങ്ങളെയും പ്രാണികളെയും പുഴുക്കളെയും കുറച്ചുനേരം നെഞ്ചോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കും അയാൾ.
പിന്നെ പ്രാണികളേയും പുഴുക്കളേയും അതീവശ്രദ്ധയോടെ മറ്റേതെങ്കിലും മരത്തിന്റെ തടിയിലോ...
പട്ടാളക്കാരനായിരുന്നത് കൊണ്ടായിരിക്കും അച്ഛന്റെ കൂട്ടുകാരെല്ലാംതന്നെ പട്ടാളക്കാരായിരുന്നവരായിരുന്നു.ചില ഞായറാഴ്ചകളിൽ ബക്കർ സാറും അന്തോണി സാറും ഞങ്ങളുടെ വീട്ടിലേക്കൊരു മാർച്ച് നടത്തും.എനിക്കു സ്‌നേഹത്തിൽ പൊതിഞ്ഞ കുറേ മിഠായികൾ തരും അവർ .പട്ടാളക്കഥകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ മിലിറ്ററി ക്യാന്റീനിൽ നിന്നും കിട്ടിയ മദ്യക്കുപ്പിയൊന്ന് അവിടെ...
ഭാവിവിചാരപരമായ സാംസ്‌കാരിക ചരിത്രനിരൂപണം കൊണ്ട് ഇതിനകം ശ്രദ്ധേയമായ കൃതി. യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയും പറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണ പാത...