ഈ ഡയറ്റ് നല്ലതാണ്

Date:

spot_img


ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ ലേഖനം തുടർന്ന് വായിച്ചാൽ മതി. കാരണം ഇത് അവർക്കുവേണ്ടിയുളളതാണ്.

നമുക്കറിയാം, ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടിയാണ് നാം ഭക്ഷണം കഴിക്കുന്നത്. ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. എന്നാൽ കഴിക്കുന്ന ഭക്ഷണം തന്നെ ശരീരത്തെ രോഗാതുരമാക്കിയാലോ? ക്രമരഹിതവും അനാരോഗ്യകരവുമായ ഭക്ഷണശീലങ്ങൾ വഴിജീവിതവും ആരോഗ്യവും താറുമാറാക്കുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. നാവിന്റെ രുചിയാണ് അവർക്ക് പ്രധാനം. 

ഗുണപ്രദമായ ഭക്ഷണം കഴിക്കുന്നതിനെക്കാൾ രുചിയുള്ള ഭക്ഷണം കഴിക്കുന്നവരാണ് കൂടുതലും. പക്ഷേ അത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയാൽ പോലും രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്താനായി അവ ആവർത്തിക്കുകയും ഒടുവിൽ അപകടത്തിൽ ചെന്നു ചാടുകയും ചെയ്യുന്നവരാണ് ഏറെയും. ഭക്ഷണകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നല്കിയാൽ ആരോഗ്യത്തോടെ ജീവിച്ചിരിക്കാനാവുമെന്നും അത് ആയൂർദൈർഘ്യത്തിന് വരെ വഴിതെളിക്കുമെന്നുമുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. അത്തരം ചില പഠനങ്ങൾ അടുത്തകാലത്ത യുകെയിൽ ആവർത്തിക്കുകയുംചെയ്തിരുന്നു. ഇതിൽ പറയുന്നതനുസരിച്ച് ഭക്ഷണശീലങ്ങളിൽ ക്രിയാത്മകമായ മാറ്റംവരുത്തിയാൽ കൂടുതലായി പത്തുവർഷം വരെ ജീവിച്ചിരിക്കാൻ കഴിയുമെന്നാണ്. 

നിശ്ചിതപ്രായമെത്തിക്കഴിയുമ്പോൾ ഡയറ്റ് ശീലിക്കുന്നവരാണ് പലരും. ഇന്നലെവരെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ഒഴിവാക്കുന്നതിനെയാണ് പലരും ഡയറ്റെന്ന് വിശേഷിപ്പിക്കുന്നത്.  എന്നാൽ ഇത് ശരിയല്ല ആരോഗ്യപരമായ പാനീയങ്ങൾ അടങ്ങിയിട്ടുള്ള ആഹാരക്രമമാണ് ഡയറ്റ്.  ശരീരത്തിന് ദോഷം ചെയ്യുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്ന ആഹാരക്രമമാണ് ഡയറ്റ്.  ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പാലും പാലുല്പന്നങ്ങളും പഴവും പച്ചക്കറികളും എല്ലാം ഇതിന്റെ ഭാഗമാണ്. അന്നജം കുറവായിട്ടുള്ളതും എന്നാൽ പ്രോട്ടീൻ അത്യാവശ്യം ലഭിക്കുന്നതും കൊഴുപ്പ് പരമാവധി കുറഞ്ഞതുമായ ഭക്ഷണമാണ് കഴിക്കേണ്ടത്. പിസ, ബർഗർ, ചോക്ലേറ്റ്, സോഫ്റ്റ് ഡ്രിങ്ക്സ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ, പഞ്ചസാര ഇവയൊക്കെ  സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. 

ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുന്നതോ ആയ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നമ്മൾ ജീവിക്കുന്ന അന്തരീക്ഷത്തിന് ഇണങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് കഴിക്കേണ്ടത്.  ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായതും അതാതു സമയങ്ങളിൽ സുലഭമായതുമായ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഓരോരുത്തരുടെയും ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കുന്നത് അവരവർ തന്നെയെന്നതാണ്. കാരണം അവർ ചെയ്യുന്ന ശാരീരികാദ്ധ്വാനം അവർ കഴിക്കേണ്ട ഭക്ഷണം തീരുമാനിക്കുന്നു. ശാരീരികാദ്ധ്വാനം ആവശ്യമില്ലാത്ത ജോലി ചെയ്യുന്ന ഒരാൾ  കഠിനമായി ജോലി ചെയ്യുന്ന ഒരാളെ പോലെ കൂടുതൽ ഭക്ഷിക്കേണ്ടതില്ല.

പ്രഭാതഭക്ഷണം ഒരിക്കലും മുടക്കരുത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അൾസർ, ഗ്യാസ് തുടങ്ങിയവയ്ക്ക് കാരണമാകും. കൃത്യസമയത്തും കൃത്യ ഇടവേളകളിലുമായിരിക്കണം കഴിക്കേണ്ടത്. ഭക്ഷണം പോലെ തന്നെ  പ്രധാനപ്പെട്ടതാണ് വെള്ളവും.

 25 കിലോ തൂക്കമുള്ള ഒരാൾ ദിവസം ഒരു ലിറ്റർ വെള്ളം കുടിക്കണമെന്നാണ് ചില ചികിത്സാവിധികൾ പറയുന്നത്. തൂക്കമനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും എന്ന് ചുരുക്കം. ഭക്ഷണക്രമം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ ഭക്ഷണരീതികൾ ജീവിതത്തിൽ നടപ്പിലാക്കുകയുംചെയ്യുന്നതിന് പുറമെ പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുകയും വ്യായാമം പതിവാക്കുകയും ചെയ്യണം.

ദിനംപ്രതി വർദ്ധിച്ചുവരുന്ന ജീവിതശൈലിരോഗങ്ങളുടെയെല്ലാംപ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തന്നെയാണ്. ക്രമംതെറ്റിയ ആഹാരരീതിയും കണ്ണിൽ കാണുന്നതെല്ലാം വാരിവലിച്ചുതിന്നുന്ന രീതിയും വ്യായാമരഹിതമായ ജീവിതവും പലരുടെയും ആയുർദൈർഘ്യം വെട്ടിക്കുറയ്ക്കുന്നുണ്ട്. അതുകൊണ്ട്  ആരോഗ്യപ്രദവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം ജീവിതത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുക.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!