സഹപ്രവർത്തകർ വെറുക്കുന്നുണ്ടോ?

നന്നായി ജോലിയെടുക്കുന്നതിന്  ജോലിസ്ഥലത്ത് ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സഹപ്രവർത്തകർ തമ്മിലുള്ള ആരോഗ്യകരമായ സൗഹൃദവും മേലധികാരിയിൽ നിന്നു കിട്ടുന്ന പിന്തുണയും അതിൽ പ്രധാനപ്പെട്ടതാണ്. പക്ഷേ പല ഇടങ്ങളിലും അത്തരം ബന്ധങ്ങളില്ല എന്നതാണ് വാസ്തവം. ഇങ്ങനെയാണെങ്കിലും സഹപ്രവർത്തകൻ നമ്മെ ഇഷ്ടപ്പെടുന്നുണ്ടോ അതോ നമുക്ക് ഉപദ്രവമാണോ ചെയ്യുന്നത് എന്ന് അറിയാൻ ആർക്കായാലും താല്പര്യമുണ്ടാകും. സഹപ്രവർത്തകരുടെ ഇത്തരം പെരുമാറ്റങ്ങളിലൂടെ അവർക്ക് നമ്മോടുള്ള മനോഭാവം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാനാവും.
മുഖാമുഖം  വരുന്ന സന്ദർഭങ്ങൾഒഴിവാക്കുക
നേർക്കുനേർ വരുമ്പോൾ പോലും മുഖത്ത് നോക്കാതിരിക്കുക, നോട്ടം മാറ്റുക, നിങ്ങളെ ഒഴിവായി പോകാൻ ശ്രദ്ധിക്കുക എന്നിവയെല്ലാം സഹപ്രവർത്തകർ ചെയ്യുന്നുണ്ടെങ്കിൽ അവർ നിങ്ങളെ വെറുക്കുന്നവരോ നിങ്ങളുടെ സാന്നിധ്യം ഇഷ്ടപ്പെടാത്തവരോ ആണ്.
നിങ്ങളുടെ ജോലിയുടെ മഹത്വം ഏറ്റെടുക്കുക
നിങ്ങൾ ചെയ്യുന്ന ജോലിയുടെ മഹത്വം തങ്ങളുടേതാണെന്ന മട്ടിൽ അവർ ഏറ്റെടുക്കും. നിങ്ങൾക്ക് കിട്ടുന്ന അഭിനന്ദനങ്ങളും പ്രശംസകളും അവർ സ്വന്തമാക്കും. പ്രമോഷൻ സാധ്യതകൾക്ക് വിലങ്ങു തടിയായി നില്ക്കും.
ബോസാകാൻ ശ്രമിക്കും
ഒരേ ജോലിയും പദവിയും ഉള്ളവരാണെങ്കിൽ തന്നെ അവർ നിങ്ങളെ കീഴുദ്യോഗസ്ഥനും അവർ നിങ്ങളുടെ മേലധികാരിയായും ചമയും. ശാസനകൾ, തിരുത്തലുകൾ, ഉപദേശങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വരാം.
പിരിഞ്ഞുപോകാൻ പ്രോത്സാഹിപ്പിക്കും
നിങ്ങൾ ഇവിടെ ജോലിയെടുക്കേണ്ട ആളൊന്നുമല്ല, എത്രയോ ഉയരങ്ങളിലെത്തേണ്ട ആളാണ് എന്ന് ഇടയ്ക്കിടെ നിങ്ങളോട് ആരെങ്കിലുമൊക്കെ പറയുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ചിലരൊക്കെ ആത്മാർത്ഥപൂർവ്വമായി അങ്ങനെ സംസാരിക്കുന്നുണ്ടാവും. അത്തരക്കാരെ മാറ്റിനിർത്തിക്കൊണ്ടാണ് ഇത് പറയുന്നത്. രണ്ടുകൂട്ടരും പറയുന്നതിലെ ആത്മാർത്ഥത നമുക്ക് മനസ്സിലാകുമല്ലോ.
അഭിപ്രായങ്ങളെ അവഗണിക്കും 
ഒരു ടീമായി ജോലിയെടുക്കുമ്പോൾ അവഗണിച്ചുകളയും എന്നുമാത്രമല്ല അഭിപ്രായങ്ങളെ നിസ്സാരമായി തള്ളിക്കളയുകയോ പുച്ഛിക്കുകയോ ചെയ്തുകളയും
error: Content is protected !!