പണമധികമായാൽ സ്വഭാവം മാറും

Date:

spot_img

സ്വഭാവ മഹിമയും സാമ്പത്തിക സ്ഥിതിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. സാമ്പത്തികമായി വളരെ ഉയർന്നവർ പലപ്പോഴും സ്വഭാവമഹിമ കുറഞ്ഞവരാണെന്നാണ് ഈ പഠനം പറയുന്നത്.  പ്രധാനമായും നാലു സ്വഭാവപ്രത്യേകതകളാണ് ഇവർക്കുള്ളത്.  മോഷണസ്വഭാവം, ചതി, നുണ, മറ്റുള്ളവരുടെ ജീവനെടുത്തുകൊണ്ടുള്ള അശ്രദ്ധമായ ഡ്രൈവിംങ്. മോഷണം എന്ന് പറയുമ്പോൾ അത് ആരുടെയെങ്കിലും പോക്കറ്റടിക്കുന്നതു മാത്രമായി ചുരുക്കരുത്. പാവങ്ങളുടെ സ്വത്തുക്കൾ ചുളുവിലയ്ക്ക് സ്വന്തമാക്കുന്നതും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും എല്ലാം ഇതിനോട് ചേർത്തുവേണം വായിക്കേണ്ടത്. ബിസിനസിൽ നേട്ടങ്ങൾ കൊയ്യാൻ ചതിയും വഞ്ചനയും നടത്തുന്നതും സമ്പന്നരുടെ ശീലമാണ്. വിവാഹേതര ബന്ധങ്ങൾ സ്ഥാപിക്കുന്നതുകൊണ്ട് പലരും ജീവിതപങ്കാളിയോട് അവിശ്വസ്തത പുലർത്തുകയും നുണ പറയുകയും ചെയ്യുന്നു. അശ്രദ്ധമായ ഡ്രൈവിംങ് കൊണ്ട് റോഡപകടങ്ങൾ വർദ്ധിപ്പിക്കുന്നതും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതും സമ്പന്നർ തന്നെയാണ്. ചില പത്രവാർത്തകളും സെലിബ്രിറ്റികൾ അതിൽ പ്രതികളായതും ഓർമ്മിക്കുമല്ലോ. പണം തങ്ങൾക്കുണ്ടെന്ന അഹങ്കാരവും അതുവഴി നേടിയെടുക്കാവുന്ന സ്വാധീനവുമാണ് പലരെയും ഇത്തരം അതിക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.

പണം വേണം. അതാവശ്യവുമാണ്.എല്ലാവരും അതാഗ്രഹിക്കുന്നുമുണ്ട്. എന്നാൽ ക്രമാതീതമായ പണവും അന്യായമായ ലാഭങ്ങളും നമ്മുടെ സ്വഭാവത്തിലുംപെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാക്കുന്നു. ഒരുകാലത്ത് ഒരേപോലെ ജീവിച്ചിരുന്നവരിൽ ഒരാൾ പെട്ടെന്ന് പണക്കാരനാകുന്നതോടെ മറ്റെയാളോട് അവഗണന പുലർത്തുന്നതും മറ്റും സാധാരണ സംഭവങ്ങലാണല്ലോ. ധാർമ്മികതയും സന്മാർഗ്ഗികനിലവാരവും കുറഞ്ഞ ആളുകളും സമ്പന്നരാണെന്നും ഈ  പഠനം പറയുന്നു. അതുപോലെ സമ്പന്നർ ഹ്രസ്വകാല ബന്ധങ്ങളിലാണ് താല്പര്യം കാണിക്കുന്നതെന്നും മുമ്പൊരു പഠനം വ്യക്തമാക്കിയിരുന്നു.

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!