മാനസികാരോഗ്യത്തിന് നല്ല ആരോഗ്യശീലങ്ങൾ 

Date:

spot_img

മാനസികാരോഗ്യം ദുർബലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകമെങ്ങും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് വിഷാദം അഥവാ ഡിപ്രഷൻ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.  വിഷാദം മനുഷ്യനെ പിടികൂടിക്കഴിഞ്ഞാൽ പിന്നെ ജീവിതം വിരസവും  നിർവികാരവുമായിമാറും. ഇതിനുള്ള മറുപടിയും പരിഹാരവും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതു മാത്രമാണ്. ജീവിതശൈലിയിലുണ്ടാകുന്ന ക്രിയാത്മകതയും പോസിറ്റിവിറ്റിയും വിഷാദസാധ്യതകളെ പരമാവധി കുറയ്ക്കുന്നുണ്ട്. നിലവിൽ പിന്തുടർന്നുവരുന്ന ജീവിതശൈലിയെ തകർത്തുകൊണ്ട് ആരോഗ്യകരമായ ജീവിതരീതിയിലേക്ക് മാറാൻ കഴിഞ്ഞാൽ വിഷാദത്തെയും നമുക്ക് പമ്പകടത്താം. ആരോഗ്യകരമായ ജീവിതശൈലി സ്വന്തമാക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?

സ്ഥിരവ്യായാമം

ശാരീരികവ്യായാമം ശരീരത്തിന് മാത്രം ഗുണം നല്കുന്നതല്ല അത് മാനസികാരോഗ്യംകൂടി മെച്ചപ്പെടുത്തുന്നുണ്ട്. സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ എൻഡോർഫിൻസ്  ശരീരത്തിൽ നിന്ന് പുറത്തേക്ക് വരികയും മെച്ചപ്പെട്ട് മൂഡ് നിലനിർത്താൻ കാരണമാകുകയും ചെയ്യുന്നു. ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്താൽ വിഷാദസാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും. നടത്തം, സൈക്കിളിംങ്, ഡാൻസ് തുടങ്ങിയവയും ഇതേ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നവയാണ്.

സമീകൃത   ആഹാരം

പോഷകങ്ങൾ അടങ്ങിയ ഭക്ഷണം മാനസികാരോഗ്യത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. വിശപ്പ് അടങ്ങുന്നതിന് എന്തെങ്കിലും വാരിവലിച്ചുകഴിച്ചാൽ പോരാ കഴിക്കുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യം നല്കാൻ കഴിയുന്നത് കൂടിയായിരിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം തുടങ്ങിയവയെല്ലാം തലച്ചോറിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നു. ഒമേഗ 3 അടങ്ങിയ മത്സ്യവും വാൾനട്ട്സും കഴിക്കുന്നതും വിഷാദസാധ്യത ഗണ്യമായി കുറയ്ക്കുന്നു.

മതിയായ   ഉറക്കം

ദിവസം ഏഴു മുതൽ ഒമ്പതു മണിക്കൂർവരെ ഉറങ്ങേണ്ടത് മാനസികാരോഗ്യത്തിന് വളരെ നല്ലതാണ്. വളരെ വൈകി മാത്രം ഉറങ്ങാൻ കിടക്കുകയും വൈകിയെണീല്ക്കുകയുംചെയ്യുന്നതാണ് നിലവിൽ കണ്ടുവരുന്ന രീതി. അതുപോലെ തോന്നുന്ന സമയത്ത് ഉറങ്ങാൻപോകുന്ന പതിവും ഉണ്ട്. ഉറങ്ങാൻ പോകുന്നതിനും ഉറങ്ങിയെണീല്ക്കുന്നതിനും കൃത്യമായ ടൈം ഷെഡ്യൂൾ പ്ലാൻ ചെയ്യുക. ശാന്തമായി ഉറങ്ങാൻ കഴിയത്തക്ക രീതിയിലുള്ള പരിസരം സൃഷ്ടിക്കുന്നതും നല്ലതാണ്.

സ്‌ട്രെസ്   മാനേജ്മെന്റ്

തുടർച്ചയായ സ്ട്രെസ് വിഷാദത്തിലേക്ക് നയിക്കും. ജീവിതത്തിൽ പലകാരണങ്ങളാൽ അനുഭവിക്കുന്ന സ്ട്രെസ് പതുക്കെപതുക്കെ വിഷാദരോഗത്തിന് കാരണമാകും. അതുകൊണ്ട് തുടക്കത്തിൽ തന്നെ സ്ട്രെസ് കൈകാര്യം ചെയ്യാൻ പഠിക്കുക. മെഡിറ്റേഷൻ ഡീപ്പ് ബ്രീത്തിംങ്, യോഗ എന്നിവയൊക്കെ ഇതിന് സഹായകരമാണ്. ചില വിനോദങ്ങളിൽ ഏർപ്പെടുന്നതും  സ്ട്രെസ് കുറയ്ക്കും

സാമൂഹികബന്ധം

മെച്ചപ്പെട്ട സാമൂഹികബന്ധങ്ങൾ മാനസികാരോഗ്യത്തിന് സഹായകരമാണ്. സമൂഹവുമായി ബന്ധപ്പെട്ട് ജീവിക്കുക. നല്ല വ്യക്തിബന്ധങ്ങൾ, തൊഴിൽ ബന്ധങ്ങൾ, കുടുംബബന്ധങ്ങൾ എന്നിവയെല്ലാം സാമൂഹികബന്ധത്തിന് സഹായകരമാണ്. ഒറ്റപ്പെട്ട അവസ്ഥ വിഷാദസാധ്യതകളെ വർദ്ധിപ്പിക്കും. അതിനാൽ  സാമൂഹികജീവിതം നയിക്കുകയും വ്യക്തിബന്ധങ്ങൾ സുദൃഢമാക്കുകയും ചെയ്യുക.

മദ്യം   ഉപേക്ഷിക്കുക

സ്ട്രെസ് കുറയ്ക്കാനായി ചിലർ കണ്ടെത്തുന്ന പരിഹാരമാർഗ്ഗമാണ് മദ്യം. എന്നാൽ ഇത് ഗുണ ത്തെക്കാൾ ദോഷമാണ് ചെയ്യുന്നത്. മദ്യത്തിനോട് അകലം പാലിക്കുക.

ലക്ഷ്യബോധമുണ്ടായിരിക്കുക

ആത്മാഭിമാനം ഉണ്ടായിരിക്കുകയും ലക്ഷ്യബോധമുണ്ടായിരിക്കുകയും ചെയ്യേണ്ടത് അത്യാ
വശ്യമാണ്. തനിക്കൊരു ലക്ഷ്യമുണ്ടെന്ന് തിരിച്ചറിയുകയും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാൾക്ക് വിഷാദത്തിന് കീഴടങ്ങിക്കൊടുക്കാൻ കഴിയുകയില്ല. നിരാശാജനകമായ സാഹചര്യങ്ങളെ നേരിടേണ്ടിവന്നാലും ലക്ഷ്യബോധമുണ്ടെങ്കിൽ അവയെ മറികടക്കാനും ജീവിത ലക്ഷ്യത്തിലെത്തിച്ചേരാനും സാധിക്കും.

മെഡിക്കൽ സഹായം തേടുക

വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയാണെങ്കിൽ, അതേക്കുറിച്ച് നിങ്ങൾക്ക് തന്നെ തിരിച്ചറിവുണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടുക. ഫലപ്രദമായ ചികിത്സകൾ ഇന്ന് ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. തെറാപ്പികളും മരുന്നുപ്രയോഗങ്ങളും വിഷാദത്തിൽ നിന്ന് കരകയറ്റാൻ സഹായകരമാണ്. ഡോക്ടറെ കാണാനോ കാണിക്കാനോ ഒരിക്കലും മടിവിചാരിക്കാതിരിക്കുക.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!