ഇങ്ങനെയാവണം ദമ്പതികൾ!

Date:

spot_img

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നവരാണ് ദമ്പതികളിൽ പലരും. ഓ ഈ പ്രായത്തിലാണോ  ഇതൊക്കെ എന്നാണ് അവരിൽ പലരുടെയും മട്ട്.


വിവാഹം കഴിഞ്ഞ കാലത്ത് എന്നതുപോലെ കൂടുതൽ നേരം ഒരുമിച്ചായിരിക്കാനോ പരസ്പരമുള്ള വൈകാരികബന്ധം ദൃഢപ്പെടുത്താനോ കാലം മുന്നോട്ടുകഴിയും തോറും ദമ്പതികൾ വിമുഖത കാണിക്കുന്നു. പ്രത്യേകിച്ച് കുട്ടികൾ ജനിക്കുകയും അവർ വളരുകയും ചെയ്തുകഴിയുമ്പോൾ. മക്കൾ വളർന്നുകഴിയുമ്പോൾ അടുത്തിരിക്കാനോ പരസ്പരം സ്നേഹം പ്രകടിപ്പിക്കാനോ എന്തിന് ഒരുമുറിയിൽ കിടന്നുറങ്ങാൻ പോലും വിമുഖത പുലർത്തുന്ന ദമ്പതികളുമുണ്ട്.


പക്ഷേ ഇക്കാര്യത്തിലൊന്നും മടിയോ നാണമോ വിചാരിക്കേണ്ടതില്ല. ഏതു പ്രായത്തിലും നിങ്ങൾ ദമ്പതികളാണ്. നിങ്ങൾക്കിടയിലെ സ്നേഹം ഉറപ്പുവരുത്തേണ്ടതും നിലനിർത്തേണ്ടതും വർദ്ധിപ്പിക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണ്. സ്നേഹം പങ്കിട്ടു ദാമ്പത്യവഞ്ചി മുന്നോട്ടുതുഴയേണ്ടവരാണ് ദമ്പതികൾ. വലിയ വലിയ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് മാത്രമല്ല സ്നേഹത്തിലായിരിക്കാൻ ദമ്പതികൾക്ക് കഴിയുന്നത്. ചെറിയ ചെറിയ കാര്യങ്ങളിലൂടെയും ദാമ്പത്യസ്നേഹത്തിന്റെ പൂർണ്ണതയിലേക്ക് കടന്നുവരാൻ ദമ്പതികൾക്ക് സാധിക്കും. ഏതൊക്കെയാണ് ഈ മാർഗ്ഗങ്ങൾ എന്നല്ലേ?

ഉറങ്ങുമ്പോൾ…

ലൈംഗികബന്ധത്തിന് വേണ്ടി മാത്രം സ്പർശിക്കുകയും അത് കഴിയുമ്പോൾ പുറംതിരിഞ്ഞുകിടന്നുറങ്ങുകയും ചെയ്യുന്നവരാണ് ചില ദമ്പതികളെങ്കിലും. ലൈംഗികബന്ധം സംഭവിച്ചില്ലെങ്കിൽ തന്നെ രണ്ടുപേരും രണ്ടുസമയങ്ങളിൽ കിടന്നുറങ്ങാൻ വരികയും അറിയാതെ പോലും സ്പർശിക്കാതിരിക്കാൻ അകലം പാലിക്കന്നതും കിടപ്പുമുറികളിൽ കണ്ടുവരുന്ന രീതിയാണ്. പ്രത്യേകിച്ച് ദാമ്പത്യത്തിൽ വർഷങ്ങൾ പലതു പിന്നിടുമ്പോൾ. ഇത് ശരിയായ രീതിയല്ല. പരസ്പരം കെട്ടിപ്പിടിച്ചുറങ്ങുന്നത് ദമ്പതികൾ തമ്മിലുള്ള മാനസിക ഐക്യത്തിന് ഏറെ ഗുണം ചെയ്യും. സുഖകരമായി ഉറങ്ങുന്നതിനും സുരക്ഷിതത്വബോധം അനുഭവിക്കുന്നതിനും ഇത് സഹായിക്കും. ദിവസവും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നത് ദമ്പതികൾ തമ്മിലുള്ള സ്നേഹം വർദ്ധിപ്പിക്കും.

ചിരിപ്പിക്കുമ്പോൾ…

ഇണയെ സന്തോഷിപ്പിക്കാൻ നിരന്തരം ശ്രമിക്കുക. പങ്കാളിയുടെ തുറന്നചിരിയും സന്തോഷവും ബന്ധങ്ങളുടെ ഊഷ്മളത വർദ്ധിപ്പിക്കുന്നു. ജീവിതത്തിലെ  പല ദുഷ്‌ക്കരമായ സന്ദർഭങ്ങളെയും നേരിടാൻ ശക്തിലഭിക്കുന്നത് പങ്കാളിയുടെ തുറന്ന ചിരിയിലൂടെയാണ്. ചിരിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ ഇണ വ്യക്തമാക്കുന്നത് നീയൊരിക്കലും ദുഃഖിച്ചിരിക്കരുത് എന്നാണ്.

വസ്ത്രം മാറുമ്പോൾ…

 ജീവിതപങ്കാളിയുടെ മുമ്പിൽ വച്ച് വസ്ത്രം മാറുന്നതിന് സങ്കോചം അനുഭവിക്കുന്നുണ്ടോ? എങ്കിൽ തീർച്ചയായും നിങ്ങൾക്കിടയിലെ ബന്ധം അത്ര സുഖകരമല്ല എന്നതിന്റ തെളിവാണ് അത്. അന്യരും അപരിചിതരുമായ ആളുകൾക്ക് മുമ്പിൽ വച്ച് വസ്ത്രം മാറുന്നതിനോ പുതിയത് ധരിക്കുന്നതിനോ വൈമുഖ്യം എല്ലാവർക്കുമുണ്ട്. കാരണം അവർ നമ്മെ സംബന്ധിച്ചിടത്തോളം അപരിചിതരാണ്.  പക്ഷേ പങ്കാളി അങ്ങനെയല്ലല്ലോ. എന്നിട്ടും ഈ വിഷയത്തിൽ മടിയും സങ്കോചവും അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ തമ്മിലുളള ബന്ധം ആഴമേറിയതല്ലെന്നാണ് അർത്ഥം.

കിടപ്പറയിൽ…

ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് സത്യസന്ധമായി പരസ്പരം സംസാരിക്കുക. കഴിഞ്ഞുപോയ ദിവസത്തെ വസ്തുനിഷ്ഠമായി വിലയിരുത്താനും വിഷമതകൾ ലഘൂകരിക്കാനും അടുത്ത ദിവസം പ്ലാൻ ചെയ്യാനും ഇതേറെ സഹായിക്കും. പക്ഷേ കണ്ടുവരുന്നത് എന്താണ്… പല ദമ്പതികൾക്കും ഇത്തരമൊരു സംസാരമില്ല. കിടക്ക കണ്ടതേ ഉറങ്ങിപ്പോകുന്നവരും കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങാൻ കഴിയാത്തവരുമായ ദമ്പതികളാണ് ചിലരെങ്കിലും.

അടുക്കള…

മാസത്തിലൊരിക്കലോ അല്ലെങ്കിൽ സാമ്പത്തികം അനുസരിച്ചോ ഒരു ദിവസം അടുക്കളയ്ക്ക് അവധി കൊടുക്കുക. ഭാര്യയും ഭർത്താവും ഒരുമിച്ചു പുറത്തുപോയി ഭക്ഷണം കഴിക്കുക. ബീച്ചിലോ പാർക്കിലോ പോകുക. സിനിമ കാണുക. ഷോപ്പിംങ് നടത്തുക. ഇതെല്ലാം പരസ്പരസ്നേഹത്തിലേക്കുള്ള ചുവടുവയ്പ്പുകളാണ്.

കുളിമുറി …

ദമ്പതികൾ ഒരുമിച്ചു കുളിക്കുന്നതും ദാമ്പത്യസ്നേഹത്തിന്റെ മാറ്റുകൂട്ടുന്നവയാണ്. അതുപോലെ അടുക്കളയിലെ ജോലികൾ ഒരുമിച്ചു ചെയ്യുക, ടിവി ഒരുമിച്ചു കാണുക തുടങ്ങിയവയ്ക്കും സമയം കണ്ടെത്തുക. മനസ്സുണ്ടായിരിക്കുക.

More like this
Related

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന...
error: Content is protected !!