മക്കൾ കേൾക്കുന്നില്ലേ?

Date:

spot_img

കാരണം ഇതാ…
ഞാൻ പറയുന്നത് നിനക്ക് കേട്ടുകൂടെ,
നീയെന്താ  ഞാൻ പറയുന്നത് അനുസരിച്ചാൽ,
നിന്റെ ചെവി പൊട്ടിപ്പോയോ,
എത്ര തവണ നിന്നെ വിളിക്കുന്നു, അത് മതിയാക്കിയെണീല്ക്ക്..

 മക്കളോട് ഇത്തരത്തിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും സംസാരിച്ചിട്ടില്ലാത്ത മാതാപിതാക്കൾ ആരുമുണ്ടാവില്ല. മക്കളെ ഭക്ഷണം കഴിക്കാനോ പഠിക്കാനോ വിളിക്കുമ്പോഴാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ പലതും നേരിടുന്നത്. എത്ര തവണ വിളിച്ചിട്ടും മക്കൾ പ്രത്യുത്തരിക്കാതെയിരിക്കുമ്പോൾ മാതാപിതാക്കൾ പെട്ടെന്ന് ഒരു നിഗമനത്തിലെത്തും: അനുസരണയില്ല, മാതാപിതാക്കളെ ബഹുമാനമില്ല. ഉണ്ടായിരുന്നുവെങ്കിൽ വിളിക്കുമ്പോഴേ ഓടിവരില്ലായിരുന്നോ? പറഞ്ഞത് അനുസരിക്കില്ലായിരുന്നോ? മാതാപിതാക്കളുടെ ഈ നിഗമനം എത്രത്തോളം ശരിയാണ്? മാതാപിതാക്കളോട് അനുസരണയില്ലാത്തതുകൊണ്ടാണോ അവർ ഇങ്ങനെ പെരുമാറുന്നത്? ചില കാരണങ്ങൾ പറയാം:

1:  മാതാപിതാക്കളുമായി കുട്ടികൾക്ക് വേണ്ടവിധത്തിലും ആഴത്തിലുമുള്ള ബന്ധം രൂപപ്പെട്ടിട്ടില്ല. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ദൃഢമായിരിക്കണം. ഈ ബന്ധത്തിന് ദൃഢതയില്ലെങ്കിൽ മാതാപിതാക്കളോട് അവർ വേണ്ടവിധത്തിലും കൃത്യസമയത്തും പ്രത്യുത്തരിക്കണമെന്നില്ല. ഇതിന് പരിഹാരമായി ചെയ്യേണ്ടത് ദിവസം പത്തുമിനിറ്റെങ്കിലും മാതാപിതാക്കൾ മക്കളുമായി സമയം ചെലവഴിക്കുക എന്നതാണ്. അവരെ കേൾക്കാനും അവരുടെ അടുത്തിരിക്കാനും സമയം കണ്ടെത്തുക. അതോടൊപ്പം അതിനെല്ലാം സന്നദ്ധരാവുകയും ചെയ്യുക.

2: ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ അവസാനി പ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. മക്കൾ എന്തെങ്കിലും പ്രവൃത്തികളിലേർപ്പെട്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും മാതാപിതാക്കൾ അവരെ വിളിക്കുന്നത്. മാതാപിതാക്കളുടെ വിളി ഒരു തടസ്സമായിട്ടാണ് മക്കൾക്ക് അനുഭവപ്പെടുന്നത്. ചെയ്തുകൊണ്ടിരുന്ന ജോലി തടസ്സപ്പെടുത്താനോ  അവസാനിപ്പിക്കാനോ തയ്യാറില്ലാത്തതുകൊണ്ട് അവർ വിളികേട്ടാലും പ്രതികരിക്കണമെന്നില്ല.

3: യഥാർത്ഥത്തിൽ മക്കൾ കേട്ടിട്ടുണ്ടാവില്ല. അങ്ങനെയും ചില സാധ്യതകളുണ്ട്. ടി.വിയിലോ മൊബൈലിലോ പൂർണ്ണമായും മനസ്സ് മുഴുകിയിരിക്കുമ്പോൾ അവിടെ അവർ തങ്ങളുടെ ലോകം കണ്ടെത്തുമ്പോൾ പുറംലോകത്ത് നടക്കുന്ന കാര്യങ്ങൾ അവർ കേൾക്കണമെന്നില്ല.

4: ഒരേ സമയം ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ മക്കൾക്കാകുന്നില്ല. ഒരു ജോലിയിൽ മുഴുകിയിരിക്കുമ്പോഴാണ് വിളി വരുന്നതെങ്കിൽ അവരത് കേൾക്കുന്നുപോലുമുണ്ടാവില്ല. കാരണം പല കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ അവർക്കാകുന്നില്ല.

5: ഇഷ്ടമുള്ളത് ചെയ്യാനാണ് അവരാഗ്രഹിക്കുന്നത്. മാതാപിതാക്കൾ നിർദ്ദേശിക്കുന്ന കാര്യങ്ങൾ ഉടനടി ചെയ്യുന്നതിലേറെ തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനാഗ്രഹിക്കുന്നതിനാൽ അവർ മാതാപിതാക്കളുടെ വിളി അവഗണിക്കുന്നു.

6: നിങ്ങൾ മക്കളെ്ര്ര ശവിക്കുന്നില്ല സ്വഭാവികമായും അവർ നിങ്ങളെയും. മക്കളുടെ വാക്കിന് ചെവികൊടുക്കാത്ത, അവരെ പൂർണ്ണമായും അവഗണിച്ചുകളയുന്ന മാതാപിതാക്കളുടെ വാക്കുകൾക്ക് മക്കളും ചെവികൊടുക്കുകയില്ല. കാര്യക്ഷമമായ ആശയവിനിമയം രണ്ടുഭാഗത്തുമുണ്ടാകണം. കുട്ടികളെ ശ്രവിക്കാൻ മാതാപിതാക്കൾ തയ്യാറാകുമ്പോൾ മക്കൾ അവരെയും ശ്രവിക്കും.

7: മറ്റെയാളുടെ ആവശ്യങ്ങളെ നിരാകരിക്കുകയും പരിഗണിക്കാതെ പോകുകയും ചെയ്യുന്നവരാ ണ്. പരിഗണന നല്കുന്നത്  പ്രധാനപ്പെട്ട കാര്യമാണ്. ഒരാളെ കേൾക്കാൻ തയ്യാറാകുന്നത് തന്നെ അയാളെ പരിഗണിക്കുന്നതിന്റെ ഭാഗമാണ്. മാതാപിതാക്കൾ പറയുന്നത് മക്കൾ കേൾക്കാതിരിക്കുമ്പോൾ, അനുസരിക്കാതിരിക്കുമ്പോൾ തങ്ങളുടെ വ്യക്തിത്വം എന്താണെന്ന് അവർ വ്യക്തമാക്കുകയാണ് ചെയ്യുന്നത്.

8: സ്വയംഭരണാവകാശം ആഗ്രഹിക്കുന്നവരാണ് ഇവർ. തങ്ങളുടെ ജീവിതത്തിന്റെ മേൽ സ്വയംഭരണാവകാശം ഉറപ്പുവരുത്തുന്നവർ മാതാപിതാക്കളുടെ സ്വരത്തിന് ചെവികൊടുക്കില്ല.

9: നിങ്ങളെ അവർ പൂർണ്ണമായും നിരസിക്കുന്ന തുകൊണ്ട്: തുടക്കത്തിൽ പറഞ്ഞതുപോലെ മാ
താപിതാക്കളുമായുളള ദൃഡബന്ധം ഇല്ലാതെ പോകുന്ന മക്കൾ ബോധപൂർവ്വം അവരെ നിരസിക്കുന്നതുകൊണ്ടും കേൾക്കാതെ പോയേക്കാം.

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!