അധികം തല പുകയ്ക്കണ്ട…

Date:

spot_img

ചിലർ വേണ്ടതിലുമധികം തല പുകയ്ക്കുന്നവരാണ്. എന്നാൽ എന്തിന് വേണ്ടിയാണ് തല പുകയ്ക്കുന്നതെന്ന് ചോദിച്ചാൽ അവർക്കു കൃത്യമായ ഉത്തരം ഉണ്ടായിരിക്കുകയില്ല. പലപ്പോഴും അനാവശ്യമായ കാര്യങ്ങൾക്കാണ്  അധികം പേരും തല പുകയ്ക്കുന്നത്.അതുകൊണ്ട് പ്രത്യേകിച്ച് യാതൊരു ഗുണവും ഉണ്ടാകാൻ പോകുന്നുമില്ല. മാത്രവുമല്ല ദോഷം ഉണ്ടാവുകയും ചെയ്യും. അതിചിന്തകൾ നമ്മുടെ സന്തോഷങ്ങളെ അപഹരിച്ചുകളയുമെന്നാണ് മനശ്ശാസ്ത്രജ്ഞർ പറയുന്നത്. വൈകാതെ അത് വിഷാദത്തിനും കാരണമാകും.  ക്രിയാത്മകതയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

അതിചിന്തയും ആകുലതയും  ഒന്നുതന്നെയാണോയെന്ന് ചിലർക്കെങ്കിലും സംശയം തോന്നിയേക്കാം. അവ രണ്ടും രണ്ടാണ്. ആകുലതകൾ ഒരു പരിധിവരെ നല്ലതാണെന്ന് കൂടി പറയേണ്ടിയിരിക്കുന്നു. ഒരു കാര്യത്തെക്കുറിച്ച്, സംഭവിക്കാനിരിക്കുന്നവയെക്കുറിച്ച് മുൻകരുതലെടുക്കാൻ ആകുലത സഹായിക്കും. ഉദാഹരണത്തിന് റോഡ് മുറിച്ചു കടക്കുമ്പോഴുള്ള ശ്രദ്ധ.വണ്ടിയിടിക്കുമോയെന്ന് ഭയക്കുകയല്ല, മറിച്ച് അപകടമുണ്ടാവാതെയിരിക്കാനുള്ള കരുതലാണ് ഇവിടെ ഉണ്ടാകുന്നത്. വളരെ സഹായകരമാണ് ഇത്. അതിചിന്തകളിൽ നിന്ന് പുറത്തുകടക്കാൻ മനശ്ശാസ്ത്രജ്ഞർ ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഏതൊന്നിനെക്കുറിച്ചാണോ നിങ്ങൾ എപ്പോഴും അതിയായി ചിന്തിക്കുന്നത്, ആ വിഷയത്തിൽ നിന്ന് പുറത്തുകടക്കുക. അതിചിന്തകളിൽ നിന്ന് പുറത്തുകടക്കാനുള്ള എളുപ്പവഴി ശ്രദ്ധയെ മറ്റേതെങ്കിലും കാര്യങ്ങളിലേക്ക് തിരിച്ചുവിടുക എന്നതാണ്. പാട്ടുകേൾക്കുകയോ പാചകം ചെയ്യുകയോ ഗാർഡിനിംങിൽ ഏർപ്പെടുകയോ അങ്ങനെ മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് ചിന്തയും പ്രവൃത്തിയും കൊണ്ടുപോകുക. 

കഴിഞ്ഞ വർഷങ്ങളിലുണ്ടായ കോവിഡും അതേല്പിച്ച സാമൂഹികാഘാതങ്ങളും പലരുടെയും അതിചിന്തകൾക്ക്, അകാരണമായ ഭയങ്ങൾക്കു കാരണമായിട്ടുണ്ടെന്നാണ് മനശ്ശാസ്ത്രജ്ഞർ പറയുന്നത്. ഭാവിയെക്കുറിച്ചുള്ള അമിതമായ ചിന്തകൾ അവരെ അസ്വസ്ഥരാക്കുന്നു ഇവിടെ നാം നമ്മോട്തന്നെ പറയേണ്ട ഒരു കാര്യമുണ്ട്. നമ്മുടേതല്ലാത്ത സാഹചര്യങ്ങളുടെ മേൽ നമുക്ക് നിയന്ത്രണം ഇല്ല. 

മഴ വരുന്നു, കാറ്റ് വീശുന്നു, വെയിൽവരുന്നു.. ഇതൊന്നും നമ്മുടെ നിയന്ത്രണത്തിൻകീഴിലുളളതല്ല. അതുകൊണ്ട് സ്വന്തം നിന്ത്രണത്തിലല്ലാത്ത കാര്യങ്ങളെയോർത്ത് അധികം തലപുകയ്ക്കാതിരിക്കുക.

More like this
Related

error: Content is protected !!