ഒടുവിൽ അവർ തീരുമാനിച്ചു ‘എങ്കിൽ പിന്നെ നമുക്ക് പിരിയാം. അതിനു മുൻപ് അവസാനമായി അൽപ്പം ഭക്ഷണം കഴിക്കാം.’
ഡ്യൂക്കിന്റ വെടിയുണ്ട വേഗത്തിൽ അവർ നഗരക്കാഴ്ചകളിലേക്ക് ഊളിയിട്ടു. ഒടുവിൽ എത്തിയത് നഗര കവാടത്തിനുവെളിയിലെ തട്ടുകടയിലാണ്. വിഷം പുരട്ടിയ ഭക്ഷണത്തിനു പേര് കേട്ട ഈ ഭോജനശാല എന്നും അവർക്ക് പ്രിയങ്കരമായിരുന്നു.
പതിവു പോലെ അവർ ഒന്നിച്ചിരുന്ന് ഒരു പാത്രത്തിൽ നിന്ന് വിഷം കഴിച്ചു. ഏതോ പഴയ വിഷാദ ഗാനം കടയിലെ റേഡിയോയിൽ നിന്ന് മുഴങ്ങുന്നുണ്ടായിരുന്നു. അവർ പരസ്പരം യാത്ര പറഞ്ഞ് രണ്ടു കൈവഴികളായിപ്പിരിഞ്ഞു. അപ്പോഴാണ് അത് സംഭവിച്ചത്. അവരുടെ പഴയ ഓർമ്മകൾ തിരിച്ചു വന്നു. തട്ടുകടയിലെ റേഡിയോ തലച്ചോറിൽ മൂളിപ്പറന്നു…
‘പ്രണയം മടുത്താൽ എന്തു ചെയ്യും ?
പ്രണയം മടുത്താൽ പരസ്പരം പറയാം; ഞാൻ നിന്നെ സ്നേഹിക്കുന്നു’