എങ്ങനെ നല്ല ടീച്ചറാകാം?

Date:

spot_img


കുട്ടികളുടെ മികച്ച പരീക്ഷാവിജയമാണോ ഒരു ടീച്ചറുടെ കഴിവ് തെളിയിക്കാനുള്ള ഏക മാർഗ്ഗം? ഒരിക്കലുമല്ല. ഒരു നല്ല ടീച്ചർ ആകണമെങ്കിൽ കുട്ടികൾ പരീക്ഷയിൽ ജയിച്ചാൽ മാത്രം പോരാ. സെപ്റ്റംബർ അഞ്ചിന് നാം അധ്യാപകദിനം ആചരിക്കുകയാണല്ലോ? ഈ അവസരത്തിൽ എങ്ങനെയാണ് ഒരു നല്ല ടീച്ചറായിത്തീരേണ്ടത് എന്നതിനെക്കുറിച്ച്  ചില നിർദ്ദേശങ്ങൾ പങ്കുവയ്ക്കാം.

കുട്ടികളിൽ  ആത്മവിശ്വാസം  ജനിപ്പിക്കുക

അധ്യാപകർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് വിദ്യാർത്ഥികളിലെ ആത്മവിശ്വാസക്കുറവാണ്. ആത്മവിശ്വാസമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപകർക്ക് അത്ര എളുപ്പമല്ല, അധ്യാപകർ തങ്ങളെ വിശ്വസിക്കുന്നതായി ഭൂരിപക്ഷം കുട്ടികളും മനസ്സിലാക്കുന്നില്ല.അതുപോലെ മാതാപിതാക്കളോ മുതിർന്നവരോ തങ്ങളെ ഗൗരവത്തിലെടുക്കുന്നുവെന്നും അവർ കരുതുന്നില്ല. സ്വഭാവികമായും അവർക്ക്  ആത്മവിശ്വാസം ഇല്ലാതാകുന്നു. ഇങ്ങനെയുള്ള കുട്ടികളെ ആത്മവിശ്വാസത്തിലേക്ക് നയിക്കുകയും അവരെ ആത്മവിശ്വാസത്തോടെ ലോകത്തെ നോക്കിക്കാണാൻ പ്രേരിപ്പിക്കുകയുമാണ് അധ്യാപകർ ചെയ്യേണ്ടത്. അതിനായി വിദ്യാർത്ഥികളെ ലക്ഷ്യകേന്ദ്രീകൃതമായി നയിക്കണം. കുട്ടികളുടെ കഴിവുകൾക്കനുസരിച്ച് അവരുടെ മൈൻഡ്‌സെറ്റ് രൂപപ്പെടു ത്തണം.

ക്ലാസ് മുറി  കാര്യക്ഷമതയോടെ കൈകാര്യം  ചെയ്യുക

വിഷയത്തിൽ പ്രാവീണ്യവും ഗ്രാഹ്യവുമുള്ള  ആളാണെങ്കിൽ കൂടി ക്ലാസ് മുറി കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാൻ ഒരു ടീച്ചർക്ക് കഴിയണമെന്നില്ല. ക്ലാസ് ടൈം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന്  അധ്യാപകർ മനസ്സിലാക്കിയിരിക്കണം. കുട്ടികളെ  കൃത്യമായി മാനേജ് ചെയ്തിരിക്കണം. 
ഓരോ കുട്ടികൾക്കും അവരവർ അർഹിക്കുന്ന ശ്രദ്ധ കൊടുത്തിരിക്കണം.  ക്ലാസ്‌റൂമിലെ മര്യാദകളെയും നിയമങ്ങളെയും കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തിരിക്കണം. അതനുസരിച്ച് പെരുമാറാൻ അവരെ ശീലിപ്പിക്കണം.

പാഠഭാഗങ്ങൾ  തയ്യാറായി  വരിക

വിഷയത്തെക്കുറിച്ച് നല്ലതുപോലെ മനസ്സിലാക്കിയും പഠിച്ചുമായിരിക്കണം അധ്യാപകർ ക്ലാസെടുക്കേണ്ടത്. ഒരുക്കം അധ്യാപകർക്ക് നിർബന്ധമാണ്.സ്ഥിരമായി ഒരേ വിഷയമല്ലേ പഠിപ്പിക്കുന്നത് പ്രത്യേകിച്ച് എന്തിനാണ് ഒരുക്കം എന്നൊരു ചിന്ത ചില അധ്യാപകർക്കെങ്കിലുമുണ്ട്. ഇത് നല്ല വിചാരമല്ല. ഒരു അധ്യാപകൻ ആദ്യം നല്ല വിദ്യാർത്ഥി കൂടിയായിരിക്കണം. വിഷയത്തെക്കുറിച്ച്  അധ്യാപകർക്ക് ഗ്രാഹ്യം വേണം. അറിവു വേണം. കൂടുതൽ പഠിക്കാനും അന്വേഷിക്കാനും അറിവ് പങ്കുവയ്ക്കാനും തയ്യാറായിരിക്കണം.

കുട്ടികൾക്ക്   ഒരിക്കലും  പരിധി നിശ്ചയിക്കാതിരിക്കുക

കുട്ടികളെ തങ്ങളുടെ ചിന്തയുടെയും കണക്കുകൂട്ടലിന്റെയും അതിരുകളിൽ അധ്യാപകർ തളച്ചിടരുത്. കുട്ടികളെ പറന്നുപൊങ്ങാൻ അനുവദിക്കുക. അത്തരമൊരു സാഹചര്യം അവർക്ക്നല്കുക. നല്ല വാക്ക്  അവരോട് പറയുക, അഭിനന്ദിക്കുക.

സ്വയം  നവീകരിക്കാൻ  തയ്യാറാവുക

സ്വന്തം കഴിവുകളെ അപഗ്രഥിക്കുക. മാറാൻ തയ്യാറായിരിക്കുക. ഓരോ നിമിഷവും നവീകരിക്കാൻ സന്നദ്ധതയുണ്ടായിരിക്കുക.

More like this
Related

ഒരു പുൽക്കൂട് ചിന്ത 

ക്രിസ്തുമസ് കാലത്ത് വീട്ടകങ്ങളിലും ദേവാലയങ്ങളിലുമൊക്കെ നിശ്ചയമായും ഒരുക്കുന്ന ഒന്നാണ് ക്രിസ്തുമസ് ക്രിബ്....

വാലന്റൈന് ഒരു വാഴ്ത്ത്

പ്രണയത്തിന് വേണ്ടി ഒരു ദിനം - ഫെബ്രുവരി 14  പ്രണയം അങ്ങനെയാണ്. അത്...

വാർദ്ധക്യത്തിലും സന്തോഷിക്കാം

അടുത്തയിടെ ലഭിച്ച ഒരു വാട്സാപ്പ് മെസേജ് ഏറെ ചിന്തോദ്ദീപകമായി തോന്നി. അറുപതുവയസുള്ളവരുടെ...

ദാമ്പത്യജീവിതത്തിലെ സന്തോഷങ്ങൾ

ദാമ്പത്യജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഇതാണ്. എല്ലാ...
error: Content is protected !!