വൃത്തിയായി സ്വയം പരിചയപ്പെടുത്തൂ

Date:

spot_img

ജോലി സംബന്ധമായ അഭിമുഖങ്ങളിൽ പലപ്പോഴും കടക്കേണ്ട കടമ്പയാണ് സെൽഫ് ഇൻട്രൊഡക്ഷൻ. മാറിയ കാലത്ത് നേരിട്ടുള്ള മുഖാഭിമുഖങ്ങളിൽ മാത്രമല്ല ഓൺലൈൻ മീറ്റിംങുകളിലും സാധാരണമായ കാര്യമാണ് ഇത്.  ബോർഡ് റൂം ടേബിളിന് ചുറ്റുമിരിക്കുമ്പോൾ മീറ്റിംങ് ലീഡർ പെട്ടെന്നായിരിക്കും സെൽഫ് ഇൻട്രൊഡക്ഷൻ ആവശ്യപ്പെടുന്നത് സ്വഭാവികമായും വല്ലാത്തൊരു  പരുങ്ങൽ അനുഭവപ്പെടും. ചുരുങ്ങിയ സമയത്തിനുള്ളിൽ ഞാനെങ്ങനെ എന്നെ പരിചയപ്പെടുത്തും?  എല്ലാവരുടെയും കണ്ണുകൾ തന്റെ നേരെയാണല്ലോ.

 പലരും വിയർത്തുപോകുന്ന സന്ദർഭം കൂടിയാണ് ഇത്. ഇങ്ങനെയൊരു കടമ്പ മുൻകൂട്ടികണ്ട്  ഇത്തരം സന്ദർഭത്തെ   സമർത്ഥമായി നേരിടുകയാണ് മുമ്പിലുള്ള ഏക പോംവഴി. സ്വന്തം വ്യക്തിത്വത്തെ അനാവരണം ചെയ്യാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം കൂടിയാണ് ഇതെന്ന് മനസ്സിലാക്കുക.  അതിനായി ലളിതമായ ഒരു ഫ്രെയിംവർക്ക് രൂപീകരിക്കുക.

വർത്തമാനകാലം (present tense), ഭൂതകാലം, ( past tense-) ഭാവികാലം ( future tense) എന്നിങ്ങനെയാണ് ഈ ഫ്രെയിംവർക്ക്. വിശദീകരിക്കാം:

വർത്തമാനകാലം

സ്വയം പരിചയപ്പെടുത്തൽ വർത്തമാനകാലത്തിൽ തുടങ്ങുക. ഉദാഹരണം, എന്റെ പേര് രാഹുൽ, ഞാനൊരു സോഫ്റ്റ് വെയർ എൻജീനീയറാണ്… ഓഫീസിലാണ് ഞാൻ ജോലി ചെയ്യുന്നത്…
ഇങ്ങനെയൊരു പരിചയപ്പെടുത്തലിൽ ആരംഭിക്കുക. പേര്, ജോലി, സ്ഥലം എന്നിവ മാത്രമായിരിക്കും പങ്കുവയ്ക്കേണ്ടത് എന്ന് വിചാരിച്ചാണ് നിങ്ങൾ ഇത്രയും ചുരുക്കി കാര്യം പറയുന്നത്. എന്നാൽ  വിശദീകരിച്ചുപറയാനാണ് ആവശ്യപ്പെടുന്നതെങ്കിൽ അതനുസരിച്ച് മറ്റ് കാര്യങ്ങൾ കൂടി നിങ്ങൾക്ക് പങ്കുവയ്ക്കാം. നിലവിൽ ചെയ്യുന്ന പ്രോജക്ടുകൾ,  അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ എന്നിവ. അവയ്ക്കൊരു മുന്നൊരുക്കം നടത്തിയിരിക്കണം.

 ഭൂതകാലം

സ്വയം പരിചയപ്പെടുത്തലിലെ രണ്ടാം ഭാഗം ഭൂതകാലമാണ്. സ്വന്തം ബാക്ക്ഗ്രൗണ്ടിനെക്കുറിച്ച് വിശ്വാസയോഗ്യമായ വിവരണമായിരിക്കണം ഇവിടെ നല്കേണ്ടത്. നിങ്ങൾ ചെയ്ത വർക്കുകൾ, ജോലി ചെയ്ത മറ്റ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവയെക്കുറിച്ച്  ചുരുങ്ങിയ വാക്കുകളിൽ വിവരിക്കാം. ജോലി ചെയ്ത സ്ഥാപനത്തെക്കുറിച്ച് നല്ലതു മാത്രം പറയാനും നേട്ടങ്ങളെക്കുറിച്ച് വിവരിക്കാനും മറന്നുപോകരുത്.

ഭാവികാലം

മൂന്നാമത്തേതും അവസാനത്തേതുമായ ഫ്രെയിം വർക്കിൽ ഭാവികാലമാണ് ലക്ഷ്യംവയ്ക്കേണ്ടത്. പുതിയ ടീമുമായി ജോലി ചെയ്യുന്നതിൽ നിങ്ങൾക്കുള്ള ഉത്സാഹവും അതിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും വിശദീകരിക്കുക. പുതിയ പ്രോജക്ടിനെക്കുറിച്ചുള്ള ലക്ഷ്യങ്ങൾ തുറന്നുപറയുക.ഇവിടെ ഇങ്ങനെയൊരു അവസരം കിട്ടിയതിലൂടെ താൻ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും ക്ലയന്റസിന്റെ വെല്ലുവിളികൾ പരിഹരിക്കാൻ തയ്യാറാണെന്നും പറയുക.

ഇപ്രകാരമൊരു ഫ്രെയിംവർക്ക് രൂപപ്പെടുത്തിക്കഴിഞ്ഞാൽ സെൽഫ് ഇൻട്രൊഡക്ഷൻ  വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ കഴിയും. ചുരുക്കത്തിൽ,  വർത്തമാനകാലം, ഭൂതകാലം, ഭാവികാലം എന്നീ മൂന്നുകാലങ്ങളിൽ നിന്നുകൊണ്ട് സ്വയം പരിചയപ്പെടുത്തൽ നടത്തുക.

More like this
Related

ബോസാണോ? ഇതൊക്കെ അറിഞ്ഞിരിക്കണേ…

പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരിക്കുന്ന,  നൂറുകണക്കിന് ജോലിക്കാരുടെ  ബോസായിരിക്കാം നിങ്ങൾ. ആ സ്ഥാനത്തിരിക്കാനുള്ള...

നിങ്ങൾ നിങ്ങളെക്കുറിച്ച് പറയരുതാത്ത കാര്യങ്ങൾ

'ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കൂ.''എന്തൊക്കെയാണ് നിങ്ങളുടെ സ്ട്രങ്ത്.''നിങ്ങളെക്കുറിച്ച് സഹപ്രവർത്തകരുടെ അഭിപ്രായം എന്താണ്?' ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ...

ജോലിയിൽ സന്തോഷിക്കാം

Happiness is a direction not a place (Sydney j...

കേന്ദ്രപോലീസ് സേനയിൽ സബ് ഇൻസ്പെക്ടറാകാം

സ്റ്റാ​​​​​​​​ഫ് സെ​​​​​​​​ല​​​​​​​​ക്‌​​​​​​​​ഷ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ നടത്തുന്നകേ​​​​​​​​ന്ദ്ര പോ​​​​​​​​ലീ​​​​​​​​സ് സേ​​​​​​​​ന​​​​​​​​ക​​​​​​​​ളി​​​​​​​​ലേയ്ക്കും ഡ​​​​​​​​ൽ​​​​​​​​ഹി പോ​​​​​​​​ലീ​​​​​​​​സി​​​​​​​​ലേയ്ക്കുമുള്ള സ​​​​​​​​ബ് ഇ​​​​​​​​ൻ​​​​​​​​സ്പെ​​​​​​​​ക്ട​​​​​​​​ർ...
error: Content is protected !!