ഭാവിവിചാരപരമായ സാംസ്‌കാരിക ചരിത്രനിരൂപണം കൊണ്ട് ഇതിനകം ശ്രദ്ധേയമായ കൃതി. യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയും പറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണ പാത തുറക്കുന്ന പുസ്തകമെന്നും ക്രിസ്തുമതചരിത്രത്തിന്റെ ഒരേ സമയം വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഒരു പുനർവായനയും വ്യാഖ്യാനവുമാണ് ഇതെന്നും എഴുത്തുകാരൻ സക്കറിയ ഈ പുസ്തകത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നു. പ്രഫ.ഡോ ബി. വിവേകാനന്ദന്റേതാണ് അവതാരിക.
ജോസ് ടി തോമസ്, വില: 420
കോപ്പികൾക്ക്: മുസിരസ് ടൈംസ്, വൃത്താന്തം,
അമലഗിരി പോസ്റ്റ്, കോട്ടയം. ഫോൺ: 9495325939