കോവിഡ് ഇല്ലാത്ത രാജ്യങ്ങൾ

Date:

spot_img

കോവിഡ് തരംഗത്തിൽ ലോകരാജ്യങ്ങൾ വീർപ്പുമുട്ടുമ്പോൾ അത്തരം ഭീതികളില്ലാത്ത ചില രാജ്യങ്ങളുണ്ടെന്ന് അറിയുന്നത് ചിലപ്പോഴെങ്കിലും അതിശയത്തിന് കാരണമായേക്കാം. എന്നാൽ അത്തരം ചില രാജ്യങ്ങളും ഉണ്ട്. അതിലൊന്നാണ് കുക്ക് ദ്വീപുകൾ. പസഫിക് സമുദ്രത്തിന് തെക്കുഭാഗത്തുള്ള രാജ്യമാണ് ഇത്. ന്യൂസിലാന്റുമായി സ്വതന്ത്ര സഹകരണത്തിൽ കഴിയുന്ന രാജ്യം കൂടിയാണ് ഇത്. കഴിഞ്ഞ ഏതാനും നാളുകളായി രാജ്യത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം നല്കിയിരുന്നുമില്ല. പന്ത്രണ്ടു വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാരും ആദ്യ രണ്ട് ഡോസ് വാക്സിനുകൾ സ്വീകരിച്ചിട്ടുണ്ട്. പതിനെട്ട് വയസിന് മുകളിൽ  പ്രായമുള്ളവർക്ക് ബൂസ്റ്ററും നല്കിയിട്ടുണ്ട്.

സേ്വച്ഛാധിപത്യത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ നോർത്ത് കൊറിയയിലും കോവിഡ് ഇല്ല. സന്ദർശകരെ സ്വാഗതം ചെയ്യാതെയും അതിർത്തികൾ പ്രധാനപ്പെട്ട ആവശ്യങ്ങൾക്കുപോലും തുറന്നുകൊടുക്കാതെയുമാണ് നോർത്ത് കൊറിയ കോവിഡിനെ പടിക്കുപുറത്തു നിർത്തിയിരിക്കുന്നത്.

മൂന്നരലക്ഷം ചതുരശ്ര കിലോമീറ്ററിൽ ചിതറികിടക്കുന്ന 33 ദ്വീപുകളുടെ സമൂഹമായ കിരിബാട്ടി എന്ന രാജ്യവും കോവിഡ് വിമുക്തമാണ്.  ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കായ നൗറുവാണ് മറ്റൊരുരാജ്യം. പശ്ചിമ മധ്യ ശാന്തസമുദ്രത്തിലാണ് നൗറു സ്ഥിതി ചെയ്യുന്നത്. നൂറു ശതമാനം വാക്സിനേഷൻ കഴിഞ്ഞവർഷംതന്നെ നൗറു സ്വന്തമാക്കിയിരുന്നു. 

മധ്യേഷ്യൻ രാജ്യമായ തുർക്ക്മെനിസ്ഥാനിലും കോവിഡ് ഇല്ല. തെക്കുപടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഒമ്പതു ദ്വീപുകളുടെ സമൂഹമാണ് തുവാലു. ഇവിടെയും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നൂറുശതമാനം ആളുകളും വാക്സിനേഷൻ സ്വീകരിച്ചിട്ടുമുണ്ട്. പിറ്റ്കെയൻ എന്ന രാജ്യവും നിലവിൽ കോവിഡ് വിമുക്തമാണ്. രണ്ടുവർഷമായി പൂർണ്ണമായും അടഞ്ഞുകിടന്ന ഈ രാജ്യം മാർച്ച് മാസത്തിൽ തുറന്നുകൊടുക്കുമെന്നാണ് കരുതുന്നത്.

More like this
Related

error: Content is protected !!