ഭക്ഷണം കഴിച്ചും സന്തോഷിക്കാം

Date:

spot_img


നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നവരെക്കാൾ കൂടുതലുള്ളത് ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരാണ്. നാവിന്റെ രുചിക്കുവേണ്ടി അമിതമായും അധികമായും കഴിക്കുന്ന പലതും ആരോഗ്യം നശിപ്പിക്കുകയും ജീവിതത്തിൽ നിന്ന് സന്തോഷം നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഉദാഹരണത്തിന് പഞ്ചസാരയും എണ്ണയും കൂടുതൽ തോതിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർക്ക് നിശ്ചിതപ്രായം കഴിയുമ്പോൾ ഇവ ഉപയോഗിക്കാൻ നിയന്ത്രണം വരികയോ അല്ലെങ്കിൽ പൂർണ്ണമായും വർജ്ജിക്കുകയോ ചെയ്യേണ്ടതായി വരുന്നു. ഭക്ഷണകാര്യങ്ങളിൽ  കരുതലും ശ്രദ്ധയും നല്കിയാൽ ജീവിതം തന്നെ സന്തോഷഭരിതമാകും.  ഇതിന് പുറമെ ചില പ്രത്യേകതരം വിഭവങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുമ്പോൾ അത് സന്തോഷം വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും പഠ നങ്ങൾ പറയുന്നുണ്ട്.  ഇവ പ്രധാനമായും നമ്മുടെ മൂഡുമായി ബന്ധപ്പെട്ടുള്ളവയാണ്. അതുകൊണ്ട് അത്തരം വിഭവങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

മുട്ട

അമേരിക്കൻ ജേർണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യന്റെ അഭിപ്രായത്തിൽ മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സന്തോഷം ജനിപ്പിക്കും. മഞ്ഞക്കുരുവിലുള്ള പോഷകങ്ങൾ ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കും.

ഓറഞ്ച്

ഓറഞ്ചിലെ വിറ്റമിൻ സി കൊളേജൻ കൂടുതലായി ഉല്പാദിപ്പിക്കുന്നു. ഇത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനും മുഖത്തെ ചുളിവുകൾ കുറയ്ക്കാനും സഹായിക്കും. ശരീരത്തിന്റെ യൗവനം ജീവിതത്തിലെ സന്തോഷത്തിനും കാരണമാണല്ലോ?

വാൾനട്ട്

വൈറ്റമിനുകളും മിനറലുകളും അടങ്ങിയ വാൾനട്ടിൽ ഉയർന്ന തോതിൽ ആന്റി ഓക്സിഡന്റുകളുമുണ്ട്.

ബീൻസ്

യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ നടത്തിയ പഠനപ്രകാരം  ഉന്മേഷക്കുറവിന് കാരണം കുറഞ്ഞതോതിലുള്ള മഗ്‌നീഷ്യമാണ്. ഉന്മേഷക്കുറവ് സന്തോഷം കെടുത്തുകയും ചെയ്യും. ഇതിന് പരിഹാരമാണ് ദിവസം തോറും ഭക്ഷണത്തിൽ മഗ്‌നീഷ്യം അടങ്ങിയ ബീൻസ് ഉൾപ്പെടുത്തുന്നത്.

കാപ്പി

കാപ്പി ഉപയോഗം വിഷാദത്തെ നീക്കിക്കളയും. രാവിലെ ഒരു ഗ്ലാസ് കാപ്പികുടിക്കുന്നവരാണല്ലോ മലയാളികളിൽ ഏറെയും.

കൂൺ

യൂണിവേഴ്സിറ്റി ഓഫ് മെൽബൺ നടത്തിയ പഠനത്തിൽ വൈറ്റമിൻ ഡിയുടെ അപര്യാപ്തത വിഷാദത്തിന് വഴിതെളിക്കും. ഇതിന് പോംവഴിയാണ് ഭക്ഷണത്തിൽ കൂൺ വിഭവങ്ങൾ ഉൾപ്പെടുത്തുന്നത്.

ആപ്പിൾ

ദിവസം ഒരു ആപ്പിൾ കഴിക്കൂ ഡോക്ടറെ അകറ്റൂ എന്നാണല്ലോ പറയുന്നത്.  ആരോഗ്യപ്രദമായ ജീവിതത്തിന് ആപ്പിൾ ദിവസവും  കഴിക്കുന്നത് അത്യുത്തമമാണ്. എനർജിയും ശാന്തതയും നല്കുകയും ചെയ്യും. ആപ്പിളിനെ കൂടാതെ പഴവർഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ഗ്രീൻടീ

ദിവസവും അഞ്ചു ഗ്ലാസ് ഗ്രീൻ ടീ കുടിക്കുന്നത് മാനസികമായ സംഘർഷങ്ങളിൽ നിന്ന് മോചനം നേടാൻ സഹായകരമാണെന്ന് ജപ്പാനിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

മഞ്ഞൾ

ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നത് വിഷാദത്തോട് പോരാടുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു.

നാരങ്ങ

മൂഡ് മെച്ചപ്പെടുത്താനും വിഷാദം അകറ്റാനും നാരങ്ങയും ഓറഞ്ചും മറ്റും സഹായിക്കുമെന്ന് ഫാർമക്കോളജിക്കൽ റിസേർച്ച് ജേർണൽ അഭിപ്രായപ്പെടുന്നു.

ഡാർക്ക്  ചോക്ലേറ്റ്

സ്ട്രസ് ഹോർമോൺ കുറയ്ക്കാൻ ഏറെ പ്രയോജനപ്രദമാണത്രെ ഡാർക്ക് ചോക്ലേറ്റ്.

ഏത്തപ്പഴം

പൊട്ടാസ്യവും വൈറ്റമിൻ ബിയും അടങ്ങിയ ഏത്തപ്പഴം മൂഡ് വ്യതിയാനങ്ങൾക്കുള്ള പരിഹാരമാർഗ്ഗമാണ്.

More like this
Related

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും...
error: Content is protected !!