ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

Date:

spot_img

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും മികച്ച ജാം (ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റഴ്സ്)സ്കോർ ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. മേയ് 27 വരെ അപേക്ഷിക്കാ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ) 2021-22 ൽ നടത്തുന്ന എം.എസ്സി. (രണ്ടുവർഷം), മാസ്റ്റർ ഇൻ ഇക്കണോമിക്സ് (രണ്ടുവർഷം), ജോയന്റ്- എം.എസ്സി.-പിഎച്ച്.ഡി., എം.എസ്സി.- പിഎച്ച്.ഡി. ഡ്യുവൽ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചിലർ പ്രോഗ്രാമുകൾ എന്നിവയിലെ പ്രവേശനത്തിന് 2021-ലെ ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റഴ്സ് (ജാം) സ്കോർ അനുസരിച്ച് പ്രവേശനം ലഭിക്കും.

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്രവേശന സാധ്യതയുണ്ട്.  കേരളത്തിലെ പാലക്കാട് ഐ.ഐ.ടി.യിലേതുൾപ്പടെ 20 ഐ.ഐ.ടി.കളിലെ പ്രോഗ്രാമുകളാണ് ഈ പ്രക്രിയയുടെ പരിധിയിൽ വരുന്നത്. ഓരോ ഐ.ഐ.ടി കളിലേയും പ്രോഗ്രാമുകൾ വ്യത്യസ്തമാണ്. വെബ് സൈറ്റ് പരിശോധിച്ച് ഇഷ്ടമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാവുന്നതാണ്. പാലക്കാട്, മദ്രാസ് ഐ.ഐ.ടി.കളിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിലെ രണ്ടുവർഷ എം.എസ്സി. പ്രോഗ്രാമുകൾ ഉണ്ട്. ഇക്കണോമിക്സ് എം.എസ്സി. പ്രോഗ്രാം, ഡൽഹി, റൂർക്കി ഐ.ഐ.ടി.കളിൽ ലഭ്യമാണ്. സ്ഥാപനങ്ങളുടെയും അവയിൽ ലഭ്യമായ പ്രോഗ്രാമുകളുടെയും പൂർണ പട്ടിക https://jam.iisc.ac.in/ ൽ ഉണ്ട്.

അതാതു സ്ഥാപനങ്ങളുടെ പ്രോഗ്രാമുകൾക്കാവശ്യമായ നിർദ്ദിഷ്ട യോഗ്യതകളും മാനദണ്ഡങ്ങളും വിദ്യാർഥികൾ ഉറപ്പു വരുത്തണം. 

ഓൺലൈൻ ആയി മാത്രമേ അപേക്ഷ സമർപ്പിക്കാനവസരമുള്ളൂ. അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് വിലാസം, https://joaps.iisc.ac.in

✍️ ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂ

More like this
Related

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...
error: Content is protected !!