ഫിഷ് ബിരിയാണി

Date:

spot_img


നല്ല ദശയുള്ള മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത്
– 1 കിലോ
സവോള ചെറുതായി അരിഞ്ഞത് – 2 എണ്ണം
തക്കാളിപ്പഴം- 2 എണ്ണം
ഇഞ്ചി+ വെളുത്തുള്ളി ചതച്ചത് – ഒന്നര ടീസ്പൂൺ
ഉള്ളി -1 കപ്പ് (നീളത്തിൽ അരിഞ്ഞത്)
പച്ചമുളക്- 4 എണ്ണം
ഗരംമസാല- 1 ടീസ്പൂൺ (പൊടിച്ചത്)
പെരുംജീരകം- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കശ്മീരി മുളകുപൊടി- 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
ബിരിയാണി അരി- ഒന്നര കിലോ/രണ്ടു കിലോ
നെയ്യ്- ആവശ്യത്തിന്
ചെറുനാരങ്ങ- 1
തൈര്- അരക്കപ്പ്
കശുവണ്ടി അല്ലെങ്കിൽ ബദാം കുതിർത്തത്- 1/4 കപ്പ്

പാകം ചെയ്യുന്ന വിധം
1 . കഴുകി വൃത്തിയാക്കിയ മീൻ കഷണങ്ങളിൽ നിന്ന് വെള്ളം നന്നായി വാർന്ന ശേഷം 8, 9, 10 ചേരുവകളൊടൊപ്പം (മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്) കാൽ കപ്പ് തൈരും ചേർത്തിളക്കി മീനിൽ പുരട്ടി അര മണിക്കൂറെങ്കിലും മാറ്റിവയ്ക്കുക.

2 . പിന്നീട് കുറച്ച് എണ്ണയിൽ ഈ മീൻ അധികം മൂക്കാതെ വറുത്തുകോരുക (180 ഡിഗ്രി സെൽഷ്യസിൽ
15 മിനിറ്റ് ഗ്രിൽ ചെയ്താലും മതി).

3 . പച്ചമുളക് ചതച്ച് ഇഞ്ചിയും ബാക്കിയിരിക്കുന്ന തൈരും കൂടെ ചേർത്ത് വാറ്റിവക്കുക.

4. ചൂടായ എണ്ണയിൽ കൊത്തിയരിഞ്ഞ സബോളയും നീളത്തിൽ അരിഞ്ഞ ചെറിയ ഉള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും പച്ചമുളക്, തൈരു ചേർത്തതും കൂടി ചേർത്ത് പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക.

5. ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ഗരംമസാലപ്പൊടിയും പെരുംജീരകം പൊടിച്ചതും ചേർത്ത് വഴറ്റുക. ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയായ ഗ്രേവിയാക്കി പാചകം ചെയ്യുക. ഉപ്പ്
നോക്കുക.

6. തയ്യാറായ ഗ്രേവിയിലേക്ക് വറത്തുവച്ചിരിക്കുന്ന മീൻ ചേർത്ത് ചെറുതീയിൽ ആറു മിനിട്ടോളം പാകം ചെയ്യുക.

7. കശുവണ്ടി അല്ലെങ്കിൽ ബദാം പേസ്റ്റ് ചേർത്തിളക്കി പച്ചമണം മാറിയാൽ തീ ഓഫ് ചെയ്യുക.

8. ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് കറുവാ, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രി, ഉപ്പ്  ഇവ ചേർത്ത് അരി നികപ്പെ വെള്ളം ഒഴിച്ച് മുക്കാൽ വേവിൽ വാർത്തു കോരുക. അരി  തിളക്കുമ്പോൾ നാരങ്ങാനീര് ചേർക്കുക.

9. ചുവട് കട്ടിയുള്ള പാത്രത്തിൽ ബിരിയാണിച്ചോറും മീൻമസാലയും ലെയർ ചെയ്തെടുക്കുക. അതിന് ശേഷം ഒരു ഓവനിൽ 180 ഡിഗ്രി സെൽഷ്യസിൽ 20 മിനിറ്റ് ബേക്ക് ചെയ്യുകയോ അല്ലെങ്കിൽ അടുപ്പിൽ  ദം ചെയ്തെടുക്കുകയോ ആവാം.

10. ആവശ്യമെങ്കിൽ സവോള, കശുവണ്ടി, ഉണക്കമുന്തിരി ഇവ വറുത്ത് ബിരിയാണി അലങ്കരിക്കുകയും ചെയ്യാം.

More like this
Related

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും...
error: Content is protected !!